പാലക്കാട് ∙ ഡോക്ടറാണെന്നു വിശ്വസിപ്പിച്ചു പൂജാരിയിൽ നിന്ന് 68 ലക്ഷം രൂപ തട്ടിയ യുവതി അറസ്റ്റിലായി. മണ്ണാർക്കാട് സ്വദേശി മുബീന എന്ന നിഖിത മേനോനാണ് (35) അറസ്റ്റിലായത്. യുവതിക്ക് ഒൻപതാം ക്ലാസ് വിദ്യാഭ്യാസമാണുള്ളത്. യുവതിക്കൊപ്പം താമസിച്ചിരുന്ന, കേസിലെ രണ്ടാംപ്രതി അമ്പലപ്പുഴ സ്വദേശി ശ്യാം സന്തോഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. താൻ ഡോക്ടർ നിഖിത ബ്രഹ്മദത്തൻ ആണെന്നും കോടികൾ വിലമതിക്കുന്ന മനയുടെ ഏക അവകാശിയാണെന്നും തെറ്റിദ്ധരിപ്പിച്ച യുവതി തറവാട്ടിൽ ആൺ അവകാശികൾ ഇല്ലാത്തതിനാൽ പൂജാരിയെ ദത്തെടുക്കാൻ തയാറാണെന്നു മുദ്രപ്പത്രത്തിൽ എഴുതി നൽകി. ഡോക്ടറുടെ വേഷം ധരിച്ചെത്തി താൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ ജോലിചെയ്യുന്നതായി വിശ്വസിപ്പിച്ചു.
READ ALSO
- മുലപ്പാലിനായി കരയുന്ന മകൻ, ചിതയിൽ അഗ്നി പകർന്നത് രണ്ടര വയസ്സുകാരി മകൾ; ശിവപ്രിയയ്ക്ക് കണ്ണീർ വിട, ചിതയെരിഞ്ഞത് നെഞ്ചിൽ... Thiruvananthapuram
പുതുതായി തുടങ്ങുന്ന ഐവിഎഫ് ആശുപത്രിയിൽ പങ്കാളിയാക്കാം എന്നു പറഞ്ഞു പൂജാരിയിൽ നിന്നു പലതവണയായി 68 ലക്ഷം രൂപ തട്ടി മുങ്ങുകയായിരുന്നു. വിവിധ ജില്ലകളിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവതിയെ പൊലീസ് എറണാകുളത്തെ മാളിൽ നിന്നാണു പിടികൂടിയത്. യുവതിയുടെ കയ്യിൽ നിന്ന് ഒരു ലക്ഷം രൂപയും സ്വർണാഭരണങ്ങളും കണ്ടെത്തി. ഇവർക്കെതിരെ ആലപ്പുഴ, കോഴിക്കോട്, എറണാകുളം ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ സമാനമായ തട്ടിപ്പുകൾക്കു കേസുകളുണ്ടെന്നു ടൗൺ സൗത്ത് പൊലീസ് അറിയിച്ചു. English Summary:
Palakkad fraud case: A woman was arrested for defrauding a priest of 68 lakhs by posing as a doctor. The accused convinced the priest that she was a doctor and the sole heir to a valuable property, deceiving him into giving her money for a fake IVF hospital partnership. |