കോഴിക്കോട് ∙ വിൽപനയ്ക്കായി കൊണ്ടുവന്ന 54 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. കൊയിലാണ്ടി ഉള്ളിയേരി ചേനിയകണ്ടി വീട്ടിൽ ആദർശിനെ (ലംബു–23) ആണ് കസബ പൊലീസ് പിടികൂടിയത്. ശനിയാഴ്ച വൈകിട്ട് കോഴിക്കോട് പാളയം ബസ് സ്റ്റാൻഡിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. പൊലീസിനെ കണ്ട് ഓടിപ്പോകാൻ ശ്രമിച്ച പ്രതിയെ തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു.
പ്രതിക്കെതിരെ കോഴിക്കോട് ടൗൺ, കസബ പൊലീസ് സ്റ്റേഷനുകളിലായി പതിനെട്ടോളം കേസുകൾ നിലവിലുണ്ടെന്നും പാളയം ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്നും പൊലീസ് പറഞ്ഞു. കസബ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സനീഷ്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ പ്രദീപ് കുമാർ, സിപിഒ ജിനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. English Summary:
Kozhikode ganja arrest: A youth was arrested in Kozhikode with 54 grams of ganja intended for sale. The accused, Adarsh, was apprehended at the Palayam bus stand and has a history of drug-related offenses. |