LHC0088 • 10 hour(s) ago • views 167
ന്യൂഡൽഹി ∙ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിനു മുൻപുള്ള ഉമർ നബിയുടെ വിഡിയോ പുറത്ത്. ആക്രമണത്തെ ന്യായീകരിക്കുന്ന ഇംഗ്ലീഷിലുള്ള വിഡിയോയാണ് പുറത്തുവന്നത്. ഭീകരാക്രമണത്തിന് ഏതാനും ദിവസം മുൻപ് റെക്കോർഡ് ചെയ്യപ്പെട്ടതാണ് ഈ വിഡിയോ എന്നാണ് വിവരം. ചാവേർ ആക്രമണത്തെ ന്യായീകരിച്ചാണ് ഉമർ നബിയുടെ സംസാരം.
The chilling video of #Delhi suicide bomber #UmarNabi preaching a twisted, deranged version of Islam to justify mass murder should shake every conscience. Terror has no religion, only criminals who exploit faith to spill innocent blood. #India will expose the ideology, the… pic.twitter.com/HeWDTpajYG— Rishi Suri (@rishi_suri) November 18, 2025
- Also Read ‘സ്ഫോടനത്തിലെ കുറ്റവാളികളെ നരകത്തിൽ നിന്നുപോലും കണ്ടെത്തും; മോദി സർക്കാർ ഭീകരവാദത്തെ നശിപ്പിക്കാൻ പ്രവർത്തിക്കുന്നു’
ചാവേർ ആക്രമണം എന്ന ആശയം വളരെ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ഉമർ നബി പറയുന്നു. ചാവേർ ആക്രമണം യഥാർഥത്തിൽ ഒരു രക്തസാക്ഷിത്വ പ്രവർത്തനം കൂടിയാണെന്നും അദ്ദേഹം വിഡിയോയിൽ വ്യക്തമാക്കുന്നു. ‘‘ചാവേർ ആക്രമണം സംബന്ധിച്ച് നിരവധി വാദങ്ങളും വൈരുധ്യങ്ങളും ഉയർന്നുവന്നിട്ടുണ്ട്. ഒരു വ്യക്തി ഒരു പ്രത്യേക സ്ഥലത്ത് ഒരു പ്രത്യേക സമയത്ത് മരിക്കുമെന്ന് അനുമാനിക്കുന്നതിനെയാണ് രക്തസാക്ഷിത്വ പ്രവർത്തനം എന്ന് പറയുന്നത്’’ – ഉമർ നബി അവകാശപ്പെടുന്നു.
- Also Read അൽ ഫലാഹ് സർവകലാശാലയിൽ ഇ.ഡി റെയ്ഡ്; 25 ഇടങ്ങളിൽ പരിശോധന, സാമ്പത്തിക ഇടപാട് സുതാര്യമല്ല?
അതേ സമയം, ഉമര്‍ ഒരു ‘ഷൂ ബോംബര്‍’ ആയിരിക്കാം എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഉമർ സ്ഫോടനം നടത്താൻ ഉപയോഗിച്ച കാറില്‍നിന്ന് കണ്ടെത്തിയ ഒരു ഷൂവിലേക്കാണ് ഇക്കാര്യം വിരൽചൂണ്ടുന്നത്. വാഹനത്തിന്റെ വലതുവശത്തെ മുന്‍ ടയറിനടുത്തുള്ള ഡ്രൈവിങ് സീറ്റിൽ നിന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ ഷൂ കണ്ടെടുത്തത്. അതിനുള്ളില്‍നിന്ന് ലോഹം പോലെയുള്ള ഒരു വസ്തു കണ്ടെടുത്തിട്ടുണ്ട്. സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ചത് ഈ വസ്തുവാണെന്നാണ് ഉദ്യോഗസ്ഥരുടെ അനുമാനം.
- Also Read മണ്ണിനടിയിൽ ചൈന ‘തൊട്ടു’ 21–ാം നൂറ്റാണ്ടിന്റെ സ്വർണം; പത്തുലക്ഷം ഗ്രാം സംസ്കരിച്ചാൽ കിട്ടും അരഗ്രാം; അടച്ചിട്ട ഖനികൾ തുറന്ന് ട്രംപ്, ലക്ഷ്യം ‘ന്യൂ ഓയിൽ’
- പണമൊഴുക്കിയ പ്രവാസികൾ രാജ്യത്തിന് കരുത്തായി; തീരുവയിൽ ട്രംപിനെ ‘മയക്കി വീഴ്‌ത്തിയ’ രാജ്യം, ചൈനയും തോറ്റു; കണ്ടുപഠിക്കണം ഇന്ത്യയും
- ബാങ്ക് നോമിനിയെ വയ്ക്കുമ്പോൾ മറക്കരുത് ഇക്കാര്യങ്ങൾ; കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം നിയമക്കുരുക്കിൽ പോകാതെ നോക്കാം, അവകാശികൾക്ക് ഉറപ്പാക്കാം
- ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
MORE PREMIUM STORIES
അതിതീവ്ര സ്‌ഫോടനശേഷിയുള്ള, ‘മദര്‍ ഓഫ് സാത്താന്‍’ എന്ന് വിളിക്കപ്പെടുന്ന ട്രയാസിറ്റോൺ ട്രൈപെറോക്‌സൈഡ് (ടിഎടിപി) എന്ന സ്‌ഫോടകവസ്തുവിന്റെ അംശം കാറിന്റെ ടയറിലും ഷൂവിലും കണ്ടെത്തിയിട്ടുണ്ട്. ജയ്‌ഷെ ഭീകരര്‍ ഗണ്യമായ വലിയ ആക്രമണങ്ങൾക്കായി ഇത് ഉപയോഗിക്കാറുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചെങ്കോട്ട സ്‌ഫോടനത്തില്‍ ട്രയാസിറ്റോൺ ട്രൈപെറോക്‌സൈഡും അമോണിയം നൈട്രേറ്റും ചേര്‍ന്ന മിശ്രിതമാണ് ഉപയോഗിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @GloballyPop/x എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Umar Nabi\“s Final Moments Before Delhi Blast: Delhi blast case gains traction with Umar Nabi\“s last video surfacing. The video, recorded moments before the incident, provides crucial insight for the ongoing investigation and heightens national security concerns. |
|