search

ഒറ്റ സീറ്റിന്റെ ബലത്തിൽ പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പിച്ച് ആർജെഡി; പ്രതിപക്ഷ നേതാവില്ലാതെ രാജ്യത്ത് 7 സംസ്ഥാനങ്ങൾ

deltin33 Yesterday 11:13 views 1036
  



ബിഹാർ നിയമസഭയിലെ വൻ പരാജയത്തിനു പിന്നാലെ പ്രതിപക്ഷനേതൃസ്ഥാനം ആർജെഡിക്ക് നഷ്ടപ്പെടാതിരുന്നത് നേരിയ വ്യത്യാസത്തിൽ. ആകെയുള്ള 243 സീറ്റിൽ 25 സീറ്റിലാണ് ആർജെഡി വിജയിച്ചത്. ആകെയുള്ള സീറ്റുകളുടെ പത്ത് ശതമാനമാണ് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാൻ വേണ്ടത്. കൃത്യമായി പറഞ്ഞാൽ 24.3. അതായത് ഒരു സീറ്റ് കുറഞ്ഞിരുന്നുവെങ്കിൽ ഔദ്യോഗിക പ്രതിപക്ഷമല്ലാതെ ആർജെഡിക്ക് ബിഹാർ നിയമസഭയിൽ ഇരിക്കേണ്ടി വന്നേനെ. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഏറ്റവും കൂടുതൽ വോട്ട് വിഹിതം ലഭിച്ച പാർട്ടി ആർജെഡി ആയിരുന്നു. 23ശതമാനം വോട്ടാണ് ആർജെഡിക്ക് ലഭിച്ചത്. ബിജെപിക്ക് 20.08ശതമാനവും ജെഡിയുവിന് 19.25ശതമാനം വോട്ടും ലഭിച്ചു.

  • Also Read ‘തിരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നത്; ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ശ്രമം ശക്തമാക്കും’   


25 സീറ്റുകളുമായി മോശം പ്രകടനം കാഴ്ചവച്ച ആർജെഡിയുടെ പ്രതിപക്ഷ നേതൃപദവി തേജസ്വി യാദവ് ഏറ്റെടുക്കുമോയെന്നതാണ് ഉയരുന്ന ചോദ്യം. ദുർബല പ്രതിപക്ഷമായി നിയമസഭയിൽ അടുത്ത 5 വർഷം ഇരിക്കേണ്ടി വരികയെന്നത് തേജസ്വിയെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയായിരിക്കും. പ്രത്യേകിച്ച് ഭരണപക്ഷത്ത് 202 സീറ്റുകളുമായി നിതീഷിന്റെ നേതൃത്വത്തിൽ എൻഡിഎ ഭരിക്കുമ്പോൾ.

അതേസമയം രാജ്യത്ത് നിലവിൽ 7 സംസ്ഥാനങ്ങളിലെ നിയമസഭയിൽ ഔദ്യോഗിക പ്രതിപക്ഷമോ പ്രതിപക്ഷ നേതാവോ ഇല്ലാത്ത അവസ്ഥയാണ്. ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, മണിപ്പുർ, നാഗാലാന്റ്, സിക്കിം സംസ്ഥാനങ്ങളിലാണ് പ്രതിപക്ഷ നേതാവില്ലാത്തത്. ഇതിൽ മഹാരാഷ്ട്രയിലെ നിയമസഭാ കൗൺസിലിലും (അധോസഭ) പ്രതിപക്ഷ നേതാവില്ലാത്ത അവസ്ഥയാണ്. 7 സംസ്ഥാനങ്ങളിലും ബിജെപിയോ ബിജെപി ഉൾപ്പെട്ട എൻഡിഎ സർക്കാരോ ആണ് അധികാരത്തിൽ എന്നതാണ് മറ്റൊരു പ്രത്യേകത.

  • Also Read ആർജെഡിയുടെ കോട്ട ഇളകി; രാഘോപുരിൽ തേജസ്വി പിന്നിൽ, തിരിച്ചടി യാദവ ശക്തികേന്ദ്രത്തിൽ   

    

  • സരസ്വതിയുടെ അവതാരമായി യേശുദാസ് കണ്ട ഗായിക; മഹാ സംഗീതജ്ഞർക്കു പോലും പ്രിയപ്പെട്ട പി.സുശീല; പാട്ടിലെ അദ്ഭുതം നവതി നിറവിൽ
      

         
    •   
         
    •   
        
       
  • 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
      

         
    •   
         
    •   
        
       
  • സ്നേഹം ചോക്ലേറ്റായി നൽകേണ്ട; പൊണ്ണത്തടി കുട്ടികളിലും ഫാറ്റി ലിവറുണ്ടാക്കും; 5–2–1-0, ഇതിലുണ്ട് കുട്ടിയുടെ നല്ല ആരോഗ്യത്തിനുള്ള വഴി
      

