കൊളംബോ∙ ശ്രീലങ്കയിൽ ന്യൂസീലൻഡിൽ നിന്നുള്ള വിനോദസഞ്ചാരിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ. വാടകയ്‌ക്കെടുത്ത വാഹനത്തിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിനിടെ നേരിട്ട ദുരനുഭവം യുവതി സമൂഹമാധ്യമത്തിൽ പങ്കുവച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി. പൊലീസിൽ നിന്ന് രക്ഷപ്പെടാനായി യുവാവ് രൂപമാറ്റം വരുത്തിയിരുന്നു. റോഡരികിൽ വിശ്രമിക്കാൻ യുവതി വാഹനം നിർത്തിയ സമയത്താണ് യുവാവ് യുവതിയെ സമീപിച്ചത്. തുടർന്ന് യുവതിയോട് തനിക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ താൽപര്യമുണ്ടെന്ന് പറഞ്ഞ ശേഷമായിരുന്നു യുവാവിന്റെ നഗ്നതാ പ്രദർശനം.
വീടെന്ന സ്വപ്‌നം ബാക്കിയായി; സിഡ്‌നിയിൽ കാറിടിച്ച് 8 മാസം ഗര്‍ഭിണിയായ ഇന്ത്യക്കാരിക്ക് ദാരുണാന്ത്യം Other Countries
ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ്: ഇന്ത്യക്കാർ ഉൾപ്പെടെയുള്ള യാത്രക്കാര്‍ കൂട്ടത്തോടെ \“വീൽചെയറിൽ\“ Gulf News
അരുഗം ബേയ്ക്കും പാസിക്ക്കുടയ്ക്കും ഇടയിലുള്ള തീരദേശ റൂട്ടിലൂടെ വാഹനമോടിക്കുന്നതിനിടെ വിശ്രമിക്കാനായി വാഹനം നിർത്തിയ തന്റെ സമീപത്തേക്ക് സ്കൂട്ടറിൽ വന്ന യുവാവാണ് മോശമായ രീതിയിൽ പെരുമാറിയതെന്ന് സോളോ യാത്രകൾ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്യുന്ന ‘മോൾസ്’ എന്ന യുവതി വ്യക്തമാക്കി. ഭാഷാപരമായ തടസ്സങ്ങൾ ഉണ്ടായിരുന്നെങ്കിലും ആദ്യഘട്ടത്തിൽ യുവാവ് സൗഹൃദപരമായി സംസാരിക്കാനാണ് ശ്രമിച്ചത്. പിന്നീട് യുവതി എവിടേക്കാണ് പോകുന്നതെന്നും എവിടെയാണ് താമസിക്കുന്നതെന്നും തിരക്കി. തുടർന്ന് അയാളുടെ പെരുമാറ്റവും സംസാരവും മാറുകയായിരുന്നുവെന്ന് മോൾസ് പറഞ്ഞു.
യുവാവ് നഗ്നതാ പ്രദർശനം നടത്തിയ ഉടനെ മോൾസ് വാഹനമോടിച്ച് സംഭവസ്ഥലത്ത് നിന്ന് പോയി. ഇതിനിടെ മോൾസ് പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തുവന്നത്. തനിക്ക് ദുരനുഭവം നേരിട്ടെങ്കിലും നല്ല മനുഷ്യരുള്ള നാടാണ് ശ്രീലങ്ക. ഒരാളുടെ മോശം പെരുമാറ്റം രാജ്യത്തിന്റെ മുഴുവൻ പ്രതിഫലനമല്ലെന്നാണ് മോൾസിന്റെ നിലപാട്.