search

യുഡിഎഫിന്റെ പത്രിക തള്ളി, ഡമ്മിയില്ല; കോടതിയെ സമീപിക്കാൻ സ്ഥാനാർഥി

cy520520 Yesterday 11:19 views 545
  



അടൂർ∙ ഏഴംകുളം പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക തള്ളി. 3–ാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി ഷിനുവിന്റെ പത്രികയാണ് റിട്ടേണിങ് ഓഫിസർ തള്ളിയത്. പത്രികയിൽ സ്ഥാനാർഥിയുടെ പേര് നാമനിർദേശം ചെയ്ത ആളിന്റെ പേരും നാമനിർദേശ പ്രഖ്യാപനത്തിലെ പേരും രണ്ടായിരുന്നു എന്ന കാരണത്താലാണ് പത്രിക തള്ളിയത്.  

  • Also Read ബാധ്യത അടച്ചുതീർത്തില്ല; കൽപറ്റ നഗരസഭയിൽ യുഡിഎഫ് ചെയർമാൻ സ്ഥാനാർഥിയുടെ പത്രിക തള്ളി   


അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർ മുൻപാകെയായിരുന്നു ഷിനു പത്രിക സമർപ്പിച്ചിരുന്നത്. എന്നാൽ ആ സമയത്ത് പത്രിക നോക്കിയ ശേഷം തെറ്റുകൾ ഒന്നും ചൂണ്ടിക്കാട്ടിയിരുന്നില്ലെന്നും പത്രിക സ്വീകരിക്കുകയും ചെയ്തിരുന്നുവെന്ന് ഷിനു പറഞ്ഞു. ഇതിനു ശേഷം ഇന്ന് സൂഷ്മപരിശോധനയ്ക്ക് റിട്ടേണിങ് ഓഫിസർക്ക് മുൻപാകെ ഹാജരായപ്പോഴാണ് നാമനിർദേശകന്റെ പേര് വ്യത്യസ്തമായി എഴുതിയിരിക്കുന്നുവെന്ന് പറഞ്ഞ് പത്രിക തള്ളിയതെന്നും തന്റെ വാദം പോലും കേൾക്കാതെ പത്രിക തള്ളിയത് നീതീകരിക്കാനാവില്ലെന്നും കോടതിയെ സമീപിക്കുമെന്നും ഷിനു പറഞ്ഞു. ഷിനുവിന്റെ പത്രികയ്ക്കൊപ്പം ഡമ്മി സ്ഥാനാർഥിയുടെ പത്രിക നൽകിയിരുന്നുമില്ല. കോൺഗ്രസ് വിജയിച്ചിരുന്ന വാർഡാണ് 3ാം വാർഡ്.   

  • Also Read 2002ൽ വോട്ടില്ല, ഇപ്പോൾ ഭർത്താവിന്റെ വീട്ടി‌ൽ; എന്തു ചെയ്യണം എസ്ഐആറിൽ? രണ്ടിടത്ത് ഫോം ലഭിച്ചാൽ പ്രശ്നമോ? ഫോം പൂരിപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും?   


അതേസമയം പഞ്ചായത്തിലെ 18–ാം വാർ‍ഡിലെ യുഡിഎഫ് സ്ഥാനാർഥി ശ്രീകല നായരുടെ പത്രിക സൂക്ഷ്മ പരിശോധനയിൽ മാറ്റിവയ്ക്കാൻ വരണാധികാരി നിർദേശം നൽകി. ശ്രീകലയ്ക്ക് നിലവിലുള്ള കേസിന്റെ നമ്പർ പത്രികയിലെ ഫോമിൽ രേഖപ്പെടുത്തിയിരുന്നു. ഇതു ശ്രദ്ധയിൽപെട്ട വരണാധികാരി കേസിന്റെ അവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോൾ സിപിഎം പ്രവർത്തകർ വിഷയം ഏറ്റെടുക്കുകയും തർക്കം ഉന്നയിക്കുകയുമായിരുന്നു. ഇതോടെ യുഡിഎഫ്, എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷ സാഹചര്യമായി. തുടർന്ന് തിങ്കളാഴ്ച 11ന് എത്തി വിവരങ്ങൾ നൽകാൻ ശ്രീകലയോട് വരണാധികാരി നിർദേശിക്കുകയായിരുന്നു. അതുകൂടി കേട്ട ശേഷം പത്രിക അംഗീകരിക്കാമെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു.  
    

  • 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’
      

         
    •   
         
    •   
        
       
  • വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്
      

         
    •   
         
    •   
        
       
  • പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


സംഭവത്തെ തുടർന്ന് ശ്രീകലയുടെ അഭിഭാഷകൻ സ്ഥലത്തെത്തി വരണാധികാരിയുമായി ചർച്ച നടത്തി. നിലവിൽ കേസ് ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, വിചാരണയിൽ ഇരിക്കുന്ന കേസിന്റെ വിശദാംശങ്ങൾ വരണാധികാരി ചോദിക്കേണ്ട ആവശ്യമില്ലെന്നും പത്രിക തള്ളാൻ കഴിയില്ലെന്നും അഭിഭാഷകൻ പറയുന്നു. വരണാധികാരിക്ക് കാര്യങ്ങൾ ബോധ്യപ്പെട്ട സ്ഥിതിക്ക് അവിടവച്ചുതന്നെ പത്രിക അംഗീകരിക്കാവുന്നതാണെന്നും അതിനു തയാറാകാതിരുന്നതാണ് പ്രശ്നത്തിനു കാരണമെന്നും കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് എം.കെ.മനോജ് പറഞ്ഞു. English Summary:
UDF Candidate\“s Nomination Rejected in Ezhamkulam: The rejection of UDF candidate\“s nomination in Ezhamkulam and the temporary hold on another in Pramadam have stirred legal debates.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156510