തിരുവനന്തപുരം ∙ കളം തെളിഞ്ഞതോടെ തദ്ദേശ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ പോരാട്ടം മുറുകി. ഉന്നത നേതാക്കളടക്കം പങ്കെടുക്കുന്ന കൺവൻഷനുകളും വികസനരേഖകളുമായി പാർട്ടികളും വോട്ടു തേടിയുള്ള പര്യടനങ്ങളുമായി സ്ഥാനാർഥികളും അങ്കക്കളത്തിൽ സജീവം; നാടാകെ ആ തിരഞ്ഞെടുപ്പു മേളം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ തന്നെ ദിശാസൂചികയായി മാറാവുന്ന രാഷ്ട്രീയ ബലപരീക്ഷണം എന്നതിന്റെ വാശിയും ഉദ്വേഗവും 3 മുന്നണികൾക്കും ഉണ്ട്. ഇവിടെ പിഴച്ചാൽ അടുത്തതിന് ആത്മവിശ്വാസം ചോരും; കുതിച്ചാൽ ഫൈനലിലേക്ക് കരുത്തോടെ ചുവടുവയ്ക്കാം. പ്രാദേശിക വിഷയങ്ങൾക്കും സ്ഥാനാർഥി സവിശേഷതകൾക്കും തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രാധാന്യമേറെയെങ്കിലും പൊതുരാഷ്ട്രീയ വിഷയങ്ങൾ ഉന്നയിച്ചാണു മുന്നണികൾ മുന്നോട്ടുനീങ്ങുന്നത്.
Also Read ഖൽബിലെ കോട്ടയിൽ ആരു കയറും?; കോഴിക്കോടിന്റെ കോട്ട കാക്കാൻ എൽഡിഎഫ്; അട്ടിമറിക്കായി യുഡിഎഫും ബിജെപിയും
എൽഡിഎഫ്
സംസ്ഥാന സർക്കാർ ഒടുവിൽ പ്രഖ്യാപിച്ച ക്ഷേമപ്രഖ്യാപനങ്ങൾക്ക് പ്രചാരണത്തിൽ വലിയ പ്രാധാന്യം നൽകുന്നു. കേന്ദ്ര നയങ്ങളാണ് കോൺഗ്രസിന്റേതെന്ന് ആരോപിച്ച് ഒരേസമയം പ്രതിപക്ഷത്തിനും ബിജെപിക്കുമെതിരെ തിരിയുന്നു. ലേബർ കോഡ് അടക്കം തിരഞ്ഞെടുപ്പ് വിഷയമാക്കാൻ നീക്കം. തദ്ദേശ സ്ഥാപനങ്ങൾ ചെയ്ത കാര്യങ്ങളും അതിനു സംസ്ഥാന സർക്കാർ നൽകിയ പിന്തുണയും എടുത്തുകാട്ടി രണ്ടിടത്തും ‘തുടർച്ച’യാണ് വേണ്ടതെന്നു പറഞ്ഞുവയ്ക്കുന്നു.
Also Read നിലപാടുതറയിലേക്ക് രാഷ്ട്രീയകേരളം; ഹോർത്തൂസ് ഫെസ്റ്റിവലിൽ രാഷ്ടീയ ചർച്ചകൾക്ക് പ്രത്യേക വേദി
അഗ്നിപർവതം പൊട്ടിയാൽ വിമാനങ്ങൾ നിലം പൊത്തുമോ? ഇത്യോപ്യയിൽ പൊട്ടിയാൽ ഇന്ത്യയിലെന്താണു പ്രശ്നം?
നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
ശബരിമലയിലെ സ്വർണക്കവർച്ചയിൽ എൽഡിഎഫിന്റെ ദേവസ്വം ബോർഡുകൾക്ക് നേരിട്ടുള്ള പങ്കും സർക്കാരുകൾക്കുള്ള ധാർമികമായ പങ്കും ചൂണ്ടിക്കാട്ടിയുള്ള ശക്തമായ പ്രചാരണം. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടതടക്കം സർക്കാരിന്റെ പാളിച്ചകൾ പ്രചാരണവേദികളിൽ ആയുധമാണ്. മാസങ്ങൾ ആയുസ്സ് ശേഷിക്കെ പ്രഖ്യാപിച്ച ക്ഷേമപദ്ധതികൾ തിരഞ്ഞെടുപ്പ് ലാക്കാക്കി മാത്രമുള്ളതാണെന്ന പ്രതിരോധം തീർക്കുന്നു. പദ്ധതിവിഹിതം വെട്ടിക്കുറച്ച് തദ്ദേശസ്ഥാപനങ്ങളെ പ്രതിരോധത്തിലാക്കിയവരുടെ ‘അതിദാരിദ്ര്യനിർമാർജന’ത്തിലെ ആത്മാർഥത ചോദ്യം ചെയ്യുന്നു.
എൻഡിഎ
വികസനമാണ് മുഖ്യ വാഗ്ദാനം. കേന്ദ്രത്തിന്റെ വികസന പദ്ധതികൾ ചൂണ്ടിക്കാട്ടി, എൽഡിഎഫും യുഡിഎഫും ഒരുപോലെ വികസന വിരുദ്ധരും അഴിമതിക്കാരുമാണെന്നു പ്രചാരണം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വികസന രേഖകൾ അവതരിപ്പിക്കുന്നു. ശബരിമല സജീവ ചർച്ചയായതു കണക്കിലെടുത്ത് ‘വികസനവും വിശ്വാസവും ജനങ്ങളുടെ അവകാശമാണ്’ എന്ന പുതിയ മുദ്രാവാക്യം സ്വീകരിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതികൾ കേരളത്തിലെ പഞ്ചായത്തുകൾക്കടക്കം ഉണ്ടാക്കിയ നേട്ടങ്ങളും പ്രചരിപ്പിക്കുന്നു. English Summary:
Political Arena Heats Up: Kerala Local Body Election heats up with discussions on development and politics. Three major fronts are actively campaigning, highlighting their agendas and criticizing opponents, striving for victory in the upcoming elections.