search

‘കിടുക്കാച്ചി’ ഹോട്ടലിൽ മുട്ടക്കറിയുടെ പേരിൽ തർക്കം; ഉടമയെയും ജീവനക്കാരിയെയും മർദിച്ച പ്രതികൾ അറസ്റ്റിൽ

cy520520 3 hour(s) ago views 982
  



മുഹമ്മ ∙ മുട്ടക്കറിയുടെ പേരിൽ ഹോട്ടൽ ഉടമയെയും വനിതാ ജീവനക്കാരിയെയും ആക്രമിച്ചു പരുക്കേൽപിച്ച കേസിൽ 2 യുവാക്കൾ അറസ്റ്റിൽ. കഞ്ഞിക്കുഴി പഞ്ചായത്ത് 2-ാം വാർഡ്‌ നിവാസികളായ കൊച്ചുവെളി വീട്ടിൽ അനന്തു(27), ഗോകുൽ നിവാസിൽ കമൽ ദാസ് (25) എന്നിവരെയാണ് മാരാരിക്കുളം പൊലീസ് പിടികൂടിയത്. 9ന് വൈകിട്ടായിരുന്നു സംഭവം. 11-ാം മൈൽ - മുട്ടത്തിപ്പറമ്പ് റോഡിൽ പോറ്റിക്കവലയ്ക്ക് സമീപം കിടുക്കാച്ചി എന്ന പേരിൽ ഹോട്ടൽ നടത്തുന്ന ചേർത്തല മരുത്തോർവട്ടം പുളിന്താനത്ത് വീട്ടിൽ സുരേഷിനെയും (57) വനിതാ ജീവനക്കാരിയെയുമാണ് രണ്ടംഗസംഘം ആക്രമിച്ചത്.  

ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ എത്തിയ പ്രതികൾ വനിതാ ജീവനക്കാരിയോട് 2 പുഴുങ്ങിയ മുട്ടയും ഗ്രേവിയും പ്രത്യേകം ആവശ്യപ്പെട്ടപ്പോൾ 2 മുട്ടക്കറിയുടെ വില ഈടാക്കുമെന്ന് ജീവനക്കാരി പറഞ്ഞതിനെത്തുടർന്നുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഉടമയെയും ജീവനക്കാരിയെയും ഹോട്ടലിന്റെ അടുക്കളയിൽ അതിക്രമിച്ചു കയറി പ്രതികൾ മാരകമായി മർദിക്കുകയായിരുന്നു.  

  പരുക്കേറ്റു കിടന്ന സുരേഷിനെ ചേർത്തല താലൂക്ക് ഗവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിവിലായിരുന്ന പ്രതികളെ മാരാരിക്കുളം എസ്എച്ച്ഒ പി.കെ.മോഹിതിന്റെ നേതൃത്വത്തിൽ എസ്ഐമാരായ പി.ചന്ദ്രബാബു, സുനിൽകുമാർ, എഎസ്ഐ മിനിമോൾ, സിപിഒമാരായ സരേഷ്, രതീഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.ഇവർ മറ്റു കേസുകളിലും പ്രതിയാണ്. നരഹത്യാശ്രമത്തിന് കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. English Summary:
Hotel attack kerala: Two individuals have been arrested for assaulting a hotel owner and a female employee over a dispute about egg curry. The incident occurred in Mararikulam, Kerala, and the arrested individuals are now facing charges of attempted murder.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156166