മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ വീണ്ടും വായിക്കാം. കഴിഞ്ഞ ആഴ്ചയിലെ മികച്ച പോഡ്കാസ്റ്റ് കേൾക്കാം, വിഡിയോ കാണാം.
‘ധീരനായ മകനെയോർത്ത് അഭിമാനം’: തേജസ് യുദ്ധവിമാനാപകടത്തിൽ വീരമൃത്യു വരിച്ച നമാംശ് സ്യാലിന്റെ ഓർമയിൽ നാട് നമാംശ് സ്യാൽ ഭാര്യ അഫ്സാനൊപ്പം. (Photo: @saurav_mehar / x)
വീര്യമൃത്യു വരിച്ച വിങ് കമാൻഡർ നമാംശ് സ്യാലിന്റെ ഓർമയിൽ സ്വദേശമായ ഹിമാചൽപ്രദേശിലെ കാംഗ്ര ജില്ലയിലെ പട്യാലക്കാട് ഗ്രാമം. നാടിനെയാകെ കണ്ണീരിലാഴ്ത്തി നമാംശ് സ്യാൽ വിടപറയുമ്പോഴും ധീരനായ മകനെയോർത്ത് അഭിമാനിക്കുകയാണ് അവർ.
- 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’
- വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്
- പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
MORE PREMIUM STORIES
പൂർണരൂപം വായിക്കാം
‘ബിജു മേനോന് അവാർഡ് കിട്ടിയേനെ; എന്റെ സർക്കാരിന്റെ നട്ടെല്ലിനെ ബഹുമാനിക്കുന്നു’: തുറന്നു പറഞ്ഞ് സുരേഷ് ഗോപി സുരേഷ് ഗോപി. ചിത്രത്തിനു കടപ്പാട്: ജോസ്കുട്ടി പനയ്ക്കൽ / മനോരമ , ബിജു മേനോന്‍
രാഷ്ട്രീയം തന്റെ സിനിമാ ജീവിതത്തെ ബാധിച്ചിട്ടുണ്ടെന്ന് നടൻ സുരേഷ് ഗോപി. തന്റെ സിനിമകൾക്ക് അർഹമായ അംഗീകാരം കിട്ടാതെ പോയതിന് കാരണം തന്റെ രാഷ്ട്രീയമാണെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. മനോരമ ന്യൂസ് മേക്കർ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു താരം.
പൂർണരൂപം വായിക്കാം
‘എന്റെ ജീവന് പിറന്നാൾ ദിന ആശംസകൾ’; നയൻതാരയ്ക്ക് 9.5 കോടിയുടെ റോൾസ് റോയ്സ് Image Credit : wikkiofficial / Instagram
പിറന്നാൾ ദിനത്തിൽ നയൻതാരയ്ക്ക് 9.5 കോടി രൂപയുടെ റോൾസ് റോയ്സ് സമ്മാനിച്ച് വിഘ്നേഷ് ശിവൻ. റോള്‍സ് റോയ്സിന്റെ ഇലക്ട്രിക് കാർ സ്പെക്ടറിന്റെ ബ്ലാക് ബാഡ്ജ് എഡിഷനാണ് നയൻതാരയുടെ ഗാരിജിലെ പുതിയ അതിഥി. 2023 ലെ പിറന്നാളിന് 2.9 കോടിയുടെ മെയ്ബ വിഘ്നേഷ് സമ്മാനിച്ചിരുന്നു.
പൂർണരൂപം വായിക്കാം
1 മാസം കൊണ്ട് ശരീരഭാരം കുറയ്ക്കാം; പുതുവർഷത്തിൽ പുത്തൻ ലുക്ക് സ്വന്തമാക്കാൻ 10 ടിപ്സ്! AI Generated image
എത്ര ശ്രമിച്ചിട്ടും ഭാരം കുറയുന്നില്ലല്ലേ? പട്ടിണി കിടന്നു, ജിമ്മിൽ പോയി, കാലറി കുറച്ചു എന്നിട്ടൊന്നും രക്ഷയില്ല. ഇത്തരം സാഹചര്യങ്ങളിൽ ഒരു ഡോക്ടറിന്റെയോ ഡയറ്റീഷ്യന്റെയോ സഹായം തേടുന്നത് നല്ലതാണ്. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ വിദഗ്ധോപദേശം തേടാതെ ഇന്റർനെറ്റിലെ വൈറൽ ഉപദേശങ്ങള്‍ സ്വീകരിക്കരുത്. ആരോഗ്യപ്രശ്നങ്ങളില്ലാതെ ശരീരഭാരം കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന 10 ടിപ്സ് ഇതാണ്.
