search

കത്തുമോ തെരുവുകൾ? ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ

deltin33 7 hour(s) ago views 963
  



ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും അടുത്ത അനുയായിയും മുൻ ആഭ്യന്തരമന്ത്രിയുമായ അസദുസ്സമാൻ ഖാൻ കമാലിനും ധാക്കയിലെ ഇന്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണൽ വിധിച്ച വധശിക്ഷ ആ രാജ്യത്തെ രാഷ്ട്രീയഭിന്നതകൾ കൂടുതൽ രൂക്ഷമാക്കുമെന്ന് ഉറപ്പാണ്. ഈ വിധി രണ്ടു പ്രധാന കാര്യങ്ങൾക്ക് ആക്കം കൂട്ടും. ഒന്ന്, ഹസീനയ്ക്കെതിരായ നിയമപരമായ കേസുകൾ. രണ്ട്, ഹസീനയെയും അവാമി ലീഗിനെയും തിരഞ്ഞെടുപ്പുരംഗത്തുനിന്നു മാറ്റിനിർത്താൻ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ നടത്തുന്ന രാഷ്ട്രീയനീക്കങ്ങൾ.

  • Also Read ഷെയ്ഖ് ഹസീന: ഉരുക്കുവനിതയുടെ ഉയിർപ്പും കിതപ്പും; നാടകീയ ജീവിതം നിർണായക വഴിത്തിരിവിൽ   


ഈ ശിക്ഷാവിധി സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുകയാണ് നിലവിൽ ഹസീനയ്ക്കു മുന്നിലുള്ള നിയമപരമായ ഏക മാർഗം. കോടതികളുമായി എപ്പോൾ, എങ്ങനെ സഹകരിക്കാൻ ഹസീന തീരുമാനിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇത്. എന്നാൽ, യൂനുസ് സർക്കാരിനു കീഴിൽ നാട്ടിൽ നീതിയുക്തമായ വിചാരണ ലഭിക്കുമെന്നു വിശ്വാസമില്ലെന്ന് ഹസീന വ്യക്തമാക്കിക്കഴിഞ്ഞു.

  • Also Read ‘ഷെയ്ഖ് ഹസീനയ്‌ക്കെതിരായ വിധി ഇരകൾക്ക് സുപ്രധാനം.... വധശിക്ഷയിൽ ഖേദിക്കുന്നു’: ഐക്യരാഷ്ട്ര സംഘടന   


വിദ്യാർഥിപ്രക്ഷോഭത്തെത്തുടർന്ന് അധികാരത്തിൽനിന്നു പുറത്തായ ഹസീനയ്‌ക്കെതിരായ വിധി ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല. അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പിനു മുന്നോടിയായി തെരുവുകൾ കലാപഭരിതമാകുമോയെന്ന ആശങ്കകൾ നിറഞ്ഞ, പ്രവചനാതീതമായ അവസ്ഥയിലേക്കു രാജ്യത്തെ തള്ളിവിടാൻ ഈ കോടതിവിധിയുടെ രാഷ്ട്രീയപ്രത്യാഘാതങ്ങൾ ഇടയാക്കിയേക്കും.
    

  • പണമൊഴുക്കിയ പ്രവാസികൾ രാജ്യത്തിന് കരുത്തായി; തീരുവയിൽ ട്രംപിനെ ‘മയക്കി വീഴ്‌ത്തിയ’ രാജ്യം, ചൈനയും തോറ്റു; കണ്ടുപഠിക്കണം ഇന്ത്യയും
      

         
    •   
         
    •   
        
       
  • ബാങ്ക് നോമിനിയെ വയ്ക്കുമ്പോൾ മറക്കരുത് ഇക്കാര്യങ്ങൾ; കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം നിയമക്കുരുക്കിൽ പോകാതെ നോക്കാം, അവകാശികൾക്ക് ഉറപ്പാക്കാം
      

         
    •   
         
    •   
        
       
  • ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഭരണഘടനാ പരിഷ്കാരങ്ങളെക്കുറിച്ചുള്ള ഹിതപരിശോധനയും ദേശീയ തിരഞ്ഞെടുപ്പും ഒരേ ദിവസം നടത്താൻ നവംബർ 13ന് യൂനുസ് സർക്കാർ എടുത്ത വിവാദ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വിധി വരുന്നത്. ദേശീയ തിരഞ്ഞെടുപ്പിലെ പാർട്ടികളുടെ ആനുപാതിക പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തിൽ പാർലമെന്റിന്റെ ഉപരിസഭ രൂപീകരിക്കുന്നത് ഉൾപ്പെടെയുള്ള പരിഷ്കാരങ്ങൾക്കാണു സർക്കാർ ഒരുങ്ങുന്നത്.

