search

സിനിമാ, സീരിയൽ താരം പൂജപ്പുര രാധാകൃഷ്ണൻ എൽഡിഎഫ് സ്ഥാനാർത്ഥി; പ്രഖ്യാപിച്ചത് ഗണേഷ് കുമാര്‍

LHC0088 1 hour(s) ago views 192
  



തിരുവനന്തപുരം ∙ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് ജനവിധി തേടാൻ സിനിമാ, സീരിയൽ താരം പൂജപ്പുര രാധാകൃഷ്ണൻ. ജഗതി വാർഡിൽ നിന്ന് എൽഡിഎഫ് സ്ഥാനാർഥിയായാണ് രാധാകൃഷ്ണൻ ജനവിധി തേടുക. കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റാണ് പൂജപ്പുര രാധാകൃഷ്ണൻ. പാർട്ടി ചെയർമാനും മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറാണ് രാധാകൃഷ്ണന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ടുഘട്ടമായാണ് നടക്കുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴു ജില്ലകളിൽ ഡിസംബർ ഒൻപതിനും രണ്ടാംഘട്ടത്തിൽ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഡിസംബർ 11നും വോട്ടെടുപ്പ് നടത്തും. ഡിസംബർ 13നാണ് വോട്ടെണ്ണൽ. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട തീയതി നവംബർ 14 മുതൽ 21 വരെയാണ്. സൂക്ഷ്മ പരിശോധന നവംബർ 22നും പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24നുമാണ്. English Summary:
Pooja Pura Radhakrishnan is contesting in the upcoming Thiruvananthapuram Corporation election. He is an LDF candidate from the Jagathy ward and Kerala Congress (B) district president.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158447