കണ്ണൂർ ∙ സമഗ്ര വോട്ടർപട്ടിക പരിഷ്കരണ ജോലിക്കായി കോൺഗ്രസിന്റെ ബൂത്ത് ലവൽ ഏജന്റിനെ കൂടെ കൊണ്ടു പോകരുതെന്ന് ആവശ്യപ്പെട്ടു ഭീഷണിയുള്ളതായി ആത്മഹത്യചെയ്ത ബിഎൽഒ അനീഷ് ജോർജ് പറയുന്ന ഫോൺസംഭാഷണം പുറത്ത്. കള്ളവോട്ടിനു കളമൊരുക്കാൻ സിപിഎം പ്രവർത്തകർ അനീഷിനുമേൽ കടുത്ത സമ്മർദം ചെലുത്തിയതായി ആരോപിച്ച് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ആണ് ഇത് പുറത്തുവിട്ടത്.
- Also Read പ്രതിഷേധത്തിനുനേരെ കണ്ണടച്ച് കമ്മിഷൻ; ജോലിഭാരമൊഴിയാതെ ബിഎൽഒമാർ, ഫോംവിതരണവും തിരിച്ചുവാങ്ങലും പ്രതിസന്ധിയിൽ
ആദ്യദിവസങ്ങളിൽ അനീഷിനൊപ്പം കോൺഗ്രസിലെ ബിഎൽഎ വൈശാഖും സിപിഎം ബിഎൽഎ, ബ്രാഞ്ച് സെക്രട്ടറി ചന്ദ്രനും പോയിരുന്നു. തുടർന്നു വരേണ്ടെന്ന് വൈശാഖിനോട് അനീഷ് പറയുന്നതാണ് ഫോൺസംഭാഷണം. വന്നു കഴിഞ്ഞാൽ ഭയങ്കര പ്രശ്നമാണെന്നും അവർ തടയുമെന്നും അനീഷ് പറയുന്നുണ്ട്. പിന്നെ നിൽക്കാൻ കഴിയില്ലെന്നും അവരുടെ ഏരിയയല്ലേയെന്നും ചോദിക്കുന്നുണ്ട്. അനീഷിന്റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഏറ്റുകുടുക്ക ലൂർദ്മാതാ പള്ളിയിൽ നടത്തി.
മരണകാരണം സിപിഎം ഭീഷണി: കോൺഗ്രസ്
- Also Read ബിഎൽഒ ജോലി ഫോം വിതരണത്തിൽ ഒതുങ്ങുന്നില്ല; അധികസമ്മർദത്തിന് ഡേറ്റ എൻട്രിയും
- പണമൊഴുക്കിയ പ്രവാസികൾ രാജ്യത്തിന് കരുത്തായി; തീരുവയിൽ ട്രംപിനെ ‘മയക്കി വീഴ്‌ത്തിയ’ രാജ്യം, ചൈനയും തോറ്റു; കണ്ടുപഠിക്കണം ഇന്ത്യയും
- ബാങ്ക് നോമിനിയെ വയ്ക്കുമ്പോൾ മറക്കരുത് ഇക്കാര്യങ്ങൾ; കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം നിയമക്കുരുക്കിൽ പോകാതെ നോക്കാം, അവകാശികൾക്ക് ഉറപ്പാക്കാം
- ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
MORE PREMIUM STORIES
പയ്യന്നൂർ കാങ്കോൽ ആലപ്പടമ്പ പഞ്ചായത്ത് ഒന്നാം വാർഡിലെ ബൂത്ത് ലവൽ ഓഫിസർ (ബിഎൽഒ) അനീഷ് ജോർജ് ജീവനൊടുക്കാൻ ജോലിഭാരത്തിനൊപ്പം സിപിഎം ഭീഷണിയും കാരണമായെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. കോൺഗ്രസ് ബിഎൽഎയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സിപിഎം അനീഷിനെ ഭീഷണിപ്പെടുത്തി. നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് പാർട്ടി തലത്തിൽ ആലോചിക്കുമെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.
സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയതിനു തെളിവായി, അനീഷ് ജോർജും കോൺഗ്രസ് ബിഎൽഎ വൈശാഖും തമ്മിലുള്ള ഫോൺ സംഭാഷണം മാർട്ടിൻ ജോർജ് പുറത്തു വിട്ടു. അതിൽ നിന്ന്:
അനീഷ് ജോർജ്: വന്നു കഴിഞ്ഞാൽ ഭയങ്കര പ്രശ്നമാണ്
വൈശാഖ്: ആർക്കാണ് എതിർപ്പ്?
അനീഷ്: അതുകൊണ്ട് ഇന്നു വരേണ്ട കേട്ടോ
വൈശാഖ്: ആര് എതിർപ്പാക്കുന്നത്?
അനീഷ്: ഭയങ്കര പ്രശ്നമുണ്ട്. അവർ തടയുമെന്നെല്ലാം പറയുന്നു, പിന്നെ പറയാം, പിന്നെ പറയാം ഞാൻ
വൈശാഖ്: അത് ശരിയല്ലല്ലോ, ഞാൻ ബിഎൽഎയും നിങ്ങൾ ബിഎൽഒയും അല്ലേ?
അനീഷ്: അതേ
വൈശാഖ്: അപ്പോൾ പോകുമ്പോൾ എന്നെ വിളിക്കേണ്ടത് നിങ്ങളുടെ കടമയല്ലേ?
അനീഷ്: അവർ കേൾക്കണ്ടേ, അവർ എന്തെല്ലാമോ പറയുന്നുണ്ട്
വൈശാഖ്: പ്രശ്നമെന്താണ്?
അനീഷ്: പിന്നെ പറയാം, നേരിട്ടു പറയാം.
വൈശാഖ്: തടയുമെന്നു പറയുന്നുണ്ടെങ്കിൽ നിങ്ങൾ കംപ്ലെയ്ന്റ് കൊടുക്ക്.
അനീഷ്: തടയും കുഴപ്പമാക്കുമെന്നെല്ലാമാണ് അവർ പറയുന്നത്.
വൈശാഖ്: പണിയെടുക്കാൻ വിടുന്നില്ലെന്നു പറഞ്ഞ് നിങ്ങൾ മുകളിൽ കംപ്ലെയ്ന്റ് ചെയ്യൂ. എന്നോട് വരേണ്ടെന്ന് അവർ പറഞ്ഞിട്ടില്ല, തടയുമെന്ന് നിങ്ങളോടല്ലേ പറയുന്നുള്ളൂ. എന്നോട് പറഞ്ഞാൽ അതിനുള്ള മറുപടി ഞാൻ അവരോടു പറഞ്ഞോളാം. ബിഎൽഎമാരെ കൂട്ടി നടക്കുന്നതിൽ ഇവർ പ്രശ്നമാക്കുന്നുണ്ടെന്നു നിങ്ങളല്ലേ കംപ്ലെയ്ന്റ് ചെയ്യേണ്ടത്?.
അനീഷ്: അതെ, അതെ, പിന്നെ നിൽക്കാൻ കഴിയില്ല അവരുടെ ഏരിയയല്ലേ. English Summary:
BLO Aneesh\“s Death: BLO Aneesh George\“s death has sparked controversy with allegations of CPM threats related to voter list revision. The incident involves a phone conversation suggesting pressure against including a Congress BLA, leading to accusations of creating an environment for fraudulent voting. |