ചേര്‍ത്തല ∙ ഇരുകാലുകളിലും അസ്ഥിയില്‍ അണുബാധയുണ്ടായി നീര് വന്ന കാലുമായി എഴുന്നേറ്റ് നടക്കുവാന്‍ പോലും കളിയാത്ത മത്സ്യത്തൊഴിലാളി യുവാവ് ചികിത്സയ്ക്കായി നാട്ടുകാരുടെ സഹായം തേടുന്നു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനെട്ടാം വാര്‍ഡ് അമ്പലത്തിങ്കല്‍ എ.ആര്‍.ജയപ്രകാശാ(45)ണ് സാമ്പത്തിക ബുദ്ധിമുട്ട് കാരണം ചികിത്സ മുടങ്ങി ദുരിതത്തില്‍ കഴിയുന്നത്.
കടലില്‍ വള്ളത്തില്‍ പോയി മല്‍സ്യബന്ധനം നടത്തി ഉപജീവനം കഴിഞ്ഞിരുന്ന ജയപ്രകാശിന് 3 വര്‍ഷത്തോളം മുമ്പാണ് കൈയ്ക്കും കാലിനും മരവിപ്പ് ബാധിച്ചത്. തുടര്‍ന്ന് ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളജുകളിലായി ചികിത്സ നടത്തി. രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴേക്കും കിഡ്‌നി തകരാറിലായി. പ്രമേഹവും ബാധിച്ചു. ഇതോടെ തീരെ അവശനായി. ഇരുകാലുകളിലും അണുബാധയായതിനാല്‍ അടിയന്തിരമായി ശസ്ത്രക്രിയ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയും ഒരു കാലിന്റേത് ചെയ്യുകയുമായിരുന്നു. ഒരു മാസത്തെ ഇടവേളയില്‍ മാത്രമേ കാലുകള്‍ക്ക് ശസ്ത്രക്രിയ നടത്തുവാന്‍ കഴിയുമായിരുന്നൊള്ളൂ.
എന്നാല്‍ ഒരു കാലിന്റെ ശസ്ത്രക്രിയക്കുള്ള ചിലവ് തന്നെ നാട്ടുകാര്‍ സമാഹരിച്ചാണ് കണ്ടെത്തിയത്. ഇപ്പോള്‍ 6 മാസത്തോളം കഴിഞ്ഞെങ്കിലും അടുത്ത കാലിന്റെ ശസ്ത്രക്രിയ ചെയ്യുവാന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ ശസ്ത്രക്രിയ ചെയ്യാത്ത കാലില്‍ നിന്ന് പഴുപ്പ് ശരീരം മുഴുവനുമായി ബാധിക്കുന്ന അവസ്ഥയിലാണ്. വീട്ടു ജോലി ചെയ്തിരുന്ന ഭാര്യ മേരി ഹെലനും ഇപ്പോള്‍ ജോലിക്ക് പോകുവാന്‍ കഴിയാതെ ജയപ്രകാശിനെ പരിചരിച്ച് കഴിയുകയാണ്. കിടപ്പാടം സ്ഥിതി ചെയ്യുന്ന 5 സെന്റ് സ്ഥലം ഈടാക്കി എടുത്ത വായ്പയും കുടിശികയാണ്. ജയപ്രകാശിന്റെ ചികിത്സയ്ക്ക് സുമനസുകളുടെ സഹായം തേടുകയാണ്. ജയപ്രകാശിന്റെ പേരില്‍ മാരാരിക്കുളം ബാങ്ക് ഓഫ് ബറോഡയിലെ അക്കൗണ്ടിലേക്ക് സഹായങ്ങള്‍ അയക്കാം. വിവരങ്ങള്‍- Phone-9539903947.
BANK OF BARODA.
SB ACCOUNT NUMBER- 84260100009938.
IFSC CODE- BARB0VJMARK
(Fifth character is zero) English Summary:
Fisherman in Cherthala Seeks Help for Treatment |
|