പൂർണരൂപം വായിക്കാം
കൂർക്കയുടെ തൊലി ഇനി പെട്ടെന്ന് കളയാം, കൈയിൽ കറയും പറ്റില്ല; ഈ രീതി പരീക്ഷിക്കൂ Image credit:SAM THOMAS A and chinese potato-Muhammed sahilu.k/Shutterstock
വിലക്കുറവില്‍ ലഭ്യമായി തുടങ്ങുമ്പോള്‍ പിന്നെ അടുക്കളകളില്‍ കൂര്‍ക്ക വിഭവങ്ങളുടെ മേളം ആയിരിക്കും. കൂർക്ക കൊണ്ടുള്ള വിഭവങ്ങൾ എല്ലാവർക്കും ഇഷ്ടമാണ്. ചോറിനൊപ്പം മെഴുക്കുപുരട്ടിയായോ തോരനായോ വിളമ്പാമെങ്കിലും വൃത്തിയാക്കാനുള്ള മെനക്കേട് ഒാർത്താൽ പലർക്കും മടിയാണ്. പതിനഞ്ച് മിനിറ്റിൽ കൂർക്ക എളുപ്പത്തിൽ വ്യത്തിയാക്കാനുള്ള മാർഗം ഇതാ.
പൂർണരൂപം വായിക്കാം
5 ദിവസം കൊണ്ട് 5400 കിലോമീറ്റർ! അറബിക്കടൽ താണ്ടിയത് നിർത്താതെ പറന്ന്, ആഫ്രിക്കയിലെത്തിയ അമൂർ അപപാങ്ങിന്റെ സഞ്ചാരപാത (Photo:X/Supriya Sahu)
5 ദിവസം കൊണ്ട് 5,400 കിലോമീറ്റർ പറന്ന് സൊമാലിയയിലെത്തി ഒരു കുഞ്ഞൻ പരുന്ത്. സൊമാലിയയിലേക്കുള്ള 5,400 കിലോമീറ്റർ ദൈർഘ്യമുള്ള ദേശാടനയാത്രയ്ക്കായി നവംബർ 11-ന് മണിപ്പുരിൽ നിന്ന് പുറപ്പെടുന്നതിന് മുൻപ് വന്യജീവി ശാസ്ത്രജ്ഞർ ടാഗ് ഘടിപ്പിച്ചു വിട്ട 3 അമൂർ ഫാൽക്കനുകളിൽ ഒന്നായ അപപാങ്ങാണു റെക്കോർഡ് വേഗത്തിൽ ലക്ഷ്യം പൂർത്തീകരിച്ചത്. ആൺപക്ഷിയാണ് അപപാങ്. പെൺപക്ഷികളായ അലങ്, അഹു എന്നിവരാണു ടാഗ് ഘടിപ്പിക്കപ്പെട്ട മറ്റ് 2 കിളികൾ
പൂർണരൂപം വായിക്കാം
ഇത്ര എളുപ്പമായിരുന്നോ! അരിപ്പയിലെ കറ ഇനി ബുദ്ധിമുട്ടിക്കില്ല; ഞൊടിയിടയിൽ വൃത്തിയാക്കാം Representative Image: Photo credit: Hight Photography/ Shutterstock.com
രാവിലെയും വൈകുന്നേരവും ഓരോ ചായ. അങ്ങനെയൊരു ശീലമില്ലാത്തവർ കുറവായിരിക്കും. ചായ അരിച്ചെടുക്കുന്ന അരിപ്പ നിരന്തര ഉപയോഗംകൊണ്ട് വേഗത്തിൽ കറപിടിച്ച് വൃത്തികേടാകും. കറ നീക്കം ചെയ്യാതെ തുടരുന്നതനുസരിച്ച് അണുക്കളും പെരുകാൻ സാധ്യതയുണ്ട്. ചായയുടെ രുചി മാറിയെന്നു വരാം. മറ്റു പാത്രങ്ങൾ പോലെ എളുപ്പത്തിൽ വൃത്തിയാക്കിയെടുക്കാനാവാത്തത് മൂലം കറ കൂടുന്നതനുസരിച്ച് അരിപ്പകൾ മാറ്റി പുതിയത് വാങ്ങുന്നതാവും പതിവ്. എന്നാൽ ചായ അരിപ്പകൾ എളുപ്പത്തിൽ വൃത്തിയാക്കാൻ ചില മാർഗങ്ങളുണ്ട്
