search

എന്താണ് ആഫ്രിക്കൻ പന്നിപ്പനി?, മനുഷ്യരിലേക്ക് പകരുമോ? എങ്ങനെ നിയന്ത്രണ വിധേയമാക്കാം?

Chikheang 1 hour(s) ago views 206
  



കോഴിക്കോട് കോടഞ്ചേരി ഗ്രാമത്തിലെ വാർഡ് 7 മുണ്ടൂരിൽ പന്നിപ്പനി സ്ഥിരീകരിച്ചിരിക്കുകയാണ് എന്താണ് ആഫ്രിക്കൻ പന്നിപ്പനി? അത് മനുഷ്യരെ ബാധിക്കുമോ? വിശദമായി അറിയാം. മാംസത്തിനായി വളർത്തുന്ന നാട്ടുപന്നികളിലും കാട്ടുപന്നികളിലും കാണപ്പെടുന്ന ഒരുതരം വൈറൽ പനിയാണ് ആഫ്രിക്കൻ വൈറൽ പനി. അസ്ഫാർവൈറിഡെ എന്ന ഡിഎൻഎ വൈറസ് കുടുംബത്തിലെ ആഫ്രിക്കൻ സ്വൈൻ ഫീവർ വൈറസുകളാണ് രോഗത്തിന് കാരണം.

  • Also Read കോഴിക്കോട് ആഫ്രിക്കൻ പന്നിപ്പനി, കൂട്ടത്തോടെ പന്നികൾ‌ ചത്തു; മാംസ വിൽപന സ്ഥാപനങ്ങൾ‌ അടച്ചിടാൻ നിർദേശം   


∙ ചരിത്രം
1907ൽ കെനിയയിലാണ് ആദ്യ രോഗബാധ കണ്ടെത്തിയത്. വൈറസിന്റെ വാഹകരായ ആഫ്രിക്കൻ കാട്ടുപന്നികളിൽ നിന്നും ബാഹ്യപരാദങ്ങളായ പട്ടുണ്ണികൾ വഴിയായിരുന്നു വൈറസുകൾ കെനിയയിലെ വളർത്തുപന്നികളിലെത്തിയത്. 1957 മുതൽ യൂറോപ്പിലേക്കു വ്യാപിച്ചു. 1957ൽ പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ നഗരത്തിൽ, ആഫ്രിക്കയിൽ നിന്നും ഇറക്കുമതി ചെയ്ത പന്നിമാംസത്തിലൂടെയാണ് രോഗമെത്തിയത്. തുടർന്ന് സ്‌പെയിനിലേക്കും ഫ്രാൻസിലേക്കും ഇറ്റലിയിലേക്കും മാൾട്ടയിലേക്കും രോഗം വ്യാപിച്ചു. വൈകാതെ അമേരിക്കയിലും ആഫ്രിക്കൻ പന്നിപ്പനിയെത്തി.  

  • Also Read ‘കരച്ചിൽ പോലും അസ്വസ്ഥരാക്കുന്നു’: കുഞ്ഞുങ്ങളെ അമ്മമാർ കൊലപ്പെടുത്തുന്നതിനു പിന്നിലെന്താണ്? ലക്ഷണങ്ങൾ തിരിച്ചറിയാനാകുമോ?   


