search

പന്ത്രണ്ട് വിളക്കിന് ദർശനം നടത്തി ആയിരങ്ങൾ; ശബരിമലയിൽ തിരക്ക് നിയന്ത്രണവിധേയം

cy520520 1 hour(s) ago views 334
  



ശബരിമല ∙ ശരണ മന്ത്രവുമായി മല കയറി എത്തിയ ആയിരങ്ങൾ പന്ത്രണ്ട് വിളക്കിന് അയ്യപ്പ ദർശനത്തിന്റെ സുകൃതം നുകർന്നു. ഉച്ചപൂജയ്ക്ക് അങ്കിചാർത്തിയ അയ്യപ്പ സ്വാമിയുടെ പുണ്യ രൂപം ഭക്തർ കണ്ടു തൊഴുതു. വൈകിട്ട് 7 വരെയുള്ള കണക്ക് അനുസരിച്ച് ഇന്ന് 79,442 പേർ മലകയറി ദർശനം നടത്തി.

  • Also Read ‘രാഹുലിനെതിരായ നടപടി നേതൃത്വം കൂട്ടായി എടുത്തത്; അറബിക്കടൽ ഇരമ്പി വന്നാലും നിലപാടിൽ മാറ്റമില്ല’   


മണ്ഡലകാലം തുടങ്ങിയ ശേഷം ഇതുവരെ ആകെ 11.17 ലക്ഷം തീര്‍ഥാടകർ ദർശനം നടത്തി. കൃത്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നതിനാല്‍  തിരക്കിലും സുഖദര്‍ശനം ലഭിച്ചതിന്റെ സന്തോഷത്തോടെയാണ് തീര്‍ഥാടകര്‍ മലയിറങ്ങുന്നത്. പമ്പയിലും നിലയ്ക്കലിലും അടക്കം തിരക്ക് നിയന്ത്രണവിധേയമാണ്. English Summary:
Sabarimala Updates: Sabarimala Pilgrimage sees thousands of devotees for the twelve lamp ceremony. Devotees experienced smooth darshan due to effective crowd management and arrangements at Pampa and Nilakkal. Over 1.1 million pilgrims have visited since the beginning of the Mandala season.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156118