search

2001 ഡിസംബർ 13: നടുക്കും ഓർമ; പാർലമെന്റ് വളപ്പിൽ ആക്രമണം നടത്തിയത് ജയ്‌ഷെ മുഹമ്മദ്, ലഷ്കറെ തയിബ ഭീകരർ

deltin33 1 hour(s) ago views 980
  



രാജ്യത്തെ നടുക്കി പാർലമെന്റ് വളപ്പിൽ നടന്ന ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട് തികയാൻ ഒരു വർഷം മാത്രം ശേഷിക്കെ ഡൽഹിയെ ഉലച്ച് വീണ്ടും സ്ഫോടനം. 2001 ഡിസംബർ 13ന് ഉച്ചയ്‌ക്കായിരുന്നു പാർലമെന്റ് ആക്രമണം. ജയ്‌ഷെ മുഹമ്മദ്, ലഷ്കറെ തയിബ എന്നീ സംഘടനകളിലെ ഭീകരരാണ് കാറിലെത്തി ആക്രമണം നടത്തിയത്. പാർലമെന്റ് മന്ദിരത്തിനുള്ളിലേക്കു കടക്കും മുൻപ് 5 ഭീകരരെയും സുരക്ഷാ ഭടന്മാർ വെടിവച്ചുകൊന്നു. പ്രത്യാക്രമണത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 9 പേർ രക്തസാക്ഷികളായി. ഡൽഹി പൊലീസിലെ 6 പേർ, സിആർപിഎഫ്, പാർലമെന്റ് വാച്ച് ആൻഡ് വാർഡ് എന്നിവയിലെ ഓരോ അംഗങ്ങൾ എന്നിവർക്കാണ് ഭീകരരെ തടയാനുള്ള ശ്രമത്തിൽ ജീവൻ നഷ്ടമായത്. പതിനഞ്ചിലേറെപ്പേർക്കു പരുക്കേറ്റു. പാർലമെന്റിനുള്ളിൽ ശീതകാല സമ്മേളനം നടക്കുകയായിരുന്നു അപ്പോൾ. ആഭ്യന്തരമന്ത്രിയായിരുന്ന എൽ.കെ.അഡ്വാനിയടക്കം മന്ത്രിമാർ പാർലമെന്റിൽ ഉണ്ടായിരുന്നു.

ഡൽഹിയെ നടുക്കിയ സ്ഫോടനങ്ങൾ
ഡൽഹിയെ പിടിച്ചുകുലുക്കുകയും ജീവൻ കവരുകയും ചെയ്ത സ്ഫോടനങ്ങൾ ഏറെയുണ്ട്. 2005 ഒക്ടോബർ 29നു നഗരത്തിൽ പഹാഡ്ഗഞ്ച്, സരോജിനി നഗർ, ഗോവിന്ദ്പുരി മാർക്കറ്റുകളിൽ നടന്ന വൻ സ്ഫോടന പരമ്പരയിൽ 65 പേരാണു കൊല്ലപ്പെട്ടത്. ചെങ്കോട്ടയിൽ മുൻപും പല തവണ സ്ഫോടന സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഏതാനും വർഷമായി ശാന്തമായിരുന്നു നഗരം. അപ്രതീക്ഷിതമായിട്ടാണു ജനങ്ങളുടെ ശാന്തതയിലേക്കു ഭീതി വിടർത്തി വീണ്ടും സ്ഫോടന ശബ്ദം മുഴങ്ങിയത്.

നഗരത്തിൽ മുൻപുണ്ടായ സ്ഫോടനങ്ങൾ:
∙ 1996 മേയ് 25: ലജ്പത് നഗർ സെൻട്രൽ മാർക്കറ്റിലെ സ്ഫോടനത്തിൽ 16 പേർ കൊല്ലപ്പെട്ടു
∙ 1997 ഒക്ടോബർ 1: സദർ ബസാറിൽ 2 ബോംബുകൾ പൊട്ടിത്തെറിച്ചു. 30 പേർക്കു പരുക്ക്
∙ 1997 ഒക്ടോബർ 10: കിങ്സ്‌വേ ക്യാംപ്, ശാന്തിവൻ എന്നിവിടങ്ങളിൽ 3 സ്ഫോടനങ്ങൾ. ഒരു മരണം. 16 പേർക്കു പരുക്ക്.
∙ 1997 ഒക്ടോബർ 18: റാണി ബാഗ് മാർക്കറ്റിൽ 2 സ്ഫോടനം. ഒരാൾ മരിച്ചു. 23 പേർക്കു പരുക്ക്.
∙ 1997 ഒക്ടോബർ 26: കരോൾ ബാഗ് മാർക്കറ്റിൽ 2 സ്ഫോടനം ഒരാൾ മരിച്ചു. 34 പേർക്കു പരുക്ക്
∙ 1997 നവംബർ 30: ചെങ്കോട്ട മേഖലയിൽ 2 സ്ഫോടനം. 3 പേർ മരിച്ചു. 70 പേർക്കു പരുക്ക്
∙ 1997 ഡിസംബർ 30: പഞ്ചാബി ബാഗിൽ ബസിൽ പൊട്ടിത്തെറി. 4 മരണം.
∙ 2000 ജൂൺ 18: ചെങ്കോട്ടയ്ക്കു സമീപം 2 സ്ഫോടനങ്ങൾ. 2 മരണം.
∙ 2000 ഡിസംബർ 22: ചെങ്കോട്ടയിൽ സ്ഫോടനത്തിൽ 3 മരണം.
∙ 2006 ഏപ്രിൽ 14: ജുമാ മസ്ജിദിനു സമീപം 2 സ്ഫോടനം. 14 പേർക്കു പരുക്ക്
∙ 2008 സെപ്റ്റംബർ 13: കരോൾ ബാഗ്, കൊണാട്ട് പ്ലേസ്, ഗ്രേറ്റർ കൈലാഷ് മാർക്കറ്റുകളിൽ സ്ഫോടനം. 30 മരണം. 90 പേർക്കു പരുക്ക്.
∙ 2008 സെപ്റ്റംബർ 27: മെഹ്റോളി ഫ്ലവർ മാർക്കറ്റിൽ സ്ഫോടനം. 3 മരണം. 23 പേർക്കു പരുക്ക്
    

  • ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
      

         
    •   
         
    •   
        
       
  • പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
      

         
    •   
         
    •   
        
       
  • ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Delhi Bomb Blasts explore a history of explosions in Parliament: highlighting theattack in 2001 and subsequent blasts that shook the city. This article examines various terror incidents and their impact on the capital.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469740