പൂർണരൂപം വായിക്കാം
‘എനിക്ക് കരച്ചിൽ വന്നു, എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു’; രക്ഷകരായി പൊലീസ്, ബിഗ് സല്യൂട്ടെന്ന് നടി കൃഷ്ണ തുളസി ഭായ്. (ചിത്രം Krishna Thulasi Bai എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്നും)
നിത്യജീവിതത്തിൽ സ്ത്രീകൾ പലതരത്തിലുള്ള വെല്ലുവിളികളും നേരിടാറുണ്ട്. പ്രത്യേകിച്ച് ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്ത് കാറിൽ യാത്രചെയ്യുമ്പോൾ ഉണ്ടായ അനുഭവവും കേരള പൊലീസിന്റെ സഹായത്തിനും നന്ദി പറയുകയാണ് നടിയും എഴുത്തുകാരിയുമായ കൃഷ്ണതുളസി ഭായ്. ‘ആദ്യമേ പറയട്ടെ, കേരളാ പൊലീസിനു ഒരു ബിഗ് സല്യൂട്ട്...!’ എന്ന തലക്കെട്ടോടെയാണ് സമൂഹമാധ്യമത്തിൽ അവർ കുറിപ്പ് എഴുതിയിരിക്കുന്നത്
പൂർണരൂപം വായിക്കാം
\“ഹോളി കൗ അങ്ങ് നോർത്തിൽ, ഇത് നാടൻ പശു\“; അമേരിക്കൻ ട്രാവൽ വ്ലോഗറോട് മലയാളികൾ Image Credit:Sean McCormack/instagram
കേരളത്തിന്റെ ഭംഗി ആസ്വദിക്കാനും സ്ഥലങ്ങൾ കാണുവാനുമായി നിരവധി സഞ്ചാരികളാണ് ഇപ്പോൾ നാട്ടിലേക്ക് എത്തുന്നത്. യുഎസിൽ നിന്ന് ഇന്ത്യ കാണാനെത്തിയ സീൻ ഷോൺ എന്ന സഞ്ചാരി കേരളത്തിന്റെ ഭംഗി കണ്ട് മതിമറന്നു പോയിരിക്കുകയാണ്. താൻ ഏതോ സ്വപ്നലോകത്തിലാണെന്നാണ് തനിക്ക് തോന്നുന്നതെന്നാണ് മൂന്നാറിൽ എത്തിയ ഷോൺ വിഡിയോയിൽ പറയുന്നത്.
പൂർണരൂപം വായിക്കാം
ഛിന്നഗ്രഹം ചന്ദ്രനില്‍ ഇടിക്കും, ചാന്ദ്ര ധൂളി ഭൂമിയില്‍ പതിക്കും! പ്രതിവിധി ആണവായുധം, ആ പേടിസ്വപ്നം യാഥാർഥ്യമാകുമോ?
ഭൂമിയിലെ വലിയ നഗരങ്ങളെ നശിപ്പിക്കാന്‍ മാത്രം വലുപ്പമുള്ള ഒരു ഛിന്നഗ്രഹം ചന്ദ്രനെ ലക്ഷ്യമാക്കിയായിരിക്കാം നീങ്ങുന്നത് എന്ന് ഗവേഷകര്‍. അസ്‌റ്റെറോയിഡ് 2024 വൈആര്‍4 (Asteroid 2024 YR4) എന്നു പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം ചന്ദ്രനില്‍ ഇടിക്കാനുളള സാധ്യത 4 ശതമാനമാണെന്നാണ് അദ്യം കരുതിയിരുന്നത്.
പൂർണരൂപം വായിക്കാം
പോയവാരത്തിലെ മികച്ച വിഡിയോ:
പോയവാരത്തിലെ മികച്ച പോഡ്‌കാസ്റ്റ്: |
|