search

തൃണമൂലിന്റെ കെണിയിൽ വീഴരുത്, പ്രധാന പ്രചാരണം സ്ത്രീസുരക്ഷ; ബിഹാറിനു പിന്നാലെ ബംഗാൾ പിടിക്കാൻ‌ ബിജെപി തന്ത്രങ്ങൾ

cy520520 Yesterday 11:15 views 560
  



കൊൽക്കത്ത ∙ ബിഹാർ തിരഞ്ഞെടുപ്പിലെ വൻ വിജയത്തിനു പിന്നാലെ, മമത ബാനർജിയേയും തൃണമൂൽ കോൺഗ്രസിനെയും മലർത്തിയടിച്ച് ബംഗാൾ പിടിക്കാനുള്ള തന്ത്രങ്ങൾ ആസൂത്രണം ചെയ്ത് ബിജെപി. ബംഗാളിന്റെ മുക്കിലും മൂലയിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തങ്ങളുടെ ഏറ്റവും ശക്തരായ നേതാക്കളെ മാത്രം വിന്യസിച്ചാൽ മതിയെന്നാണ് ബിജെപി തീരുമാനം. ഗംഗാ നദി ബിഹാർ വഴി ബംഗാളിലേക്ക് ഒഴുകുന്നുവെന്നും നദിയെപ്പോലെ ബിജെപിയുടെ വിജയം ബിഹാറിൽനിന്ന് ബംഗാളിലേക്കു വ്യാപിക്കുമെന്നും ബിഹാർ വിജയത്തിനു ശേഷം പാർട്ടി ആസ്ഥാനത്ത് നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.  

  • Also Read ബിഹാറിൽ പച്ചതൊടാതെ ഇടതുകക്ഷികൾ; കാരണം ആ ‘സൂനാമി’! വേണമായിരുന്നോ ആ 3 മത്സരങ്ങൾ? തകർന്നടിഞ്ഞത് സിപിഐയുടെ ഇടതു മേധാവിത്വം   


2026 മാർച്ചിലോ ഏപ്രിലിലോ ആയിരിക്കും ബംഗാൾ തിരഞ്ഞെടുപ്പ്. ആദ്യപടിയായി സംഘടന ശക്തിപ്പെടുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബംഗാളിലെ 91,000 ബൂത്തുകളിൽ ഏകദേശം 70,000 ബൂത്തുകളിൽ ഇതിനകം ബൂത്ത് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. എസ്ഐആറുമായി ബന്ധപ്പെട്ട നടപടികൾ പ്രതിഷേധത്തിനിടയിലും പുരോഗമിക്കുകയാണ്. എസ്ഐആർ പൂർത്തിയാകുന്നതോടെ തൃണമൂൽ കോൺഗ്രസിന്റെ കൃത്രിമ വോട്ടുകൾ വോട്ടർ പട്ടികയിൽനിന്നും നിങ്ങിക്കിട്ടുമെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്.  

  • Also Read ബിഹാറിലെ കോൺഗ്രസ് തോൽവിയിൽ ഇന്ത്യാ മുന്നണിയിലും നിരാശ; ഇനി അഖിലേഷ് നയിക്കട്ടേ എന്ന് സമാജ്‌വാദി എംഎൽഎ   


കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്, മുൻ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്, ഐടി സെൽ തലവൻ അമിത് മാളവ്യ എന്നിവരെ തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് ചുമതലകൾ പാർട്ടി ഏൽപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു വർഷമായി ബംഗാളിൽ സംഘടന ശക്തിപ്പെടുത്തുന്നതിനായി ദേശീയ ജനറൽ സെക്രട്ടറി സുനിൽ ബൻസാൽ പ്രവർത്തിച്ചുവരികയാണ്. സംസ്ഥാന ബിജെപി നേതാക്കൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുക, സംസ്ഥാന യൂണിറ്റിനുള്ളിൽ അച്ചടക്കം കൊണ്ടുവരിക എന്നിവയാണ് ബിജെപി പ്രധാനമായും നേരിടുന്ന പ്രശ്നങ്ങൾ.
    

  • പണമൊഴുക്കിയ പ്രവാസികൾ രാജ്യത്തിന് കരുത്തായി; തീരുവയിൽ ട്രംപിനെ ‘മയക്കി വീഴ്‌ത്തിയ’ രാജ്യം, ചൈനയും തോറ്റു; കണ്ടുപഠിക്കണം ഇന്ത്യയും
      

         
    •   
         
    •   
        
       
  • ബാങ്ക് നോമിനിയെ വയ്ക്കുമ്പോൾ മറക്കരുത് ഇക്കാര്യങ്ങൾ; കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം നിയമക്കുരുക്കിൽ പോകാതെ നോക്കാം, അവകാശികൾക്ക് ഉറപ്പാക്കാം
      

         
    •   
         
    •   
        
       
  • ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
      

         
    •   
         
    •   
        
       
MORE PREMIUM STORIES


അനാവശ്യ വിവാദങ്ങളിൽനിന്നും വിട്ടുനിൽക്കണമെന്നും തൃണമൂലിന്റെ കെണിയിൽ വീഴരുതെന്നും സംസ്ഥാന നേതാക്കളോട് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വിഷയമായി സ്ത്രീ സുരക്ഷ ഉയർത്താനാണ് ബിജെപിയുടെ പദ്ധതി. ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടെങ്കിലും സംസ്ഥാനത്ത് തുടർച്ചയായുണ്ടാകുന്ന കൂട്ട ബലാത്സംഗങ്ങൾ ബിജെപി ഉയർത്തിക്കാട്ടും.  

  • Also Read പത്തിൽ പത്ത് പൊരുത്തം! ബിഹാറിൽ നിതീഷ് കുമാർ മുഖ്യമന്ത്രിയാവും, വ്യാഴാഴ്ച സത്യപ്രതിജ്ഞ   


വ്യവസായങ്ങളുടെ അഭാവം, കുടിയേറ്റം, മോശം സമ്പദ്‌വ്യവസ്ഥ എന്നിവയായിരിക്കും മറ്റ് പ്രധാന പ്രചാരണ വിഷയങ്ങൾ. ബിഹാറിൽ സ്ത്രീകൾക്കായി നടപ്പാക്കിയ പദ്ധതികൾ ഉയർത്തിക്കാട്ടുന്നതിനൊപ്പം പുതിയ പദ്ധതികളും പ്രഖ്യാപിക്കും. 294 അംഗ നിയമസഭയിൽ 160 സീറ്റുകളാണ് ബിജെപി ലക്ഷ്യംവയ്ക്കുന്നത്. നിലവിൽ ബിജെപിയ്ക്ക് 65 അംഗങ്ങളാണ് ഉള്ളത്. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് 225 എംഎൽഎമാരുണ്ട്. English Summary:
BJP\“s Strategy to Capture West Bengal After Bihar Victory: BJP focus includes strengthening the organization, addressing internal issues, and highlighting concerns like women\“s safety and economic issues in the upcoming elections.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156537