കൊച്ചി∙ അവയവ കച്ചവടത്തിനായി മനുഷ്യക്കടത്തു റാക്കറ്റ് ഇറാനിലേക്കു കടത്തിയ 25 പേർ ഒന്നര വർഷത്തിനു ശേഷവും ഇന്ത്യയിലേക്കു മടങ്ങിയെത്താത്തതിൽ ആശങ്ക. കേസിൽ ഒടുവിൽ അറസ്റ്റിലായ എറണാകുളം പാലാരിവട്ടം സ്വദേശി മധു ജയകുമാറിനെ ചോദ്യം ചെയ്തപ്പോഴാണ് ഇതു സംബന്ധിച്ച സൂചന അന്വേഷണ സംഘത്തിനു ലഭിച്ചത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നു പോയവരാണ് ഇതുവരെ മടങ്ങിവരാത്തത്.
കേസിൽ ഇതുവരെ അറസ്റ്റിലായ നാലിൽ മൂന്നുപേരും മലയാളികളാണ്. സംഘത്തിന്റെ മുഖ്യ ഏജന്റായ ആന്ധ്രപ്രദേശ് വിജയവാഡ സ്വദേശി ബല്ലംകൊണ്ട രാമപ്രസാദിനെ (പ്രതാപൻ) കസ്റ്റഡിയിൽ നേരത്തെ ചോദ്യം ചെയ്തിരുന്നെങ്കിലും കൂടുതൽ വിവരങ്ങൾ അന്നു ലഭിച്ചിരുന്നില്ല. ആവശ്യം വന്നാൽ മധുവിനെ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. English Summary:
Organ Trafficking: Twenty-five individuals trafficked to Iran remain missing after one and a half years. The investigation is ongoing, focusing on a network operating from Kerala and other parts of India. |
|