search

അവകാശത്തിന്റെ കടയ്ക്കൽ

LHC0088 9 hour(s) ago views 819
  

  



2019ലും 2020ലുമായി പാർലമെന്റ് പാസാക്കിയ 4 ലേബർ കോഡുകൾ നിലവിൽവന്നു. 29 കേന്ദ്ര തൊഴിൽനിയമങ്ങളാണ് 4 കോഡുകളിലായി ക്രോഡീകരിച്ചിരിക്കുന്നത്. സ്വിഗ്ഗി, സൊമാറ്റൊ എന്നിവയിലേതുപോലുള്ള താൽക്കാലിക ജീവനക്കാർക്കു പരിരക്ഷ കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ, ചില ഉപരിപ്ലവ പരിഷ്കാരങ്ങൾക്കപ്പുറം തൊഴിൽസുരക്ഷയെയും സംഘടിക്കാനും അവകാശങ്ങൾക്കായി വാദിക്കാനും തൊഴിലാളികൾക്കുള്ള അവകാശത്തെയും കോഡുകളിലെ വ്യവസ്ഥകൾ ബാധിക്കുമെന്നതിൽ സംശയമില്ല. കേന്ദ്ര സർക്കാരിന്റെ പൊതുവേയുള്ള വ്യവസായ അനുകൂല നയത്തിന്റെ ചുവടുപിടിച്ചുള്ളതാണ് ഇവ എന്നതുതന്നെ കാരണം.

  • Also Read രാഗം തിയറ്റർ നടത്തിപ്പുകാരനെ ആക്രമിച്ചത് ക്വട്ടേഷൻ സംഘം; വാഹനത്തിനുള്ളിലിട്ട് തീയിടാൻ ശ്രമം? സുഹൃത്തുക്കൾ മുന്നറിയിപ്പ് നൽകി   


പഴയ നിയമപ്രകാരം കാരണംകൂടാതെ പിരിച്ചുവിടാനുള്ള നിയമം ബാധകമായിരുന്നത് നൂറിലേറെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്കാണ്. എന്നാൽ, പുതിയ കോഡിൽ ഇത് മുന്നൂറിലേറെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്കാണു ബാധകമാക്കിയിരിക്കുന്നത്. ഇത് തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തും.

  • Also Read ശബരിമലയിൽ ദർശനം നടത്തിയത് 5 ലക്ഷം തീർഥാടകർ; തിരക്കൊഴിയുന്നു, സുഖ ദർശനം; ഇന്ന് അവലോകന യോഗം   


ട്രേഡ് യൂണിയൻ സംബന്ധിച്ചും കാതലായ മാറ്റങ്ങളാണു കൊണ്ടുവന്നിരിക്കുന്നത്. പുറത്തുനിന്നുള്ള ട്രേഡ് യൂണിയൻ നേതാക്കളുടെ എണ്ണം സംഘടിതമേഖലയിൽ അഞ്ചായി കുറച്ചിരിക്കുന്നു. മറ്റൊരു സമൂല മാറ്റം ലേബർ ഇൻസ്പെക്‌ഷനുമായി ബന്ധപ്പെട്ടാണ്. തുടരെത്തുടരെയുള്ള പരിശോധനകൾ വ്യവസായം നടത്താനുള്ള അവകാശത്തിനുമേലുള്ള കൈകടത്തലായാണു ബിസിനസ് സമൂഹം കണ്ടിരുന്നത്. പുതിയ നിയമമനുസരിച്ച്, പല കാര്യങ്ങളിലും തൊഴിൽ വകുപ്പിന്റെ പരിശോധനയ്ക്കു പകരം വ്യവസായസ്ഥാപനം സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതിയെന്നായി.
    

  • 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’
      

         
    •   
         
    •   
        
       
  • വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്
      

         
    •   
         
    •   
        
       
  • പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


1978ലെ ബാംഗ്ലൂർ വാട്ടർ സപ്ലൈ കേസിൽ ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ നൽകിയ വിധിന്യായത്തിൽ വ്യവസായബന്ധങ്ങളെക്കുറിച്ചുള്ള നിയമം മിക്കവാറും എല്ലാ മേഖലകൾക്കു ബാധകമാക്കിയിരുന്നു. ആ വിധിപ്രകാരം സർവകലാശാലയും ആശുപത്രിയും ചാരിറ്റബിൾ സ്ഥാപനവുമൊക്കെ ഈ നിയമത്തിന്റെ പരിധിയിലായി. ഇപ്പോഴത്തെ കോഡിൽ ചാരിറ്റബിൾ മേഖലയിലെ തൊഴിലാളികളുടെ സംരക്ഷണം എടുത്തുമാറ്റി. ഇതു കാരണം തൊഴിൽ തർക്കങ്ങൾ തൊഴിൽ കോടതികളിലൂടെ അവർക്കു പരിഹരിക്കാൻ സാധിക്കാതെവരും.   ഷിജു മഴുവഞ്ചേരി

