search

ശ്വാസം കിട്ടാതെ ഡൽഹി: മലിനീകരണ നിയന്ത്രണങ്ങൾ പരിഷ്കരിച്ചു, വർക്ക് ഫ്രം ഹോം പരിഗണനയിൽ

Chikheang Yesterday 11:19 views 1018
  



ഡൽഹി∙ വായു മലിനീകരണം അപകടകരമായ അവസ്ഥയിൽ തുടരുന്നതിനാൽ മലിനീകരണ നിയന്ത്രണ നടപടികൾ കർശനമാക്കി വായു ഗുണനിലവാര മാനേജ്മെന്റ് കമ്മിഷൻ. മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട ഗ്രേഡഡ് റെസ്‌പോൺസ് ആക്‌ഷൻ പ്ലാൻ (ഗ്രാപ്പ്) പരിഷ്കരിച്ചു. ഡൽഹിയിലെ ശരാശരി എയർ ക്വാളിറ്റി ഇൻഡക്സ് (എക്യൂഐ) നിലവാരത്തെയും കാലാവസ്ഥാ പ്രവചനങ്ങളെയും അടിസ്ഥാനമാക്കിയുള്ള അടിയന്തര പ്രതികരണ സംവിധാനമാണ് ഗ്രാപ്പ്. നാലുഘട്ടങ്ങളിലായി ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ നിലവിലെ സാഹചര്യത്തിൽ ഒരു ഘട്ടം മുന്നേ നടപ്പിലാക്കാൻ പരിഷ്കരിച്ച പ്ലാനിൽ നിർദേശിക്കുന്നു.

  • Also Read വ്യാവസായിക കേന്ദ്രത്തിൽ രാസവസ്തു ചോർന്നു; വിഷവാതകം ശ്വസിച്ച് ഒരാൾ മരിച്ചു, 2 പേർ ചികിത്സയിൽ, മുന്നറിയിപ്പുമായി എൻഡിആർഎഫ്   


വായുഗുണനിലവാരം മോശമാകുന്ന രണ്ടാംഘട്ടത്തിൽ നടപ്പിലാക്കിയിരുന്ന പല നടപടികളും ഒന്നാം ഘട്ടത്തിൽ തന്നെ നടപ്പിലാക്കാനാണ് തീരുമാനം. ഡീസൽ ജനറേറ്ററുകളുടെ ഉപയോഗം കുറയ്ക്കാൻ തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കുക, ഗതാഗതക്കുരുക്കുള്ള പോയിന്റുകളിൽ അധിക ഉദ്യോഗസ്ഥരെ നിയോഗിച്ച് ഗതാഗതം ഏകോപിപ്പിക്കുക, സാധ്യമായ എല്ലാ മാധ്യമങ്ങളിലൂടെയും മലിനീകരണ മുന്നറിയിപ്പുകൾ നൽകുക, തിരക്കില്ലാത്ത സമയങ്ങളിലെ യാത്ര പ്രോത്സാഹിപ്പിക്കുന്നതിനായി വ്യത്യസ്ത നിരക്കുകളോടെ മെട്രോ സർവീസുകളുടെ എണ്ണം വർധിപ്പിക്കുക തുടങ്ങിയ രണ്ടാം ഘട്ടത്തിൽ സ്വീകരിക്കേണ്ട നടപടികൾ പരിഷ്കരിച്ച നിർദേശങ്ങൾ പ്രകാരം ഒന്നാം ഘട്ടത്തിൽ തന്നെ നടപ്പിലാക്കും.

  • Also Read ഓരോ രണ്ടര മണിക്കൂറിലും ഒരു സ്ത്രീ കൊല്ലപ്പെടുന്ന രാജ്യം: നൂറുകണക്കിന് ലൈംഗിക കുറ്റകൃത്യങ്ങൾ: മോദിയും ട്രംപുമല്ല, ജി20യിൽ ഇത്തവണ ശ്രദ്ധാകേന്ദ്രം ‘പർപ്പിൾ’   


സാധരണ മൂന്നാം ഘട്ടത്തിൽ നടപ്പിലാക്കിയിരുന്ന നിയന്ത്രണങ്ങൾ രണ്ടാം ഘട്ടത്തിൽ തന്നെ നടപ്പിലാക്കാനും നിർദേശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹി, ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗർ എന്നിവിടങ്ങളിലെ സർക്കാർ ഓഫിസുകളിലും മുനിസിപ്പൽ ബോഡികളിലും ഓഫിസ് സമയങ്ങൾ ക്രമപ്പെടുത്തും.  
    

  • 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’
      

         
    •   
         
    •   
        
       
  • വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്
      

         
    •   
         
    •   
        
       
  • പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


വായുഗുണനിലവാരം ഗുരുതരമെന്ന് കണക്കാക്കുന്ന നാലാം ഘട്ടത്തിൽ സ്വീകരിക്കുന്ന നിയന്ത്രണങ്ങൾ പരിഷ്കരിച്ച പദ്ധതി പ്രകാരം മൂന്നാം ഘട്ടത്തിൽ തന്നെ നടപ്പിലാക്കും. ഇതുപ്രകാരം സർക്കാർ, മുനിസിപ്പൽ, സ്വകാര്യ ഓഫിസുകൾ 50% ജീവനക്കാരുമായി പ്രവർത്തിക്കുകയും ബാക്കിയുള്ളവരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കുകയും ചെയ്യും. കേന്ദ്രസർക്കാർ ജീവനക്കാരുടെ കാര്യത്തിൽ കേന്ദ്രവും സമാനമായ തീരുമാനമെടുത്തേക്കുമെന്നാണ് വിലയിരുത്തൽ.  English Summary:
Delhi pollution is worsening, prompting stricter measures under the Graded Response Action Plan (GRAP). The revised plan accelerates the implementation of pollution control measures based on the Air Quality Index (AQI) to mitigate the hazardous air quality in Delhi.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160708