search

എവിടെനിന്ന് എങ്ങനെ..?; സ്ഥാനാർഥികളെയും തിരഞ്ഞെടുപ്പ് ഫണ്ടും കണ്ടെത്തുന്നതിന് പാർട്ടികളുടെ രീതികൾ എന്തൊക്കെ

deltin33 Yesterday 11:16 views 135
  



സ്ഥാനാർഥി

സിപിഎം

കോർപറേഷനിലും ജില്ലാപഞ്ചായത്തിലും തീരുമാനമെടുക്കുന്നതു ജില്ലാകമ്മിറ്റി നേരിട്ട്. ഒരു കോർപറേഷൻ പരിധിയിൽ പല ഏരിയ കമ്മിറ്റികളുണ്ടാകും. എന്നാൽ ഏരിയ കമ്മിറ്റിയല്ല, ഏരിയ സെക്രട്ടറിയും ആ ഏരിയ പരിധിയിലെ സംസ്ഥാന, ജില്ലാ കമ്മിറ്റിയംഗങ്ങളുമടങ്ങിയ ഏരിയ നേതൃത്വമാണു സ്ഥാനാർഥിപ്പട്ടിക ആദ്യം തയാറാക്കുക. തുടർന്നു വാർഡിലെ തിരഞ്ഞെടുപ്പു കമ്മിറ്റിയിൽ വയ്ക്കും.

  • Also Read ഓൺലൈൻ ഓഹരിത്തട്ടിപ്പ്: 16.6 ലക്ഷം തട്ടിയ സംഘത്തിലെ ഒരാൾ അറസ്റ്റിൽ   


അംഗീകരിച്ചാൽ ജില്ലാ കമ്മിറ്റിക്ക് അയയ്ക്കും. തീരുമാനം അവിടെയാണ്.  പഞ്ചായത്തുകളുടെയും നഗരസഭകളുടെയും സ്ഥാനാർഥി നിർണയം പൂർണമായി താഴെത്തട്ടിലാണ്. വാർഡ് ഉൾപ്പെടുന്ന ലോക്കൽ കമ്മിറ്റി ആദ്യ പട്ടിക വയ്ക്കും. പ്രസിഡന്റ് അല്ലെങ്കിൽ ചെയർപഴ്സൻ സ്ഥാനാർഥിയെ പാർട്ടി മനസ്സിൽ കാണുന്നുണ്ടെങ്കിൽ  ഏരിയ കമ്മിറ്റി നിർദേശിക്കും. ജില്ലാ കമ്മിറ്റി അംഗീകാരം നൽകണം.

കോൺഗ്രസ്

ജില്ലാ കമ്മിറ്റിക്കല്ല, കോർ കമ്മിറ്റികൾക്കാണ് ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ റോൾ. ഡിസിസി പ്രസിഡന്റ് അധ്യക്ഷനായാണു ജില്ലാ കോർ കമ്മിറ്റിയും കോർപറേഷൻ കോർ കമ്മിറ്റിയും പ്രവർത്തിക്കുക. ജില്ലയിലെ കെപിസിസി ഭാരവാഹികളും മുൻ പിസിസി പ്രസിഡന്റുമാരും എംഎൽഎമാരും പ്രധാന നേതാക്കളും അംഗങ്ങളായിരിക്കും.  
    

  • പണമൊഴുക്കിയ പ്രവാസികൾ രാജ്യത്തിന് കരുത്തായി; തീരുവയിൽ ട്രംപിനെ ‘മയക്കി വീഴ്‌ത്തിയ’ രാജ്യം, ചൈനയും തോറ്റു; കണ്ടുപഠിക്കണം ഇന്ത്യയും
      

         
    •   
         
    •   
        
       
  • ബാങ്ക് നോമിനിയെ വയ്ക്കുമ്പോൾ മറക്കരുത് ഇക്കാര്യങ്ങൾ; കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം നിയമക്കുരുക്കിൽ പോകാതെ നോക്കാം, അവകാശികൾക്ക് ഉറപ്പാക്കാം
      

         
    •   
         
    •   
        
       
  • ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
      

         
    •   
         
    •   
        
       
MORE PREMIUM STORIES


വാർഡ് കോർ കമ്മിറ്റിയാണു പേര് നിശ്ചയിച്ചു മുകളിലേക്ക് അയയ്ക്കുക.  മുനിസിപ്പാലിറ്റി തലത്തിലും വാർഡിലും കോർ കമ്മിറ്റികളുണ്ട്. ഇതേ മാതൃകയിൽ പഞ്ചായത്തിലും വാർഡ്, പഞ്ചായത്ത് തല കോർ കമ്മിറ്റികളുണ്ട്. ഒറ്റപ്പേരായി മുകളിലേക്ക് അയയ്ക്കുന്ന പേരുകളിലും മാറ്റം വരുത്താൻ ജില്ലാ കോർ കമ്മിറ്റിക്ക് അധികാരമുണ്ട്.

ബിജെപി‍

കോർപറേഷൻ സ്ഥാനാർഥികളെ സംസ്ഥാന പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ ചേരുന്ന ജില്ലാ കോർ കമ്മിറ്റിയാണു തീരുമാനിക്കുക. വാർഡ് കമ്മിറ്റിയാണ് പേരുകൾ അവിടേക്ക് അയയ്ക്കുക.  ജില്ലാ കോർ കമ്മിറ്റിയിലെ ചർച്ചയിൽ പേരുകൾ മാറാം. ജില്ലാ പഞ്ചായത്തിലെ സ്ഥാനാർഥികളുടെ പാനലിനായി മണ്ഡലം കമ്മിറ്റികളിൽനിന്നു നിർദേശം സ്വീകരിക്കുമെങ്കിലും സംസ്ഥാനതല കോർ കമ്മിറ്റിയാണു സ്ഥാനാർഥികളെ നിശ്ചയിക്കുക. മുനിസിപ്പാലിറ്റിയിലും പഞ്ചായത്തിലും വാർഡ് കമ്മിറ്റികൾ അയയ്ക്കുന്ന പാനൽ ജില്ലാ പ്രസിഡന്റിന്റെ അംഗീകാരത്തോടെ പ്രഖ്യാപിക്കും.