  • Also Read സുരക്ഷ ഒരുക്കിയത് ഡോവൽ തന്ത്രം; അവർക്കായി ഇന്ത്യ പിണക്കിയത് ഒരു രാജ്യത്തെ; വധശിക്ഷാ വിധിയിലും ഹസീന ഭയക്കേണ്ട   


ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി(ബിഎൻപി)യുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും പരസ്പരവിരുദ്ധമായ ആവശ്യങ്ങൾക്കിടയിൽ ഒരു സന്തുലിതാവസ്ഥ കണ്ടെത്താനാണ് ഹിതപരിശോധനയും തിരഞ്ഞെടുപ്പും ഒരുമിച്ചാക്കുന്നതിലൂടെ യൂനുസ് ശ്രമിച്ചത്. ഹിതപരിശോധന നേരത്തേ നടത്തണമെന്ന് ജമാഅത്തെ ഇസ്‍‌ലാമി ആവശ്യപ്പെടുമ്പോൾ ബിഎൻപി ഇതിന് അനുകൂലമല്ല. ഹിതപരിശോധനയെക്കുറിച്ചു ഭിന്നാഭിപ്രായമുണ്ടെങ്കിലും ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പു നടത്തുന്നതിന് ബിഎൻപിയും ജമാഅത്തെ ഇസ്‌ലാമിയും തടസ്സം നിൽക്കാൻ സാധ്യതയില്ല.

ഹിതപരിശോധനയും തിരഞ്ഞെടുപ്പും ഒരേ ദിവസം നടത്താനുള്ള യൂനുസിന്റെ തീരുമാനത്തിനു രണ്ടു ലക്ഷ്യങ്ങളുണ്ട്. ഒന്നാമതായി, ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗിനെ തിരഞ്ഞെടുപ്പിൽനിന്നു മാറ്റിനിർത്തുക. രണ്ടാമതായി, മികച്ച പോളിങ് ശതമാനം ഉറപ്പാക്കാം.

ചില യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും രാജ്യാന്തര മനുഷ്യാവകാശ ഗ്രൂപ്പുകളും ആവശ്യപ്പെടുന്നതുപോലെ, എല്ലാവർക്കും ഇടമുള്ള തിരഞ്ഞെടുപ്പു ന‌ടക്കാനും അവാമി ലീഗ് അതിൽ പങ്കെടുക്കാനുമുള്ള സാധ്യതയ്ക്ക് ഇതു കൂടുതൽ മങ്ങലേൽപിക്കുന്നു.

  • Also Read ഷെയ്ഖ് ഹസീനയ്ക്കു വധശിക്ഷ: ചരിത്രവിധിയെന്നു ബംഗ്ലദേശ്; കോടതിമുറിയിൽ കയ്യടി   


പ്രസിഡന്റിനു കൂടുതൽ അധികാരങ്ങൾ നൽകുക, പ്രധാനമന്ത്രിപദത്തിനു തവണ നിശ്ചയിക്കുക, ബംഗ്ലദേശിനെ ബഹു വംശീയ, ബഹു മത രാഷ്ട്രമായി അംഗീകരിക്കുക എന്നിവയുൾപ്പെടെ 30 ഭരണഘടനാ പരിഷ്കാരങ്ങളാണു ഹിതപരിശോധനയ്ക്കു വയ്ക്കുന്നത്.

