search

നിർബന്ധിത വേശ്യാവൃത്തി: ഹൂസ്റ്റണിൽ നിന്ന് യുവതികളെ കടത്തിക്കൊണ്ടുവന്ന കേസിൽ ഒരാൾ അറസ്റ്റിൽ

LHC0088 5 hour(s) ago views 587
  

    



റൗണ്ട് റോക്ക്, ടെക്സസ് ∙ രണ്ട് യുവതികളെ നിർബന്ധിത അനാശാസ്യപ്രവർത്തനത്തിനായി  ഹൂസ്റ്റണിൽ നിന്ന് റൗണ്ട് റോക്കിലേക്ക് കൊണ്ടുവന്ന കേസിൽ ഒരാൾ അറസ്റ്റിലായി.  നവംബർ 26ന് റൗണ്ട് റോക്കിലെ ഒരു വീട്ടിൽ മനുഷ്യക്കടത്തിന് സാധ്യതയുണ്ടെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചു. ഒരു ബന്ധുവിനെ നിർബന്ധിച്ച് ലൈംഗികവൃത്തിയിൽ ഏർപ്പെടുത്തുകയാണെന്നും പുറത്തുപോകാൻ അനുവദിക്കുന്നില്ലെന്നും കോൾ ചെയ്തയാൾ പൊലീസിനെ അറിയിച്ചു.

  • മോഹൻലാലിന്റെ സൂപ്പർഹിറ്റ് പാട്ടിന് \“ക്രിസ്മസ് റീമിക്സ് \“: ലണ്ടനിൽ തരംഗമായി മലയാളികളുടെ കാരൾ ഗാനം; ഏറ്റെടുത്ത് സമൂഹമാധ്യമം Europe News
      

         
    •   
         
    •   
        
       
  • ഭർത്താവിന്റെ ഒന്നരക്കോടി രൂപ ഓൺലൈൻ സ്ട്രീമറിന് നൽകി ഭാര്യ; ഗെയിമറെ മത്സരങ്ങളിൽ ജയിപ്പിക്കാൻ ചെലവാക്കിയത് 8 വർഷത്തെ സമ്പാദ്യം: ഒടുവിൽ? Other Countries
      

         
    •   
         
    •   
        
       


സ്ഥലത്തെത്തിയ പൊലീസ് 39 വയസ്സുള്ള ബ്രാൻഡൻ വില്യംസിനെയും (Brandon Williams) ഹൂസ്റ്റൺ സ്വദേശികളായ 20 വയസ്സുള്ള രണ്ട് യുവതികളെയും കണ്ടെത്തി. അനാശാസ്യപ്രവർത്തനത്തിനായി വില്യംസ് തങ്ങളെ ഹൂസ്റ്റണിൽ നിന്ന് കൊണ്ടുവന്നതാണെന്നും പോകാൻ അനുവദിക്കുന്നില്ലെന്നും യുവതികളിൽ ഒരാൾ പൊലീസിനോട് പറഞ്ഞു. വില്യംസിന്റെ കൈവശം തോക്കും കണ്ടെത്തി.

നിർബന്ധിത വേശ്യാവൃത്തി (Compelling Prostitution) ചുമത്തി വില്യംസിനെ പൊലീസ് അറസ്റ്റ് ചെയ്തു.  രക്ഷപ്പെടുത്തിയ യുവതികൾക്ക് ആവശ്യമായ പിന്തുണയും സഹായങ്ങളും പൊലീസ് നൽകി വരുന്നു. English Summary:
Human trafficking arrest in Round Rock, Texas. A man was arrested for transporting two women from Houston for forced prostitution, and the victims are now receiving support from the police. The National Human Trafficking Hotline is available for help and information.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158561