ഫണ്ട്

സിപിഎം

വരവും ചെലവും തിരഞ്ഞെടുപ്പു കമ്മിറ്റി വഴിയാണ്. സ്ഥാനാർഥിയുടെ കയ്യിൽ വല്ലതുമുണ്ടെങ്കിൽ കമ്മിറ്റിക്കു കൊടുക്കാം. ആരെങ്കിലും വ്യക്തിപരമായ സ്നേഹത്തിൽ സ്ഥാനാർഥിക്കു സംഭാവന നൽകിയാലും കമ്മിറ്റിക്കു നൽകണമെന്നാണു നിർദേശം. പൊതുവായ പോസ്റ്റർ, തൊപ്പി, കൊടി തുടങ്ങിയ സാമഗ്രികൾ മേൽഘടകങ്ങൾ വഴി എത്തും.  

കോൺഗ്രസ്

തിരഞ്ഞെടുപ്പിനു മുന്നോടിയായി  നടത്തിയ ഗൃഹസന്ദർശനത്തിന്റെ വരവും ചെലവും വാർഡ് കമ്മിറ്റികൾക്കായിരുന്നു. 10% മാത്രം മണ്ഡലം കമ്മിറ്റികൾക്കു നൽകി. ഇങ്ങനെ പിരിച്ച തുക വാർഡിൽ തിരഞ്ഞെടുപ്പിന്റെ പൊതുവായ ചെലവുകൾക്ക് ഉപയോഗിക്കാനാണു നിർദേശം.

മതിൽ വൈറ്റ് വാഷ്, ചുമരെഴുത്ത് എന്നിവയും പാർട്ടിയുടെ ചെലവിലാണ്. സ്ഥാനാർഥിക്കു സ്വന്തം നിലയ്ക്കു സംഭാവന ലഭിക്കും.  വോട്ടെടുപ്പു ദിവസം ബൂത്ത് അലങ്കരിക്കാനുള്ള പണം പാർട്ടി നൽകുന്നതാണു രീതി. അലങ്കാരം ആഘോഷമാക്കണമെങ്കിൽ സ്ഥാനാർഥി കൂടി മനസ്സുവയ്ക്കണം.  

ബിജെപി

തിരഞ്ഞെടുപ്പു കമ്മിറ്റിയും സ്ഥാനാർഥിയും സ്വന്തം നിലയ്ക്കു വരവും ചെലവും കൈകാര്യം ചെയ്യും. സ്ഥാനാർഥിയുടെ സാമ്പത്തിക സ്ഥിതിയും പാർട്ടിയുടെ സ്വാധീനവും മോശമായ വാർഡുകളിൽ മേൽകമ്മിറ്റികൾ സഹായം ചെയ്യും. വ്യക്തിപരമായി സ്ഥാനാർഥിക്കു കിട്ടുന്ന സംഭാവനകളിൽ രസീത് നൽകേണ്ടവരെ പാർട്ടിയെ ധരിപ്പിക്കണം. ബൂത്ത് തലം വരെ രസീത് ബുക്കുകൾ നൽകിയിട്ടുണ്ട്. പിരിവിന്റെ കണക്ക് ജില്ലാ കമ്മിറ്റിയെ വരെ അറിയിക്കണം.

വരവ് കടക്കും ചെലവ്

തദ്ദേശതിരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ ചെലവിടേണ്ട തുകയ്ക്കു തിരഞ്ഞെടുപ്പു കമ്മിഷൻ പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ആ പരിധിയിലൊന്നും എവിടെയും പ്രചാരണച്ചെലവു തീരില്ല. കോൺഗ്രസിൽ ഫണ്ട് കണ്ടെത്തുന്നതിന്റെ ഉത്തരവാദിത്തം കൂടി സ്ഥാനാർഥിക്കുണ്ടെങ്കിൽ സിപിഎമ്മിൽ സ്ഥാനാർഥി ഒരു രൂപയും മുടക്കേണ്ട.

ബിജെപിയിലാകട്ടെ സ്ഥാനാർഥിയെക്കൊണ്ടാവുന്നതു സ്ഥാനാർഥി, പാർട്ടിയെക്കൊണ്ടാവുന്നതു പാർട്ടി എന്നതാണു രീതി.  പഞ്ചായത്ത്– 25,000 രൂപ, ബ്ലോക്ക്,നഗരസഭ– 75,000, കോർപറേഷൻ,ജില്ലാ പഞ്ചായത്ത്– 1.5 ലക്ഷം എന്നിങ്ങനെയാണു തിരഞ്ഞെടുപ്പു കമ്മിഷൻ നിശ്ചയിച്ചിരിക്കുന്ന ചെലവ് പരിധി. എന്നാൽ പ്രചാരണഗാനം റിക്കോർഡ് ചെയ്യുമ്പോൾ തന്നെ ഈ പരിധി കടക്കുമെന്നു സ്ഥാനാർഥികൾ പറയുന്നു.  English Summary:
Kerala Local Elections: How CPM, Congress, BJP Select Candidates & Fund Campaigns
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470075