യൂറോപ്യൻ രാജ്യമായ മാൾട്ടയിൽ 1978ൽ രോഗം പൊട്ടിപ്പുറപ്പെട്ടപ്പോൾ രോഗം തുടച്ചുനീക്കുന്നതിനായി രാജ്യത്തെ മുഴുവൻ പന്നികളെയും കൊന്നൊടുക്കിയതും ചരിത്രം. പല ഘട്ടങ്ങളിലായി യൂറോപ്പിലും അമേരിക്കയിലും രോഗം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. എന്നാൽ ശക്തമായ ജൈവ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനാൽ ഇന്ന് മിക്ക യൂറോപ്യൻ രാജ്യങ്ങളും ആഫ്രിക്കൻ പന്നിപ്പനി വിമുക്തമാണ്. ഏഷ്യാ വൻകരയിൽ രോഗം ആദ്യമായി കണ്ടെത്തിയത് 2018 ഓഗസ്റ്റിൽ ചൈനയിലെ കിഴക്കന്‍ പ്രവിശ്യയായ ലിയോനിങിലെ പന്നിവളർത്തൽ കേന്ദ്രങ്ങളിലായിരുന്നു. തുടർന്ന് ഹോങ്കോങ്, ഫിലിപ്പീൻസ്, വിയറ്റ്നാം, തായ്‌ലൻഡ്, കിഴക്കൻ തിമോർ, ദക്ഷിണ കൊറിയ, കംബോഡിയ, മംഗോളിയ, മ്യാൻമർ, ലാവോസ് തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കെല്ലാം രോഗം വ്യാപകമായി പടർന്നുപിടിച്ചു.
    

  • ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
      

         
    •   
         
    •   
        
       
  • വർഷത്തിൽ ഒരൊറ്റ വിളവെടുപ്പ്, തേയിലയെക്കാൾ ലാഭകരം, പുതിയ വരുമാന മാർഗം; തോട്ടങ്ങളിൽ ‘പൂവിടുമോ’ ഗവേഷകരുടെ സ്വപ്നം?
      

         
    •   
         
    •   
        
       
  • ‘നമ്മുടെ ശരീരത്തില്‍ 6000 ലക്ഷം രോഗങ്ങൾ’: വിവരണം കേട്ട് വീണ്ടും രോഗിയാകുന്നവരും ഭയപ്പെടുത്താതെ ചികിത്സിക്കുന്ന വൈദ്യനും!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


∙ മനുഷ്യരെ ബാധിക്കുമോ?
മനുഷ്യരിലേക്ക് പകരില്ല.  പന്നികളിൽനിന്ന് മനുഷ്യരിലേക്ക് പകരുകയും രോഗബാധയുണ്ടാക്കുകയും ചെയ്യുന്ന ജന്തു ജന്യരോഗങ്ങളിൽ ഒന്നല്ല ആഫ്രിക്കൻ പന്നിപ്പനി. എന്നാൽ വളർത്തുപന്നികളെ മാത്രമല്ല കാട്ടുപന്നികളെയും മുള്ളൻപന്നികളെയുമെല്ലാം രോഗം ബാധിക്കും. കാട്ടുപന്നികളെ അപേക്ഷിച്ച് നാടൻ പന്നികളിലും സങ്കരയിനത്തിൽപ്പെട്ട പന്നികളിലും രോഗസാധ്യത ഉയർന്നതാണ്. രോഗവാഹകരോ രോഗബാധിതരോ ആയ പന്നികളുമായും അവയുടെ വിസർജ്യങ്ങളുമായുള്ള സമ്പർക്കത്തിലൂടെയാണ് പ്രധാനമായും ആഫ്രിക്കൻ പന്നിപ്പനി പകരുന്നത്. പന്നിമാംസത്തിലൂടെയും രോഗാണുമലിനമായ തീറ്റയിലൂടെയും പാദരക്ഷ, വസ്ത്രങ്ങൾ, ഫാം ഉപകരണങ്ങളിലൂടെയും രോഗം വ്യാപനം നടക്കും.