         
    •   
         
    •   
        
       
MORE PREMIUM STORIES


മഹാരാഷ്ട്രയിൽ ആകെയുള്ള 288 സീറ്റിൽ 236 സീറ്റുകളാണ് ദേവേന്ദ്ര ഫട്നാവിസിന്റെ നേതൃത്വത്തിലുള്ള മഹായുതി സർക്കാരിനുള്ളത്. പ്രതിപക്ഷത്തെ ഏറ്റവും വലിയ പാർട്ടിയായ ശിവസേന (യുബിടി)ക്ക് ആകെയുള്ളത് 20 സീറ്റുകളും. ഇതോടെ ഔദ്യോഗിക പ്രതിപക്ഷമില്ലാത്ത അവസ്ഥയാണ്. 78 അംഗങ്ങളുള്ള മഹാരാഷ്ട്ര നിയമസഭാ കൗൺസിലിലും ഔദ്യോഗിക പ്രതിപക്ഷമില്ല. ഇവിടെ മഹായുതി സർക്കാരിന് 40 സീറ്റുകളുണ്ട്. പ്രതിപക്ഷത്തെ ഏറ്റവും വലിയ പാർട്ടിയായ കോൺഗ്രസിന് 7 സീറ്റുകളും. ഒരു സീറ്റ് വ്യത്യാസത്തിലാണ് ഇവിടെ പ്രതിപക്ഷനേതൃസ്ഥാനം കോൺഗ്രസിന് നഷ്ടപ്പെട്ടത്.

ആന്ധ്രയിൽ 175 അംഗ നിയമസഭയിൽ 164 സീറ്റുകൾ ആണ് ടിഡിപി സർക്കാരിനുള്ളത്. 11 പേർ മാത്രമുള്ള ജഗൻമോഹന്റെ വൈഎസ്ആർ കോൺഗ്രസിനും ഇവിടെ പ്രതിപക്ഷനേതൃപദവിയില്ല. 60 അംഗ അരുണാചൽപ്രദേശ് നിയമസഭയിൽ 46 സീറ്റുകളാണ് ബിജെപി സർക്കാരിനുള്ളത്. മറ്റു കക്ഷികൾ സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകുന്നുണ്ട്. ഫലത്തിൽ കോൺഗ്രസിന്റെ ഏക അംഗം മാത്രമാണ് പ്രതിപക്ഷത്ത് ഉള്ളത്. ഇവിടെയും ഔദ്യോഗിക പ്രതിപക്ഷമില്ലാത്ത അവസ്ഥയാണ്.

  • Also Read അടുത്തത് ബംഗാളെന്ന് ബിജെപിയുടെ പോസ്റ്റ്; ‘സ്വപ്നങ്ങൾ കാണുന്നത് നല്ലതാണ്’: ‘ശുഭദിനം’ ട്രോളുമായി തൃണമൂൽ   


ഗുജറാത്തിൽ 182 അംഗനിയസഭയിൽ 164 പേരുടെ പിന്തുണയാ‌ണ് ബിജെപി സർക്കാരിന്. പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസിനാകട്ടെ 12 അംഗങ്ങളും. ഇതോടെ ഇവിടെയും ഔദ്യോഗിക പ്രതിപക്ഷമില്ലാതായി. മണിപ്പുർ നിയമസഭ പിരിച്ചുവിടുന്നത് വരെ അവിടെയും ഔദ്യോഗിക പ്രതിപക്ഷമുണ്ടായിരുന്നില്ല. 60 അംഗസഭയിൽ 53 പേരുടെ പിന്തുണ ബിജെപി സർക്കാരിന് ലഭിച്ചിരുന്നു. മുഖ്യപ്രതിപക്ഷ പാർട്ടിയാ കോൺഗ്രസിന് ഉണ്ടായിരുന്നത് 5 സീറ്റും. ഒരു സീറ്റിന്റെ വ്യത്യാസത്തിലാണ് ഇവിടെ ഔദ്യോഗിക പ്രതിപക്ഷ സ്ഥാനം കോൺഗ്രസിന് നഷ്ടപ്പെട്ടത്.‌‌ നാഗാലാന്റിൽ 60 അംഗനിയമസഭയിൽ 46 അംഗങ്ങളുടെ പിന്തുണയാണ് എൻഡിഎ സർക്കാരിനുള്ളത്. ബാക്കി 14 പേരും സർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ നാഗാലാന്റിൽ പ്രതിപക്ഷമേയില്ലാത്ത ദയനീയ അവസ്ഥയാണ്. English Summary:
Despite a poor performance, RJD managed to retain opposition: raising questions about Tejaswi Yadav\“s future and the strength of the opposition against the ruling NDA government.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470531