search

ഓസ്‌ട്രേലിയയിൽ ഇന്ത്യൻ യുവാവിന് കുത്തേറ്റു; ആക്രമണം മോഷണശ്രമം തടയാൻ ശ്രമിച്ചതിനെ തുടർന്ന്

cy520520 9 hour(s) ago views 374
  

    



ഹൈദരാബാദ്/സിഡ്നി∙ ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ കടയിൽ മോഷണശ്രമം തടയാൻ ശ്രമിച്ചതിനെത്തുടർന്ന് ഇന്ത്യൻ യുവാവിന് കുത്തേറ്റു. കൗമാരക്കാരായ മോഷ്ടാക്കളാണ് യുവാവിനെ ആക്രമിച്ചത്. ബർവുഡിലെ കൺവീനിയൻസ് സ്റ്റോറിൽ ജോലി ചെയ്തിരുന്ന ഹൈദരാബാദ് സ്വദേശിയായ സെയ്ഫ് മുഹമ്മദ് ഷാ എന്ന യുവാവിനാണ് കുത്തേറ്റത്. സെയ്ഫിന് നെഞ്ചിനാണ് കുത്തേറ്റതെന്നാണ് റിപ്പോർട്ടുകൾ. ഗുരുതരമായ പരുക്കേറ്റ സെയ്ഫിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സെയ്ഫ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

  • അമ്മയുടെയും മകന്റെയും \“ചോര\“യ്ക്ക് 8 വർഷത്തിന് ശേഷം നീതി: ഇന്ത്യയിലേക്ക് രക്ഷപ്പെട്ട പ്രതിയെ കുടുക്കിയത് \“ലാപ്ടോപ് \“ US News
      

         
    •   
         
    •   
        
       
  • \“വിനോദയാത്ര പോകാൻ ഇനി അവരില്ല\“: റാസൽഖൈമയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു; പ്രവാസി സമൂഹത്തെ കണ്ണീരിലാഴ്ത്തി ദുരന്തം Gulf News
      

         
    •   
         
    •   
        
       


സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തിയ എഐഎംഐഎം പ്രസിഡന്റും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന് കത്തയച്ചു. സെയ്ഫ് മുഹമ്മദ് ഷായ്ക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്നും ഓസ്‌ട്രേലിയൻ പ്രാദേശിക അധികാരികളുമായി ഇടപെട്ട് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും പ്രതികൾക്ക് കടുത്ത ശിക്ഷ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഒവൈസി ആവശ്യപ്പെട്ടിരിക്കുന്നത്. English Summary:
An Indian was stabbed in Australia while preventing a robbery at a convenience store, prompting concern and calls for action from Indian officials.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156349