തിരുവനന്തപുരം ∙ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ രണ്ടാംഘട്ട പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. 13 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. നേരത്തേ, 12 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. പോത്തന്‍കോട് ഡിവിഷനില്‍ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍നിന്നുള്ള അമേയ പ്രസാദ് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും. നാവായിക്കുളം ഡിവിഷനില്‍ ആര്‍എസ്പിയും കണിയാപുരത്ത് മുസ്‍ലിം ലീഗും മത്സരിക്കും. കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോപു നയ്യാര്‍ പൂവച്ചല്‍ വാര്‍ഡില്‍നിന്ന് ജനവിധി തേടും. ഡിസിസി വൈസ് പ്രസിഡന്റും മുന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമായ സുധീര്‍ഷാ പാലോട് കല്ലറയിൽ നിന്നാകും മത്സരിക്കുക.
- Also Read ‘വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ കാലം അവസാനിച്ചു, ഇനി കേരളത്തിന്റെ ഊഴം’
രണ്ടാംഘട്ട പട്ടികയിലെ സ്ഥാനാർഥികൾ
കല്ലറ: സുധീര്‍ഷാ പാലോട്
വെഞ്ഞാറമ്മൂട്: വെമ്പായം എസ്. അനില്‍കുമാര്‍
ആനാട്: തേക്കട അനില്‍കുമാര്‍
പാലോട്: അരുണ്‍രാജ്
ആര്യനാട്: പ്രദീപ് നാരായണന്‍
വെള്ളനാട്: എസ്. ഇന്ദുലേഖ
പൂവച്ചല്‍: ഗോപു നെയ്യാര്‍
ഒറ്റശേഖരമംഗലം: ആനി പ്രസാദ്
കുന്നത്തുകാല്‍: വിനി വി.പി
പാറശാല: കൊറ്റാമം വിനോദ്
മലയിന്‍കീഴ്: എം. മണികണ്ഠന്‍
പോത്തന്‍കോട്: അമേയ പ്രസാദ്
കല്ലമ്പലം: ലിസ നിസാം
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Amaya Prasad എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
- സരസ്വതിയുടെ അവതാരമായി യേശുദാസ് കണ്ട ഗായിക; മഹാ സംഗീതജ്ഞർക്കു പോലും പ്രിയപ്പെട്ട പി.സുശീല; പാട്ടിലെ അദ്ഭുതം നവതി നിറവിൽ
- 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
- സ്നേഹം ചോക്ലേറ്റായി നൽകേണ്ട; പൊണ്ണത്തടി കുട്ടികളിലും ഫാറ്റി ലിവറുണ്ടാക്കും; 5–2–1-0, ഇതിലുണ്ട് കുട്ടിയുടെ നല്ല ആരോഗ്യത്തിനുള്ള വഴി
MORE PREMIUM STORIES
English Summary:
Thiruvananthapuram District Panchayat election: Transgender Candidate to Contest in Pothencode Division |