search

കാലാവസ്ഥാ ഉച്ചകോടിയിലെ അപ്രിയസത്യങ്ങൾ

Chikheang Yesterday 11:21 views 78
  

  



ബ്രസീലിലെ ബെലെം വേദിയായ യുഎൻ കാലാവസ്ഥാ ഉച്ചകോടിയെ ‘സത്യത്തിന്റെ ഉച്ചകോടി’ എന്നു പേരിട്ടുവിളിച്ചത് ആതിഥേയരാജ്യത്തിന്റെ പ്രസിഡന്റ് ലുല ഡസിൽവയാണ്. അത് അച്ച‌ട്ടായി. ഉച്ചകോടി കഴി‍ഞ്ഞപ്പോൾ ഉയർന്നുവന്നത് ചില കയ്പേറിയ സത്യങ്ങളായിരുന്നു; ഗ്ലോബൽ നോർത്ത് എന്നും ഗ്ലോബൽ സൗത്ത് എന്നും അറിയപ്പെടുന്ന സാമ്പത്തിക മുന്നാക്ക – പിന്നാക്ക രാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്നത് അതിരൂക്ഷമായ ഭിന്നതകളാണെന്ന യാഥാർഥ്യം.

  • Also Read ഇന്ത്യ ഹിന്ദു രാഷ്ട്രം, അധിനിവേശത്തിന്റെ നാളുകൾ കഴിഞ്ഞു, രാമക്ഷേത്രത്തിനു മുകളിൽ പതാക ഉയർത്തി: മോഹൻ ഭാഗവത്   


വെല്ലുവിളികൾ മറികടന്നും ഉച്ചകോടി വിജയമായിരുന്നെന്ന് യുഎൻ വിദഗ്ധർ പ്രശംസിച്ചെങ്കിലും ഏറ്റവും പിന്നാക്ക അവസ്ഥയിലുള്ള വികസ്വര രാജ്യങ്ങളുടെ അഭിപ്രായം അങ്ങനെയല്ല. ധനസഹായത്തിന്റെ കാര്യത്തിലും ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ഘ‌‌ട്ടംഘട്ടമായി കുറച്ചുകൊണ്ടുവരുന്നതിലും ആവശ്യമായതൊന്നും ഉച്ചകോടിക്കു നേടിയെടുക്കാനായില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. എന്നിരിക്കിലും സ്വകാര്യമായി ഇവർതന്നെ സമ്മതിക്കുന്ന ഒരു കാര്യമുണ്ട്; കഴിഞ്ഞ വർഷം അസർബൈജാനിലെ ബാക്കുവിൽ നടന്ന ഉച്ചകോടിയെക്കാൾ ഇത്തവണത്തേത് കൊള്ളാമായിരുന്നു. കാരണം മറ്റൊന്നുമല്ല, കാലാവസ്ഥാമാറ്റ പ്രതിരോധ പ്രവർത്തനങ്ങളിൽ പാലിക്കപ്പെടേണ്ട നീതിയെന്ന വിഷയം ഇത്തവണ ചർച്ചകളിലേക്കു ശക്തമായി തിരികെയെത്തി.

  • Also Read സംസ്ഥാനത്ത് അഞ്ച് ദിവസം ‌ശക്തമായ മഴ; ഏഴ് ജില്ലകളിൽ ഇന്ന് യെലോ അലർട്ട്   


ഇപ്പോൾ പ്രഖ്യാപിച്ചത് നീതിപൂർണമായ പരിവർത്തന പദ്ധതിയാണെന്നും ജെൻഡർ അധിഷ്ഠിത കർമപദ്ധതിയാണെന്നും പ്രകീർത്തിക്കപ്പെടുമ്പോൾത്തന്നെ, ഇതിനാവശ്യമായ സഹായധനത്തിന്റെ കാര്യത്തിൽ വികസിത രാജ്യങ്ങളിൽനിന്ന് അനുകൂല നിലപാട് ഉണ്ടാകാതെപോയി. കാലാവസ്ഥാ ഉച്ചകോടിയുടെ ചരിത്രത്തിൽ ആദ്യമായി പ്ലീനറി യോഗം വീണ്ടും ചേരേണ്ടിവന്നു; ആദ്യം സമർപ്പിക്കപ്പെട്ട രേഖ അംഗീകരിച്ചപ്പോഴും, ചില കാര്യങ്ങൾ കീറാമുട്ടിയായി. തർക്കവിഷയങ്ങളായ ഫോസിൽ ഇന്ധന ഉപയോഗ നിയന്ത്രണത്തിനുള്ള പ്രവർത്തനരേഖ, സഹായധനം ഉപയോഗിച്ചുള്ള കാലാവസ്ഥാമാറ്റ പ്രതിരോധപ്രവർത്തനങ്ങളുടെ മേൽനോട്ടം എന്നിവയിൽ ചർച്ച പിന്നീടാകാമെന്നു തീരുമാനിക്കേണ്ടിവന്നു.
    

  • ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
      

         
    •   
         
    •   
        
       
  • അശ്ലീലമില്ല, ക്ലീഷേ അല്ല, നായികയുടെ ഒരു ഭാവം കൊണ്ട് അടൂർ എല്ലാം പറഞ്ഞു: ദൃശ്യബിംബങ്ങളിലൂടെ സംവദിച്ച ‘സ്വയംവരം’
      

         
    •   
         
    •   
        
       
  • വൃക്കകള്‍ തകർന്ന് ജനം: കേരളത്തിന്റെ അയൽ സംസ്ഥാന ഗ്രാമത്തിലെ മഹാമാരി: കാറ്റോ വെള്ളമോ? എങ്ങനെയാണീ അജ്ഞാതരോഗം പടരുന്നത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഫണ്ട് കാത്ത് പദ്ധതികൾ

ഏറ്റവും പിന്നാക്ക അവസ്ഥയിലുള്ള വികസ്വര രാജ്യങ്ങൾക്കും ഇന്ത്യ ഉൾപ്പെടെ ഉയർന്നുവരുന്ന സാമ്പത്തികശക്തികൾക്കും കാലാവസ്ഥാമാറ്റ പ്രതിരോധ പ്രവർത്തനങ്ങൾക്കായി (അഡാപ്റ്റേഷൻ) സഹായധനം ആവശ്യമാണ്. പക്ഷേ, ലക്ഷ്യമിട്ട മിനിമം തുകയുടെ 40% പോലും അഡാപ്റ്റേഷൻ ഫണ്ട് ബോർഡിനു കണ്ടെത്താനായില്ല. ഇന്ത്യയിലേതുൾപ്പെടെ 100 കോടി ഡോളറിലേറെ ചെലവുള്ള പദ്ധതികൾ ഫണ്ടിങ് കാത്തുകിടക്കുന്നു. അഡാപ്റ്റേഷൻ ബോർഡിന് ഇന്ത്യയിൽ 6 പദ്ധതികളാണുള്ളത്.   ജയന്താ ബസു

കണ്ടില്ല, രാഷ്ട്രീയ ഇച്ഛാശക്തി

ഉച്ചകോടിയിൽ സമത്വഭാവനയോടെയുള്ള ചർച്ചകളാണു നടന്നതെന്ന് ഇന്ത്യ ഔദ്യോഗികമായി വിലയിരുത്തിയെങ്കിലും സഹായധന കാര്യത്തിൽ മെച്ചപ്പെട്ടൊരു ധാരണയാണു പ്രതീക്ഷിച്ചതെന്ന ദുഃഖം മുതിർന്ന പ്രതിനിധികൾ പലരും സ്വകാര്യമായി പങ്കുവച്ചു. ആഗോള താപനില വർധന 1.5 ഡിഗ്രി സെൽഷ്യസിനു താഴെയായി പിടിച്ചുനിർത്താൻ ഇനിയും ഒട്ടേറെക്കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് ഉച്ചകോടിയിൽ പങ്കെടുത്ത ദ്വീപുരാജ്യ പ്രതിനിധികളിലൊരാൾ ചൂണ്ടിക്കാട്ടി. ആഗോള താപനില സംബന്ധിച്ച ഈ ലക്ഷ്യം തുടരുന്നതായി 194 രാജ്യങ്ങൾ അംഗീകരിച്ചതു വലിയ നേട്ടമായി ഉച്ചകോടിക്കു പിന്നാലെ യുഎൻ പ്രതിനിധി അവകാശപ്പെട്ടിരുന്നു. 10 വർഷം മുൻപു പാരിസിൽ നടന്ന ഉച്ചകോടിയിലെ ധാരണ ബെലെമിലും സജീവമായി നിലനിർത്തിയെന്നാണു വാദം.

ജനശക്തിയുടെ ചരിത്രവിജയത്തിനൊപ്പം സമ്പന്നരാഷ്ട്രങ്ങളു‌ടെ രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ പരാജയവും െബലെമിൽ കണ്ടെന്നു പറയേണ്ടിവരും.

ഉച്ചകോടിയിലെ സുപ്രധാന തീരുമാനങ്ങൾ

∙ രാജ്യങ്ങൾ സ്വന്തമായി നടപ്പാക്കുന്ന കാലാവസ്ഥാമാറ്റ പ്രതിരോധ പ്രവർത്തനങ്ങൾക്കും ആഗോള താപനില വർധന 1.5 ഡിഗ്രി സെൽഷ്യസിനു കീഴിൽ പിടിച്ചുനിർത്താൻ ആവശ്യമായ കർമപദ്ധതികൾക്കും ഇടയിലുള്ള വിടവു പരിഹരിക്കാനായി 2 വർഷം നീളുന്ന ‘ഗ്ലോബൽ ഇംപ്ലിമെന്റേഷൻ ആക്സിലറേറ്റർ’. ഫോസിൽ ഇന്ധന ഉപയോഗം കുറച്ചുകൊണ്ടുവരാനായി മുൻവർഷങ്ങളിലെ ഉച്ചകോ‌ടിയിലുണ്ടായ ധാരണകളും ഇതിലുൾപ്പെടും.

