ഡെറാഡൂൺ∙ ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിൽ ഒരു സ്കൂളിനു സമീപം ഉഗ്ര സ്ഫോടനശേഷിയുള്ള ജെലറ്റിൻ സ്റ്റിക്കുകളുടെ വലിയ ശേഖരം കണ്ടെത്തി. 20 കിലോയിൽ അധികം വരുന്ന 161 ജെലറ്റിൻ സ്റ്റിക്കുകളാണ് സുല്‍ട്ട് മേഖലയിലെ കുറ്റിക്കാട്ടിൽ കണ്ടെത്തിയത്. സമീപ മേഖലകളിലേക്ക് പൊലീസ് തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. ഡൽഹിയിലെ ചെങ്കോട്ടയിൽ സഫോടനം ഉണ്ടായതിനു പിന്നാലെ ഹരിയാനയിൽ 3000 കിലോ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് അൽമോറ ജില്ലയിലെ ഡബാറ ഗ്രാമത്തിലെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിനു സമീപം ജെലറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത്.
- Also Read സ്‌ഫോടനത്തിന് ശേഷമുള്ള ആദ്യ മെഗാ ഇവന്റ്; പ്രതീക്ഷിക്കുന്നത് അരലക്ഷം പേരെ, കനത്ത സുരക്ഷയിൽ ചെങ്കോട്ട
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് പ്രിൻസിപ്പൽ സുഭാഷ് സിങ് ആണ് കുറ്റിക്കാട്ടിൽ സംശയകരമായ രീതിയിൽ കുറച്ചു പായ്ക്കറ്റുകൾ കണ്ടെത്തിയത്. ഉടൻതന്നെ രണ്ട് സംഘം പൊലീസുകാർ സ്കൂളിലെത്തി, പ്രദേശം വളഞ്ഞു. ഉധം സിങ് നഗർ, നൈനിറ്റാൾ ജില്ലകളിൽനിന്നുള്ള ബോംബ്, ഡോഗ് സ്ക്വാഡ് അംഗങ്ങളും പിന്നാലെയെത്തി. ഡോഗ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ജെലറ്റിൻ സ്റ്റിക്കുകളുടെ ചെറിയ പായ്ക്കറ്റുകൾ ഈ കുറ്റിക്കാട്ടിൽ കണ്ടെത്തിയത്. 20 അടി അകലെ മറ്റു പായ്ക്കറ്റുകൾകൂടി കണ്ടെത്തി. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പായ്ക്കറ്റുകൾ സീൽ ചെയ്ത് സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയെന്ന് എസ്എസ്പി ദേവേന്ദ്ര പിൻച അറിയിച്ചു.
- Also Read രാസവസ്തുക്കൾ പൊടിക്കാനുള്ള ഗ്രൈൻഡർ, 2 തോക്ക്, ടൈമറുകൾ; വീടിനെ‘ബോംബ് ഫാക്ടറി’യാക്കി ഡോ.മുസമ്മിൽ
(Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @ndccomputers എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തതാണ്.)
- 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’
- വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്
- പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
MORE PREMIUM STORIES
English Summary:
Gelatin sticks found near school in Uttarakhand: The discovery of over 161 gelatin sticks near the school raises security concerns, with authorities intensifying the search in the surrounding areas to determine the source and intended use of the explosives. |