ന്യൂഡൽഹി ∙ ‘അവനു പകരമാകാൻ മറ്റാർക്കുമാകില്ല. ഇനി എങ്ങനെ ജീവിക്കുമെന്നു പോലുമറിയില്ല’– ബോംബ് സ്ഫോടനങ്ങളിൽ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കൂട്ടായ്മയിൽ പങ്കെടുക്കാനെത്തിയ രാം ബാലക് സൈനി പറഞ്ഞു. കഴിഞ്ഞദിവസം ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തിൽ രാം ബാലക്കിന്റെ മകനും ടാക്സി ഡ്രൈവറുമായ പങ്കജ് സൈനിയും (22) കൊല്ലപ്പെട്ടിരുന്നു. രാം ബാലക്കിന് 2 പെൺമക്കൾ കൂടിയുണ്ട്. ഇരുവരും പഠിക്കുന്നു. ഹൃദ്രോഗവും ആസ്മയും കാരണം മറ്റൊരു ജോലിക്കും പോകാൻ കഴിയില്ല. പങ്കജായിരുന്നു കുടുംബത്തിലെ ഏക വരുമാനമാർഗം.
- Also Read ചെങ്കോട്ട സ്ഫോടനം: സൂത്രധാരൻ ഡോ.ഉമറിന്റെ വീട് സൈന്യം തകർത്തു; സ്ഥലത്ത് കോൺക്രീറ്റ് കൂമ്പാരം മാത്രം-വിഡിയോ
എന്താണു സംഭവിച്ചതെന്നതിനെക്കുറിച്ചു കുടുംബത്തിന് ഇപ്പോഴും വിവരമില്ല. സ്ഫോടനം നടന്ന ദിവസം 4.45നു പങ്കജ് യാത്രക്കാരുമായി ഓൾഡ് ഡൽഹിയിലേക്കു പോയി എന്നാണു സുഹൃത്തുക്കൾ പറഞ്ഞത്. അവിടെനിന്നു വേറെയും സവാരികൾ കിട്ടിയിരിക്കാം. ട്രാഫിക് സിഗ്‌നലിൽ കാത്തുകിടക്കുമ്പോഴാകാം സ്ഫോടനത്തിൽ അകപ്പെട്ടതെന്നാണു നിഗമനം. രാത്രി 8.30നു സ്ഫോടനത്തെക്കുറിച്ച് രാം ബാലക്കിനെ പൊലീസ് അറിയിച്ചു. സംഭവസ്ഥലത്തെത്തി പങ്കജിന്റെ കത്തിക്കരിഞ്ഞ കാർ കണ്ടപ്പോൾ തന്നെ ഞെട്ടി. എങ്കിലും പരുക്കുകളോടെയെങ്കിലും മകന്റെ ജീവൻ ബാക്കിയുണ്ടാകുമെന്നാണു കരുതിയത്.
- Also Read ഭക്ഷണം വൈകി; ചോദ്യംചെയ്ത സഞ്ചാരിയെ ചട്ടുകംകൊണ്ട് തലയ്ക്ക് അടിച്ചു; മൂന്നാറിൽ ആക്രമിക്കപ്പെട്ടത് കൊല്ലം സ്വദേശി
പിന്നീട് മൗലാന ആസാദ് മെഡിക്കൽ കോളജ് മോർച്ചറിയിൽ വച്ചാണു മകന്റെ മൃതദേഹം കണ്ടത്. ‘മുഖത്ത് ഇടതുവശത്തായി ഒരു വലിയ പാടുണ്ടായിരുന്നതു മാത്രം കണ്ടു, വീണ്ടുമൊരിക്കൽ കൂടി നോക്കാനായില്ല’– കരച്ചിലടക്കാനാകാതെ അദ്ദേഹം പറഞ്ഞു.
- സരസ്വതിയുടെ അവതാരമായി യേശുദാസ് കണ്ട ഗായിക; മഹാ സംഗീതജ്ഞർക്കു പോലും പ്രിയപ്പെട്ട പി.സുശീല; പാട്ടിലെ അദ്ഭുതം നവതി നിറവിൽ
- 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
- സ്നേഹം ചോക്ലേറ്റായി നൽകേണ്ട; പൊണ്ണത്തടി കുട്ടികളിലും ഫാറ്റി ലിവറുണ്ടാക്കും; 5–2–1-0, ഇതിലുണ്ട് കുട്ടിയുടെ നല്ല ആരോഗ്യത്തിനുള്ള വഴി
MORE PREMIUM STORIES
2005 സരോജിനി നഗർ മാർക്കറ്റിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളാണു ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാൻ സംഗമം സംഘടിപ്പിച്ചത്. സരോജിനി നഗർ മാർക്കറ്റിലെ സ്ഫോടനത്തിൽനിന്നു രക്ഷപ്പെട്ട മിനി ട്രേഡേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അശോക് രൺധാവ എല്ലാവര്‍ക്കും ആശ്വാസം പകർന്ന് അരികിലിരുന്നു.
ബിഹാറിലെ സമസ്തിപുർ സ്വദേശിയാണ് രാം ബാലക് സൈനി. ഡൽഹിയിൽ കഞ്ചാവാലയിലെ ഘേവ്‌രയിലാണു താമസം. കുടുംബത്തിന്റെ മോശം സാമ്പത്തികാവസ്ഥ കാരണമാണ് 12–ാം ക്ലാസ് പാസായ പങ്കജ് ആദ്യം ഓട്ടോ ഓടിക്കാൻ ഇറങ്ങിയത്. പഴയൊരു വാഗ്‌നർ കാർ വായ്പയെടുത്തു വാങ്ങിയാണ് പിന്നീട് ഓടിച്ചിരുന്നത്. സ്ഫോടനത്തിൽ കത്തിക്കരിഞ്ഞ പങ്കജിന്റെ മൃതദേഹം ആദ്യം തിരിച്ചറിയാൻ ബന്ധുക്കൾക്കു കഴിഞ്ഞിരുന്നില്ല. പിന്നീട് കാറിന്റെ നമ്പർ കണ്ട് ബന്ധുവായ നികേഷ് കുമാറാണു തിരിച്ചറിഞ്ഞത്.
‘വർഷങ്ങൾക്കു മുൻപ് ഇവിടെയുണ്ടായ സ്ഫോടനത്തിനു ശേഷവും ഉറ്റവരെ നഷ്ടപ്പെട്ടവരുടെ അവസ്ഥ ഇതായിരുന്നു. അവരുടെ നഷ്ടം ഒരുതരത്തിലും നികത്താനാകില്ല. പക്ഷേ, പ്രാർഥനകളും സ്നേഹവാക്കുകളും കൊണ്ട് നമുക്കവരെ ചേർത്തുപിടിക്കാമല്ലോ’– അശോക് പറഞ്ഞു. English Summary:
Red Fort blast: Delhi blast victim\“s family, like Ram Balak Saini who lost his son Pankaj, face immense grief and financial hardship, relying on community support and solidarity from past terror attack victims for solace. |