ചെറുതുരുത്തി (തൃശൂർ)∙ വെട്ടിക്കാട്ടിരിയിലെ സ്വകാര്യ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ സൽക്കാരത്തിനിടെ സംഘർഷം. നാട്ടുകാരും കല്യാണസംഘവും തമ്മിൽ കല്ലേറുണ്ടായി. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ലാത്തി വീശി. കല്ലേറിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
Also Read ‘സ്പായിൽ പോയ കാര്യം ഭാര്യയെ അറിയിക്കും’; പൊലീസുകാരനെ ഭീഷണിപ്പെടുത്തി 4 ലക്ഷം രൂപ തട്ടി, ഒന്നാം പ്രതി എസ്ഐ
പള്ളം സ്വദേശിയുടെ വിവാഹ സൽക്കാരമാണ് ഇവിടെ നടന്നിരുന്നത്. നിരവധി ആഡംബര കാറുകളിലായാണ് കല്യാണ സംഘം വെട്ടിക്കാട്ടിരി മണ്ഡപത്തിന് സമീപം എത്തിയത്. റോഡ് ബ്ലോക്ക് ചെയ്യുകയും ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ കടത്തിവിടാതെയുമായതോടെ പിറകിലെ ടിപ്പറിലെ ഡ്രൈവർ ഹോൺ മുഴക്കി. ഇതോടെ വാക്കേറ്റമുണ്ടാവുകയും ഡ്രൈവർക്ക് മർദനമേൽക്കുകയും ചെയ്തു. വെട്ടിക്കാട്ടിരി ആലിക്കപറമ്പിൽ ബഷീറിനാണ് മർദനമേറ്റത്.
Also Read ഒരു തുള്ളി രക്തം ചിന്താതെ പാക്കിസ്ഥാനിൽ ‘നിശ്ശബ്ദ സൈനിക അട്ടിമറി’; എല്ലാം ഒപ്പിട്ട് സർദാരി; ഇനി അസിം പറയും സുപ്രീംകോടതി വരെ കേൾക്കും!
ഇത് നാട്ടുകാർ ചോദ്യം ചെയ്തതോടെ സംഘർഷം രൂക്ഷമായി. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ചെറുതുരുത്തി പൊലീസ് ലാത്തി വീശി. സംഘർഷത്തിൽ ഏർപ്പെട്ട നാട്ടുകാരും കല്യാണസംഘവും പരസ്പരം കല്ലേറ് നടത്തി. അഞ്ച് വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വൈകിയും ആളുകൾ പൂർണമായി ഒഴിഞ്ഞുപോവാത്തതിനാൽ മണ്ഡപം പൊലീസ് കാവലിലാണ്. കണ്ടാൽ അറിയാവുന്ന 25 പേർക്കെതിരെ കേസെടുക്കുകയും ചെയ്തു.
1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’
വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്
പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
MORE PREMIUM STORIES
English Summary:
Wedding Reception Turns Violent in Kerala: Cheruthuruthy wedding clash erupted during a reception at Vettikattiri after the wedding party blocked a road, leading to stone-pelting between locals and the party. Police intervened with a lathi-charge, injuring two and taking five vehicles into custody, with cases registered against 25 individuals.