വെല്ലുവിളി:
നിർദേശങ്ങൾ യാഥാർഥ്യമാക്കുക പ്രയാസം.

∙ രാജ്യാന്തര സഹകരണം, സാങ്കേതികസഹായം, ശേഷി വികസനം, വിവരം പങ്കുവയ്ക്കൽ എന്നിവ മെച്ചപ്പെടുത്താനുള്ള നീതിപൂർണമായ പരിവർത്തന പദ്ധതി.

ആവശ്യത്തിനു ധനസഹായമില്ലാതെ ഇവ പ്രായോഗികമാകില്ല.

∙ കാലാവസ്ഥാമാറ്റ പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള (അഡാപ്റ്റേഷൻ) സഹായധനം മൂന്നിരട്ടിയാക്കാമെന്ന് സമ്പന്നരാജ്യങ്ങളുടെ ഉറപ്പ്. 2035ന് അകം സ്വരുക്കൂട്ടാനുള്ള ഈ 30,000 കോടി ഡോളറിൽ 12,000 കോടിയും ഏറ്റവുമധികം പ്രകൃതിദുരന്ത ഭീഷണി നേരിടുന്ന രാജ്യങ്ങൾക്കായി മാറ്റിവയ്ക്കണം.

മുൻവർഷങ്ങളിലെ ഉച്ചകോ‌ടി ധാരണയുടെ ആവർത്തനം മാത്രം. അടുപ്പിച്ചുള്ള 3 വർഷവും ലക്ഷ്യം കാണാതെപോയ തീരുമാനം.

∙ അഡാപ്റ്റേഷൻ ഫണ്ടിലേക്ക് 13.5 കോടി ഡോളർ.

ഇത് ലക്ഷ്യമിട്ട മിനിമം തുകയുടെ 40% പോലുമാകുന്നില്ല

∙ ബ്രസീലിലെ ഉച്ചകോടി കഴിഞ്ഞാലുടൻ തുടക്കമിടുന്ന നഷ്‌ടപരിഹാര ഫണ്ടിലേക്കായി 25 കോടി ഡോളർ.

ഇത്തരമൊന്ന് ചരിത്രത്തിലാദ്യമെങ്കിലും തുക തീരെ പോരാ.

∙ കാലാവസ്ഥാമാറ്റ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ ആരോഗ്യമേഖലയെ സജ്ജമാക്കുന്നതിനുള്ള കർമപദ്ധതിക്കു 30 കോടി ഡോളർ.

കാലാവസ്ഥാമാറ്റത്തിന്റെ ആഘാതം ഏറ്റവും കൂടുതലനുഭവിക്കുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യ ഈ പദ്ധതിയിൽ ഇല്ല.

∙ വനനശീകരണം, ഫോസിൽ ഇന്ധന ഉപയോഗം കുറയ്ക്കൽ എന്നിവ സംബന്ധിച്ച് 2 പ്രവർത്തനരേഖകൾ.

ഇത് അന്തിമരേഖയിൽ ഇല്ലാത്തതിനാൽ ഔദ്യോഗിക സ്വഭാവമില്ല; നിയമനടപടി എടുക്കാനുമാകില്ല.

∙ പവർഗ്രിഡുകളുടെ വിപുലീകരണത്തിനുൾപ്പെടെ 2030ന് അകം ഒരു ട്രില്യൻ ഡോളർ.

ഇത്തരം പ്രഖ്യാപനങ്ങളൊന്നും ദീർഘകാല അടിസ്ഥാനത്തിൽ നടപ്പിലായ ചരിത്രമില്ല.

∙ കാലാവസ്ഥാമാറ്റം സംബന്ധിച്ച് വിശ്വസനീയവും കൃത്യവുമായ വിവരങ്ങൾ പരസ്പരം കൈമാറുമെന്ന് ഉറപ്പുനൽകുന്ന പ്രസ്താവനയിൽ 18 രാജ്യങ്ങൾ ഒപ്പുവച്ചു.

ഇനിയും ഒട്ടേറെ രാജ്യങ്ങൾ ഒപ്പുവയ്ക്കാനുണ്ട്.

(എൻ–ജിയോ ഇന്ത്യ എന്ന പരിസ്ഥിതിസംഘടനയുടെ മേധാവിയും കൊൽക്കത്ത കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പരിസ്ഥിതി പത്രപ്രവർത്തകനുമായ ലേഖകൻ 2009 മുതലുള്ള എല്ലാ ലോക കാലാവസ്ഥാ ഉച്ചകോടിയിലും പങ്കെടുത്തിട്ടുണ്ട്)
English Summary:
Climate summit: Climate summit discussions centered on the urgent need for climate action and global cooperation. Despite acknowledging the progress, challenges remain in achieving equitable climate finance and concrete commitments to reduce fossil fuel dependency. Implementation Accelerator,Fossil Fuel Reduction, and Green House Gases are keywords that should be a part of the SEO optimization
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160708