മറ്റൊരു പ്രധാന മാറ്റം കരാർതൊഴിൽ നിയമത്തിലാണ്. പല സ്ഥാപനങ്ങളിലും സെക്യൂരിറ്റി, ഹൗസ് കീപ്പിങ് തുടങ്ങിയ ജോലികൾ ചെയ്യുന്നത് മറ്റൊരു ഏജൻസിയുടെ തൊഴിലാളികളാണ്. പഴയ വ്യവസ്ഥയനുസരിച്ച് ലേബർ നിയമത്തിന്റെ പരിധിയിൽ കരാ‍ർതൊഴിൽ വരണമെങ്കിൽ ഒരു ഏജൻസിയിൽ 20 തൊഴിലാളികളാണ് ഉണ്ടാകേണ്ടിയിരുന്നത്. എന്നാൽ, പുതിയ നിയമപ്രകാരം ഇതിന് 50 തൊഴിലാളികൾ വേണമെന്നായി.

അടിയന്തരാവസ്ഥയ്ക്കുശേഷമുണ്ടായ ജുഡീഷ്യൽ ആക്ടിവിസത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ തൊഴിലാളികളായിരുന്നു. ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ, ജസ്റ്റിസ് ഒ.ചിന്നപ്പ റെഡ്ഡി, ജസ്റ്റിസ് ഡി.എ.ദേശായി എന്നിവരടങ്ങിയ പല ബെഞ്ചുകളും സംഘടിതരും അസംഘടിതരുമായ തൊഴിലാളികളുടെ സുരക്ഷയ്ക്കായി തൊഴിൽനിയമങ്ങൾ അനുഭാവപൂർവം വ്യാഖ്യാനിച്ചിരുന്നു. ഈ വ്യാഖ്യാനങ്ങൾ പൊതുവേ വ്യവസായസമൂഹത്തിനു സ്വീകാര്യമായിരുന്നില്ല.

സ്വാതന്ത്ര്യസമരകാലത്തു ബ്രിട്ടിഷ് ഭരണത്തിനെതിരായ പോരാട്ടത്തിൽ തൊഴിലാളികളുടെ അവകാശങ്ങൾക്കായുള്ള ചിന്തയും രാജ്യത്ത് ഉയർന്നിരുന്നു. സ്വതന്ത്രഭാരതത്തിൽ മാറിവന്ന ഓരോ സർക്കാരും തൊഴിലാളികളുടെ അവകാശസംരക്ഷണ നിയമങ്ങൾക്കായി ഒരുപരിധിവരെയെങ്കിലും ശ്രമിച്ചിട്ടുണ്ട്.

ബിജെപിയുടെ നേതൃത്വത്തിലുള്ള നിലവിലെ കേന്ദ്രസർക്കാരിന്റെ പൊതുവായ നയംതന്നെ ഇന്ത്യയെ വ്യവസായസൗഹൃദ രാജ്യമാക്കി മാറ്റുക എന്നതാണ്. പല സംസ്ഥാനങ്ങളും വ്യവസായസൗഹൃദമായ പല നയങ്ങളും ഇതിനകം കൊണ്ടുവന്നിട്ടുണ്ട്. മിക്ക ട്രേഡ് യൂണിയനുകളും ഈ നയങ്ങളെ ശക്തമായി എതിർക്കുകയാണ്. കേന്ദ്രത്തിന്റെ പുതിയ ലേബർ കോഡുകളോടും യൂണിയനുകളുൾപ്പെടെ എതിർപ്പു തുടരുകയാണ്. ബിഎംഎസും ചില വ്യവസ്ഥകളെ എതിർക്കുന്നു. സംഘടനകളുമായി പലവട്ടം ചർച്ച നടന്നെങ്കിലും വ്യവസ്ഥകളിൽ മാറ്റങ്ങൾ വരുത്താനുള്ള താൽപര്യം സർക്കാർ പ്രകടിപ്പിച്ചിട്ടില്ല.

(ചെന്നൈ സായ് സർവകലാശാല സ്കൂൾ ഓഫ് ലോയിലെ ഡീൻ ആണ് ലേഖകൻ)
English Summary:
Labor Codes : Labor Codes 2024 have been implemented, impacting workers\“ rights and trade union activities. These codes, consolidating 29 central labor laws, introduce some protections for gig workers but raise concerns about labor security and the ability to advocate for rights. These changes align with the central government\“s pro-industry policies.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158657