search

ഇത്യോപ്യയിലെ അഗ്നിപർവത സ്ഫോടനം: അഗ്നിപർവതചാരം ഇന്ത്യയിലേക്ക്; വ്യോമഗതാഗതം ആശങ്കയിൽ

deltin33 5 hour(s) ago views 414
  



ന്യൂഡൽഹി ∙ ആഫ്രിക്കൻ രാജ്യമായ ഇത്യോപ്യയിലെ ഹയ്‌ലി ഗുബ്ബി അഗ്നിപർവതം പൊട്ടിത്തെറിച്ചതു മൂലമുണ്ടായ ചാരവും പൊടിപടലങ്ങളും ഉത്തരേന്ത്യൻ ആകാശത്ത് പടരുന്നത് വ്യോമഗതാഗതത്തിന് ആശങ്ക സൃഷ്ടിക്കുന്നു. ഇന്നലെ കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പറക്കുകയായിരുന്ന ഇൻഡിഗോ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു.  

  • Also Read കാർട്ടൽ ഓഫ് ദ് സൺസിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് യുഎസ്; അങ്ങനൊരു അധോലോക സംഘമില്ലെന്ന് വെനസ്വേല   


യാത്രക്കാർക്ക് കണ്ണൂരിലേക്ക് തിരികെപ്പോകാനുള്ള സൗകര്യം ഒരുക്കിയെന്നും ഇൻഡിഗോ അറിയിച്ചു. വൈകിട്ട് 6.25ന് ജിദ്ദയിൽ നിന്ന് കൊച്ചിയിലെത്തേണ്ട ആകാശ എയർ വിമാനം, 6.30ന് കൊച്ചിയിലെത്തേണ്ട ഇൻഡിഗോയുടെ ദുബായ് വിമാനം എന്നിവ റദ്ദാക്കി.

ഇന്നലെ രാത്രി എട്ടോടെ രാജസ്ഥാനു മുകളിൽ ചാരമേഘങ്ങൾ എത്തി. ഏകദേശം 25,000 മുതൽ 45,000 അടി ഉയരത്തിലാണ് ഇത്. ഹരിയാന, ഡൽഹി, യുപി, പഞ്ചാബ് എന്നിവിടങ്ങളിലേക്കും വ്യാപിച്ചേക്കാം. മണിക്കൂറിൽ 120 മുതൽ 130 കിലോമീറ്ററാണു ചാരമേഘത്തിന്റെ വേഗം.
    

  • ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
      

         
    •   
         
    •   
        
       
  • ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
      

         
    •   
         
    •   
        
       
  • അശ്ലീലമില്ല, ക്ലീഷേ അല്ല, നായികയുടെ ഒരു ഭാവം കൊണ്ട് അടൂർ എല്ലാം പറഞ്ഞു: ദൃശ്യബിംബങ്ങളിലൂടെ സംവദിച്ച ‘സ്വയംവരം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


വിമാനത്താവളങ്ങളിലെ റൺവേകൾ പരിശോധിക്കാനും ആവശ്യമെങ്കിൽ സർവീസുകൾ നിയന്ത്രിക്കാനും വ്യോമയാന ഡയറക്ടറേറ്റ് ജനറൽ നിഷ്കർഷിച്ചിട്ടുണ്ട്. യെമൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങൾക്കു മുകളിലൂടെ നീങ്ങി അറബിക്കടലും കടന്നാണ് രാജസ്ഥാൻ ഭാഗത്തുകൂടി ഉത്തരേന്ത്യയിലേക്ക് ചാരമേഘങ്ങൾ എത്തിയത്.  

12,000 വർഷം നിർജീവാവസ്ഥയിൽ സ്ഥിതി ചെയ്ത ശേഷമാണു ഹയ്‌ലി ഗുബ്ബി അഗ്നിപർവതം കഴിഞ്ഞദിവസം പൊട്ടിത്തെറിച്ചത്. 14 കിലോമീറ്റർ ഉയരത്തിൽ ചാരം പറന്നുപൊങ്ങി. സ്ഫോടനം അവസാനിച്ചെങ്കിലും ചാരം കാറ്റിൽ പടർന്നുതുടങ്ങിയതാണു പ്രതിസന്ധിക്കു വഴിവച്ചത്.

വിമാനങ്ങൾക്കു ഭീഷണി

അഗ്നിപർവത സ്ഫോടനം കാരണമുള്ള പൊടിപടലങ്ങൾ വിമാനങ്ങൾക്കു സുരക്ഷാപ്രശ്നം സൃഷ്ടിക്കാം. പൊടിപടലങ്ങൾ വിമാന എൻജിനിൽ കയറി ടർബൈൻ ബ്ലേഡുകളും പ്രൊപ്പല്ലറും തകരാറിലാക്കാം. കോക്പിറ്റ് ജാലകങ്ങളിൽ ഉരഞ്ഞു മങ്ങലേൽപിക്കുന്നത് പൈലറ്റുമാരുടെ കാഴ്ചയെ ബാധിക്കാം. വിമാനത്തിന്റെ വിവിധ സെൻസറുകളും മറ്റ് ഉപകരണങ്ങളും തകരാറിലാകുന്നതിനാൽ ആശയവിനിമയും പ്രതിസന്ധിയിലാകാം. 2010 ൽ ഫിൻലൻഡിൽ സംഭവിച്ച അഗ്നിപർവത സ്ഫോടനത്തിൽ യൂറോപ്പിലെമ്പാടുമുള്ള വ്യോമഗതാഗതം രണ്ടാഴ്ച സ്തംഭിച്ചിരുന്നു. English Summary:
Volcanic Ash Reaches India: Air Travel in Concern
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469863