deltin33•The day before yesterday 11:18• views 718
തിരുവനന്തപുരം ∙ പരസ്പരം കുറ്റപ്പെടുത്തുന്ന മൊഴികളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാരായ എ.പത്മകുമാറും എൻ.വാസുവും. ശ്രീകോവിലിന്റെ കട്ടിളപ്പടികളിലെ പാളികൾ സ്വർണം പൂശണമെന്ന എക്സിക്യൂട്ടീവ് ഓഫിസറുടെ അപേക്ഷ താൻ ബോർഡിന്റെ പരിഗണനയ്ക്ക് അയയ്ക്കുക മാത്രമാണു ചെയ്തതെന്നും എന്നാൽ ബോർഡ് പ്രസിഡന്റായിരുന്ന പത്മകുമാർ അതിൽ അമിതതാൽപര്യമെടുത്ത് നടപടികൾ വേഗത്തിലാക്കിയെന്നുമാണ് അറസ്റ്റിലായ വാസു നൽകിയ മൊഴി. പത്മകുമാറിന് ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള അടുപ്പമാകും കാരണമെന്നും വാസു സൂചിപ്പിച്ചിട്ടുണ്ട്.
Also Read എസ്ഐആർ: ഫോം പൂരിപ്പിച്ചു മടക്കിവാങ്ങുന്നത് പുരോഗമിക്കുന്നു; ‘കാണാമറയത്ത്’ 80,000 പേർ
എന്നാൽ, ദേവസ്വം കമ്മിഷണറായിരുന്ന വാസു തന്ന ശുപാർശയനുസരിച്ചാണ് ബോർഡ് മറ്റു വിഷയങ്ങൾക്കൊപ്പം ഇതിലും തീരുമാനമെടുത്തതെന്നും കമ്മിഷണർ അടക്കമുള്ള ഉദ്യോഗസ്ഥരാണു ശുപാർശകളിൽ വിശദ പരിശോധന നടത്തേണ്ടതെന്നുമാണ് ഇന്നലെ അറസ്റ്റിലായ പത്മകുമാറിന്റെ മൊഴി. തട്ടിപ്പിൽ വാസു ഉൾപ്പെടെയുള്ളവരുടെ പങ്കാണു പരിശോധിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഉദ്യോഗസ്ഥർ പരിശോധിച്ച് ഉചിതമെന്നുള്ള ശുപാർശകളാണു ബോർഡിന്റെ പരിഗണനയ്ക്കു വരുന്നത്. അതിൽ സാമ്പത്തിക ബാധ്യതയുള്ളതു മാത്രമാണു കൂടുതൽ പരിശോധിക്കുന്നത്. സ്പോൺസർ മുഖേന പാളികളിൽ സ്വർണം പൂശുന്നതിൽ സാമ്പത്തിക ബാധ്യതയില്ലാത്തതിനാൽ വാസുവിന്റെ ശുപാർശയിൽ ബോർഡ് കൂടുതൽ പരിശോധന നടത്തിയില്ല. അന്നത്തെ ബോർഡ് യോഗത്തിന്റെ അജൻഡയിൽ നാൽപതോളം ഇനങ്ങൾ ഉണ്ടായിരുന്നു’– പത്മകുമാർ മൊഴി നൽകി.
2002ൽ വോട്ടില്ല, ഇപ്പോൾ ഭർത്താവിന്റെ വീട്ടിൽ; എന്തു ചെയ്യണം എസ്ഐആറിൽ? രണ്ടിടത്ത് ഫോം ലഭിച്ചാൽ പ്രശ്നമോ? ഫോം പൂരിപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും?
ട്രംപിന്റെ മകനെ ലക്ഷ്യമിട്ടു, ആശുപത്രിയിലായത് വനേസ്സ: ഇത്തവണ സൈനികത്താവളത്തിലെ പെട്ടിയിൽ; വീണ്ടും ആന്ത്രാക്സ് ഭീതി?
മഞ്ഞുകാലത്ത് പകലുറക്കം വേണ്ട, പേശികൾ വലിഞ്ഞുമുറുകും; ഉഴുന്നുവടയും പരിപ്പുവടയും കഴിക്കാൻ പറ്റിയ സമയം; ഈ തൈലങ്ങൾ തേയ്ക്കാം
MORE PREMIUM STORIES
ഉണ്ണിക്കൃഷ്ണൻ പോറ്റി ശബരിമലയിലെ പാളികൾ സ്വർണം പൂശാനുള്ള സ്പോൺസർഷിപ്പിനായി ആദ്യം അപേക്ഷ നൽകിയത് ദേവസ്വം വകുപ്പുതലത്തിലാണെണെന്നും അവിടെനിന്നു ബോർഡിന്റെ പരിഗണനയ്ക്കു വരികയായിരുന്നെന്നും പത്മകുമാർ മൊഴി നൽകിയതായും വിവരമുണ്ട്. ദേവസ്വം ബോർഡിന്റെ ഒരു തീരുമാനത്തിലും വകുപ്പിനോ മന്ത്രിക്കോ പങ്കില്ലെന്നാണ് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇന്നലെയും പ്രതികരിച്ചത്. English Summary:
Sabarimala Gold Plating Issue : Vasu and Padmakumar Blame Each Other