search

തദ്ദേശതിരഞ്ഞെടുപ്പ്: നിബന്ധനകളുമായി പാർട്ടികൾ; സിപിഎമ്മിൽ സെക്രട്ടറി സ്ഥാനാർഥിയായാൽ പകരം സ്ഥിരം സെക്രട്ടറി

cy520520 3 hour(s) ago views 825
  



തിരുവനന്തപുരം ∙ സിപിഎമ്മിൽ ഏതെങ്കിലും ഘടകത്തിന്റെ സെക്രട്ടറി തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായാൽ സ്ഥാനാർഥിത്വം ലഭിക്കുമ്പോൾ തന്നെ സെക്രട്ടറി സ്ഥാനം ഒഴിയണമെന്നു നിർദേശം. താൽക്കാലിക ചുമതല നൽകുകയും മത്സരിച്ചശേഷം തിരഞ്ഞെടുക്കപ്പെട്ടാൽ മാത്രം സ്ഥിരമായി ഒഴിവാകുകയും ചെയ്യുന്ന രീതിയാണു മാറ്റുന്നത്. സിപിഐയിൽ ലോക്കൽ, മണ്ഡലം സെക്രട്ടറിമാർ മത്സരിക്കുന്നുണ്ടെങ്കിൽ താൽക്കാലികമായി ചുമതല കൈമാറിയാൽ മതിയെന്നാണു നിർദേശം.

  • Also Read തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: സീറ്റ് ചർച്ചയിൽ മുന്നണികൾ; വനിതാ സ്ഥാനാർഥികളെ തേടി നെട്ടോട്ടം!   


ബിജെപിയിൽ സംസ്ഥാന ജനറൽ സെക്രട്ടറിമാരും ജില്ലാ പ്രസിഡന്റുമാരും മത്സരിക്കരുതെന്നു സംസ്ഥാന നേതൃത്വം നിർദേശിച്ചു. ജില്ലകൾ വിഭജിച്ചതിനാൽ 30 ജില്ലാ പ്രസിഡന്റുമാരുണ്ട്. ഇവരിലൊരാളെ മത്സരിപ്പിച്ചേ തീരൂവെന്നു ബന്ധപ്പെട്ട ജില്ലാ ഘടകം ആവശ്യപ്പെട്ടാൽ തീരുമാനം സംസ്ഥാന പ്രസിഡന്റിന്റേതായിരിക്കും. അപ്പോഴും സ്ഥാനം നഷ്ടമാകും. സിപിഎമ്മിലും സിപിഐയിലും മുസ്‍ലിം ലീഗിലുമാണ് ടേം നിബന്ധന. തുടർച്ചയായി 2 ടേം മത്സരിച്ചു ജയിച്ചവരെ പരിഗണിക്കേണ്ടതില്ലെന്നാണ് സിപിഎമ്മിന്റെ തീരുമാനം.

ഒഴിവാക്കാനാകാത്ത സാഹചര്യമെന്നു കീഴ്കമ്മിറ്റികൾക്കു ബോധ്യപ്പെട്ടാൽ, മേൽകമ്മിറ്റിയെ അറിയിക്കണം. ജില്ലാ സെക്രട്ടേറിയറ്റിന്റെ അംഗീകാരത്തിനു വിധേയമായാകും അന്തിമ തീരുമാനം. ജില്ലാ പഞ്ചായത്ത്, കോർപറേഷൻ എന്നിവിടങ്ങളിലേക്കു ടേം നിബന്ധന മാറ്റണമെങ്കിൽ സംസ്ഥാന കമ്മിറ്റി കൂടി അറിയണം. സിപിഐയിൽ തുടർച്ചയായി 3 ടേം മത്സരിച്ചവർക്കാണു വിലക്ക്. ജയവും തോൽവിയും മാനദണ്ഡമല്ല. ഇളവു നൽകേണ്ടതുണ്ടെങ്കിൽ ജില്ലാ എക്സിക്യൂട്ടീവ് തീരുമാനമെടുക്കും.  
    

  • ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
      

         
    •   
         
    •   
        
       
  • ഐഎൻഎസ് ഇക്ഷക്: കടൽ സ്കാൻ ചെയ്യും സർവേ കപ്പൽ; അത്യാവശ്യഘട്ടത്തിൽ ആശുപത്രിയാക്കാം; വനിതാ നാവികാംഗങ്ങൾക്ക് പ്രത്യേക പരിഗണന
      

         
    •   
         
    •   
        
       
  • നല്ലതു പറഞ്ഞ് മൂന്നാംനാൾ ജാൻവി തിരുത്തി, ‘ഇനി ഇവിടേക്കില്ല’: മൂന്നാറിൽ ‘ടാക്സി’ അക്രമം പതിവ്; ടൂറിസ്റ്റുകൾ കുറയുന്നു, മറ്റിടങ്ങളിൽ ആളു കൂടി!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


മുസ്‍ലിം ലീഗിൽ 3 തവണ തുടർച്ചയായി മത്സരിച്ചവരല്ല, 3 തവണ തുടർച്ചയായി അംഗങ്ങളായവർ മത്സരിക്കേണ്ടെന്നാണു നിബന്ധന. ഒരു കുടുംബത്തിൽനിന്ന് ഒന്നിലധികം പേർക്കു സീറ്റില്ല. ബിജെപിയിലും കോൺഗ്രസിലും ടേം നിബന്ധനയില്ല. ഡിസിസി പ്രസിഡന്റുമാർ തദ്ദേശസ്ഥാപനങ്ങളിൽ മത്സരിക്കുന്ന രീതിയില്ല. കെപിസിസി ഭാരവാഹികൾ, ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ മത്സരിച്ചാൽ മതിയെന്ന് വാക്കാൽ നിർദേശം മാത്രം. മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാർ മത്സരിക്കുന്നുണ്ടെങ്കിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചാലുടൻ ചുമതല കൈമാറണം.

തിരുവനന്തപുരം കോർപറേഷനിലേക്കു സിപിഎം

3 ഏരിയ സെക്രട്ടറിമാരെമത്സരിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ 3 പേരും മുൻകൂട്ടി ചുമതല കൈമാറേണ്ടിവരും. പലയിടങ്ങളിലും ലോക്കൽ, ബ്രാഞ്ച് സെക്രട്ടറിമാരും മത്സരത്തിനൊരുങ്ങുന്നുണ്ട്.  English Summary:
Kerala local body elections: Kerala local body elections are approaching with parties setting guidelines for candidates. The CPM requires secretaries to resign upon candidacy, while the BJP restricts district presidents from contesting. Term limits are in place for CPM, CPI, and Muslim League, ensuring fresh faces and preventing long tenures.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156166