search

‘ഫ്ലൈ ഓവർ നിർമാണത്തിന് സുരക്ഷാ സംവിധാനങ്ങളില്ല, ട്രാഫിക് നിയന്ത്രണവും നടപ്പാക്കിയില്ല’; കരാർ കമ്പനിക്കെതിരെ കേസ്‌‌

Chikheang 1 hour(s) ago views 796
  



ആലപ്പുഴ∙ തുറവൂരിൽ ദേശീയപാത 66ലെ ഫ്ലൈ ഓവർ നിർമാണത്തിനിടെ ഗർഡർ വീണ് വാൻ‌ ഡ്രൈവർ മരിച്ചതിൽ നിർമാണ കമ്പനി ജീവനക്കാർക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു. മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാത്ത നടപടിക്കെതിരെയാണ് കേസ്. തൂണുകൾക്ക് മുകളിൽ ബീമുകൾ കയറ്റിയാൽ താഴെ വീണ് വാഹനങ്ങൾക്കും യാത്രികർക്കും അപകട‌മുണ്ടാകാമെന്ന് അറിയാമായിരുന്നിട്ടും സുരക്ഷ ഒരുക്കിയില്ലെന്നാണ് കേസ്.  

  • Also Read അരൂർ– തുറവൂർ ഉയരപ്പാത നിർമാണം; അപകടങ്ങൾ തുടർക്കഥ; ഭീതിയിൽ യാത്രക്കാരും പ്രദേശവാസികളും   


പൊലീസ് കണ്ടെത്തിയ വീഴ്ചകൾ ഇവയാണ്. ഗർഡറുകൾ സ്ഥാപിക്കുമ്പോൾ‍ ട്രാഫിക് നിയന്ത്രണം നടത്തിയില്ല. സ്ഥലത്ത് പൊലീസിന്റെയും കരാർ കമ്പനി ജീവനക്കാരുടെയും സാന്നിധ്യമില്ലായിരുന്നു. ലോഞ്ചിങ് ഗാൻട്രി ഇല്ലാതെ ക്രെയിനുകൾ ഉപയോഗിച്ച് ഗർഡറുകൾ കയറ്റുമ്പോൾ പാലിക്കേണ്ട ഗതാഗത സുരക്ഷ ഏർപ്പെടുത്തിയില്ല. ദീർഘ ദൂര വാഹനങ്ങൾ വഴിതിരിച്ചുവിടുന്ന നടപടി പ്രാവർത്തികമാക്കിയില്ല.  

  • Also Read റോഡ് പുനർനിർമാണം വൈകുന്നു; കുമ്പളങ്ങി–തുറവൂർ, തുറവൂർ–തൈക്കാട്ടുശേരി റോഡിൽ യാത്രാദുരിതം   


അതേസമയം എഫ്ഐആറിൽ കരാർ കമ്പനിയുടെ പേര് പറയുന്നില്ല. ഉയരപ്പാത നിർമാണ കമ്പനി എന്ന് മാത്രമേ എഫ്ഐആറിൽ സൂചനയുള്ളൂ. കമ്പനിയുടെ വിലാസമോ, മറ്റ് വിവരങ്ങളോ എഫ്ഐആറിൽ ഇല്ല. കരാർ കമ്പനി ഉദ്യോഗസ്ഥരെ കുറിച്ചോ ഉടമകളെ കുറിച്ചോ എഫ്ഐആറിൽ പറയുന്നില്ല. ഭാരതീയ ന്യായസംഹിത 105, 3(5) വകുപ്പുകൾ പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
    

  • 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
      

         
    •   
         
    •   
        
       
  • ഡൽഹി സ്ഫോടനം: ‘ഇനിഷ്യൽ ഷോക്ക്’ എങ്ങനെ വന്നു? തീപ്പെട്ടി കൊണ്ടു കത്തില്ല, പൊട്ടിത്തെറിപ്പിച്ചത് ഭീകരതയുടെ ‘കൈ’?
      

         
    •   
         
    •   
        
       
  • ‘ആ പുരുഷ പങ്കാളികളുള്ള സ്ത്രീകൾ ഭാഗ്യവതികൾ’; പുരുഷന്മാർക്കുമുണ്ടോ ‘മൂഡ് സ്വിങ്സ്’? ഏതു പ്രായത്തിൽ വരും, ചികിത്സ വേണോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Highway Construction Accident: A van driver died in Thuravoor during the construction of a flyover on National Highway 66. A case of culpable homicide has been registered against the construction company employees due to inadequate safety measures.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160277