ബംഗ്ലദേശിന് ഹിതപരിശോധന പുതിയ അനുഭവമല്ല. എന്നാൽ മുൻപു നടന്ന മൂന്നു ഹിതപരിശോധനകളിൽ രണ്ടെണ്ണവും സൈനിക ഭരണകൂടങ്ങളെ നിയമവിധേയമാക്കാൻ വേണ്ടിയുള്ളതായിരുന്നു; 1977ൽ സിയാവുർ റഹ്മാന്റെയും 1985ൽ എച്ച്.എം.ഇർഷാദിന്റെയും. എന്നാൽ, ഇത്രയധികം സങ്കീർണമായ ഭരണഘടനാ പരിഷ്കാരങ്ങൾ ഒന്നിച്ചു ഹിതപരിശോധനയ്ക്കു വരുന്നത് ഇതാദ്യമായാണ്.

സംഘർഷങ്ങൾ വർധിച്ചതോടെ ബംഗ്ലദേശിലെ രാഷ്ട്രീയാന്തരീക്ഷം അനിശ്ചിതത്വത്തിലാണ്. രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയശക്തിയായ അവാമി ലീഗിനെ തിരഞ്ഞെടുപ്പിൽനിന്ന് ഒഴിവാക്കുന്നത്, വിശ്വാസ്യതയെക്കുറിച്ചു വീണ്ടും ചോദ്യങ്ങൾ ഉയർത്തിയേക്കാം. തെരുവുകൾ കലാപഭൂമിയാകുമോ എന്നതാണ് അതിലേറെ ആശങ്കാജനകമായ കാര്യം. ഹസീനയുടെ സ്വന്തം ജില്ലയായ ഗോപാൽഗഞ്ച് ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ അവാമി ലീഗ് അനുഭാവികൾ സുരക്ഷാ സേനയുമായി ഏറ്റുമുട്ടുകയാണ്. ധാക്കയിലെ ഹസീനയുടെ തറവാട് ഇടിച്ചുനിരത്തി. ‘ഓപ്പറേഷൻ ഡെവിൾ ഹണ്ട്’ എന്ന പേരിൽ ആയിരക്കണക്കിനാളുകളെ അറസ്റ്റ് ചെയ്തു. ഇവരിൽ ഭൂരിഭാഗവും ഹസീനയെ അനുകൂലിക്കുന്നവരാണെന്നാണ് കരുതപ്പെടുന്നത്.

ഹസീനയുടെ 15 വർഷത്തെ ഭരണത്തിൽ ബംഗ്ലദേശിന്റെ രാഷ്ട്രീയസംവിധാനം അങ്ങേയറ്റം പക്ഷപാതപരമായി മാറിയെന്നതിൽ സംശയമില്ല. അവാമി ലീഗുമായി ബന്ധമുള്ള വിഭാഗങ്ങൾക്ക് അനുകൂലമായ ‘ഏകകക്ഷി രാഷ്ട്ര’മായി ഫലത്തിൽ ബംഗ്ലദേശ് മാറി.

ബംഗ്ലദേശിന്റെ രാഷ്ട്രീയഭൂമിക മാറുകയാണ്. പരമ്പരാഗത പാർട്ടികളായ അവാമി ലീഗും ബിഎൻപിയും ഇല്ലാത്ത ബംഗ്ലദേശ് എന്നല്ല ഇതിനർഥം. മറിച്ച്, എല്ലാ അഭിപ്രായഭിന്നതകൾക്കും ഇടമുള്ള, സമാധാനപരമായ സഹവർത്തിത്വം സാധ്യമാകുന്ന ‘മഴവിൽ’ സംസ്കാരം ഉണ്ടാവുകയാണ് വേണ്ടത്. മാറുന്ന ആ രാഷ്ട്രീയഭൂമികയിൽനിന്ന് തന്റെ പാർട്ടിയായ അവാമി ലീഗ് പുറന്തള്ളപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയെന്നതാണു ഹസീന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

( മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ ദീർഘകാലം ധാക്കയിൽ പ്രവർത്തിച്ചിട്ടുണ്ട്)
English Summary:
Political Turmoil in Bangladesh: Sheikh Hasina faces a complex political landscape in Bangladesh following a controversial court verdict. This has triggered concerns about potential unrest and the fairness of upcoming elections. The situation highlights the need for inclusive and peaceful political participation in Bangladesh.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469890