തിരുവനന്തപുരം ∙ ആറുമാസത്തിനുള്ളിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പു ഫലത്തിലേക്കു വാതിൽ തുറക്കുന്ന രാഷ്ട്രീയപ്പോരാട്ടത്തിനു കളം തയാറായി. അധികാരത്തിലേക്കു തിരിച്ചുവരാൻ വെമ്പുന്ന യുഡിഎഫിനും മൂന്നാം തുടർഭരണം എന്ന ചരിത്രലക്ഷ്യം ഏറ്റെടുത്ത എൽഡിഎഫിനും മുന്നണി ബലാബലം മുറിച്ചുകടക്കാൻ മോഹിക്കുന്ന ബിജെപിക്കും തദ്ദേശഫലം നിർണായകം.
- Also Read സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മൂന്നു മുന്നണികളും; ഓപ്പറേഷൻ കോർപറേഷൻ
പ്രാദേശികപ്രശ്നങ്ങളും സ്ഥാനാർഥികളുടെ സവിശേഷതകളും തദ്ദേശ ജയപരാജയങ്ങളെ സ്വാധീനിക്കുമ്പോൾതന്നെ കേരളത്തിൽ പൊതുരാഷ്ട്രീയം കൂടി ആ ഫലത്തിൽ കലരാറുണ്ട്. അതുകൊണ്ടുതന്നെ കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള ജനവിധിയായും ഇതു മാറുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിൽനിന്നു പാഠം ഉൾക്കൊണ്ട് സർക്കാരിന്റെ മുൻഗണനകളിൽ വരുത്തിയ മാറ്റങ്ങൾക്കും ക്ഷേമ–വികസന പദ്ധതികൾക്കും ജനം മാർക്കിടുമെന്ന് എൽഡിഎഫ് കരുതുന്നു. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിലെ നേട്ടം ഇക്കുറി കുതിപ്പായി മാറുമെന്നു ബിജെപി കരുതുന്നു.
- Also Read കളത്തിൽ സെമിഫൈനൽ, ലക്ഷ്യം ഫൈനൽ; തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ മുന്നണികളുടെ ലക്ഷ്യം 2026 നിയമസഭ
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഇതുവരെ നടന്ന രാഷ്ട്രീയ ബലപരീക്ഷണങ്ങൾ യുഡിഎഫിന് ആത്മവിശ്വാസവും എൽഡിഎഫിന് ആശങ്കയും ബിജെപിക്കു പ്രതീക്ഷയും സമ്മാനിക്കുന്നതാണ്. കഴിഞ്ഞവർഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ 33.3% എന്ന പാർട്ടിയെ ഞെട്ടിച്ച വോട്ടുവിഹിതത്തിൽനിന്നാണ് സിപിഎമ്മിനു തിരിച്ചുവരേണ്ടത്. നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ തൃക്കാക്കരയും പുതുപ്പള്ളിയും പാലക്കാടും നിലനിർത്തിയും നിലമ്പൂർ എൽഡിഎഫിൽനിന്നു തിരിച്ചുപിടിച്ചും യുഡിഎഫ് മാറ്റു തെളിയിച്ചു; ചേലക്കര നിലനിർത്താനായത് മാത്രമാണ് ഇടതിനുള്ള ആശ്വാസം. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ അക്കൗണ്ട് തുറന്നതും 19.56% വോട്ട് എൻഡിഎ നേടിയതും ബിജെപിക്കു മോഹങ്ങൾ നൽകുന്നു. തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലും യുഡിഎഫിനു മികച്ച പ്രകടനം കാഴ്ചവയ്ക്കാനായതും ഭരണമുന്നണിക്കു ഗൗരവത്തിലെടുക്കേണ്ടി വരും.
- ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
- പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
- ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
MORE PREMIUM STORIES
തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ സമീപകാല ചരിത്രം കരുത്ത് പകരുന്നത് എൽഡിഎഫിനുതന്നെ. സിപിഎമ്മിലും ഇടതുമുന്നണിയിലും അന്തഃഛിദ്രങ്ങൾ ശക്തമായിരുന്ന 2010 ൽ ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിലുൾപ്പെടെ യുഡിഎഫിനു കൈവരിക്കാനായ വൻകുതിപ്പ് ഒഴിച്ചാൽ, തദ്ദേശം പൊതുവിൽ ഇടത്തോട്ടു ചായുന്നതാണ് കേരളം കണ്ടിട്ടുള്ളത്. 2015 ൽ തദ്ദേശം തിരിച്ചുപിടിച്ച എൽഡിഎഫ് 2020 ലും ആ മുന്നേറ്റം തുടർന്നു. ‘കേരളത്തിലാദ്യമായി ഇടതുപക്ഷ തുടർഭരണം എന്ന വലിയ ലക്ഷ്യത്തിലേക്കു കൂടുതൽ അടുപ്പിച്ച തിരഞ്ഞെടുപ്പു ഫലമാണ് ഉണ്ടായത്’– ആ വിജയം വിലയിരുത്തിയ സിപിഎം സംസ്ഥാന കമ്മിറ്റിയുടെ ഈ പ്രവചനം അസ്ഥാനത്തായില്ല. 2020 ലെ തദ്ദേശ കണക്കുകൾ കൂട്ടിയാൽ 99 നിയമസഭാ മണ്ഡലങ്ങളിലാണ് എൽഡിഎഫ് ലീഡ് നേടിയത്; യുഡിഎഫ് 41, ബിജെപി–0; പിറ്റേവർഷം നിയമസഭാ തിരഞ്ഞെടുപ്പു ഫലം വന്നപ്പോഴും ഇതുതന്നെയായിരുന്നു നില!
- Also Read ഇവരിൽ ഒരാളാകുമോ മേയർ ? പുതുമുഖമോ, യുവമുഖമോ, മുൻ മന്ത്രിയുടെ മകളോ ! കണ്ണൂരിൽ മുന്നണികളിൽ ‘സസ്പെൻസ്’
ഡിസംബർ 13നു പുറത്തുവരുന്ന ഈ സെമിഫൈനലിന്റെ വിധി ഫൈനലിനുള്ള വിസിൽ മുഴക്കത്തെവരെ സ്വാധീനിക്കും. പിഎം ശ്രീയിൽ സിപിഎമ്മിലും മുന്നണിബന്ധത്തിലും ഉണ്ടായ ഉലച്ചിൽ അവരുടെ തയാറെടുപ്പുകളെ അൽപം തളർത്തിയോ എന്നു സംശയിച്ചേക്കാം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് യുഡിഎഫ് വിട്ട കേരള കോൺഗ്രസ്(എം) അടക്കം 11 കക്ഷികളുള്ള ശക്തമായ മുന്നണിയെന്ന കരുത്ത് പക്ഷേ അവർക്കുണ്ടാകും. തദ്ദേശഫലം അനുകൂലമാക്കി നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് മുന്നണി വിപുലീകരിക്കുകയാണ് യുഡിഎഫ് ലക്ഷ്യം. ബിജെപിയും ബിഡിജെഎസും ഒഴിച്ചാൽ മുന്നണിയെന്ന നിലയിൽ എൻഡിഎ ശുഷ്കമായി തുടരുന്നു.
- Also Read ‘രണ്ട് ഡസന്‍ പൊലീസിന്റെ അകമ്പടിയില്‍ ജീവിച്ചയാള്‍ പട്ടി ചത്തു കിടന്നാല്‍ കുഴിച്ചിടാന്‍ വരുമോ’: ശ്രീലേഖയ്‌ക്കെതിരെ വി. ജോയ്
ബിജെപി:മുന്നണികൾക്ക് നിർണായകം
∙ തദ്ദേശത്തിലെ ബിജെപിയുടെ യുഡിഎഫിനും എൽഡിഎഫിനും നിർണായകമാകും. 2020 ൽ കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ഒഴികെയുള്ള 10 ജില്ലകളിലും ബിജെപിക്കു വോട്ടു കൂടി. കൊല്ലം ജില്ലയിൽ മാത്രം വർധിച്ചത് 6% വോട്ടാണ്. യുഡിഎഫ് വോട്ടുബാങ്കിലാണ് ബിജെപി ആദ്യം വിള്ളൽ വീഴ്ത്തിയതെങ്കിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പോടെ ചോർച്ച അടയ്ക്കാനാവാതെ എൽഡിഎഫും കുഴങ്ങി. ആരുടെ വോട്ടാണ് ബിജെപി കൂടുതലായി നേടുകയെന്നത് ഫലത്തെ സ്വാധീനിക്കും. English Summary:
LDF, UDF, and BJP\“s Strategies for Local Body Elections in Kerala: Kerala Local Body Elections are crucial for gauging the political landscape before the upcoming assembly elections. These elections reflect public sentiment towards the state and central governments and influence the strategies of LDF, UDF, and BJP. |
|