തിരുവനന്തപുരം ∙ ബീമാപള്ളി ദർഗ്ഗാ ശരീഫിലെ വാർഷിക ഉറൂസ് മഹോത്സവത്തിന്റെ ആദ്യ ദിവസമായ നവംബർ 22ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ എന്നിവ ഒഴികെയുള്ള തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. മുൻ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല. നവംബർ 22 മുതൽ ഡിസംബർ 2 വരെയാണ് ബീമാപള്ളി ഉറൂസ്. English Summary:
Beemapally Uroos is the focus keyword here, as November 22nd is declared a local holiday in Thiruvananthapuram for the annual Uroos festival at Beemapally Dargah Shareef. Educational institutions and government offices within the Thiruvananthapuram Corporation limits will be closed, excluding those involved in election work and pre-scheduled exams. |