  • Also Read ഡാർക് വെബിൽ വിവരം ചോർന്നോ?; വാങ്ങാൻ വൻ തുകയുമായി സൈബർ തട്ടിപ്പുകാർ റെഡി: പരിശോധിക്കേണ്ടത് ഇങ്ങനെ   


∙ എങ്ങനെയാണ് പന്നികളിലേക്കു പകരുക?
വൈറസ് ബാധയേറ്റ് 3 - 5 ദിവസത്തിനകം പന്നികൾ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങും. അതിവേഗത്തിൽ മറ്റു പന്നികളിലേക്ക് പടർന്നുപിടിക്കാൻ വൈറസിന് കഴിയും. തുടർന്ന് രോഗം മൂർച്ഛിച്ച് 1 - 2 ആഴ്ചയ്ക്കുള്ളിൽ പന്നികൾ കൂട്ടമായി ചത്തൊടുങ്ങും. ആന്തരാവയവങ്ങളിൽ രക്തസ്രാവത്തിന് വൈറസ് കാരണമാവും.

  • Also Read 21ാം നൂറ്റാണ്ടിലെ ‘സ്വർണം’: ഫോണിനു മുതൽ മിസൈലിനുവരെ ഊർജം നൽകുന്ന ‘ദുർലഭ ഭൗമ ധാതുക്കൾ’   


∙ ലക്ഷണങ്ങൾ?
ശക്തമായ പനി, ശ്വാസതടസ്സം, തീറ്റ മടുപ്പ്, ശരീര തളർച്ച, തൊലിപ്പുറത്ത് രക്ത വാർച്ച, ചെവിയിലും വയറിന്റെ അടിഭാഗത്തും കാലുകളിലും ചുവന്ന പാടുകൾ, വയറിളക്കം, ഛർദ്ദി, ഗർഭിണിപ്പന്നികളിൽ ഗർഭമലസൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ.  

  • Also Read സർക്കാർ ജീവനക്കാർ ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വന്നാൽ? യുഎസ് ഷട്ട്ഡൗണിനെപ്പറ്റി അറിയാം   


  ∙ പന്നിഫാമുകളെ എങ്ങനെ ബാധിക്കും?
രോഗബാധയേറ്റ പന്നികളിൽ മരണ സാധ്യത നൂറു ശതമാനമാണെന്ന് മാത്രമല്ല മറ്റു പന്നികളിലേക്ക് അതിവേഗത്തിൽ രോഗം പടരുകയും ചെയ്യും. കൂടുതൽ മേഖലകളിലേക്ക് പടർന്നുപിടിക്കാൻ ഇടവന്നാൽ ലക്ഷക്കണക്കിനാളുകൾ ഉപജീവനത്തിത്തിനായി ആശ്രയിക്കുന്ന രാജ്യത്തെ പന്നിവളർത്തൽ, അനുബന്ധ മാംസോൽപാദനമേഖല തന്നെ തകരുന്നതിനും കനത്ത സാമ്പത്തികനഷ്ടത്തിനും രോഗം കാരണമാവും.

  • Also Read തിരഞ്ഞെടുപ്പു കമ്മിഷനെ കേന്ദ്രം പോലും ഭയന്ന കാലം: രാഹുലിനും മുൻപേ ‘വോട്ട് ചോരി’ തടഞ്ഞ ‘ഒറ്റയാൻ’: ആരാണ് ടി.എൻ. ശേഷൻ?   


∙ രോഗനിയന്ത്രണം എങ്ങനെ?
രോഗം കണ്ടെത്തിയ ഫാമുകളിൽ പന്നികളെയെല്ലാം കൊന്ന് കുഴിച്ചുമൂടുകയല്ലാതെ (കള്ളിങ് ) രോഗനിയന്ത്രണത്തിന് മറ്റൊരു മാർഗമില്ല. ഫാമും പരിസരവും അണുവിമുക്തമാക്കി സൂക്ഷിക്കുന്നതിനൊപ്പം ജൈവസുരക്ഷാമാർഗങ്ങൾ പൂർണമായും പാലിക്കണം. രോഗബാധയുടെ സാഹചര്യത്തിൽ മറ്റു ഫാമുകളിൽനിന്ന് പന്നികളെയും പന്നിക്കുഞ്ഞുങ്ങളെയും വാങ്ങുന്നത് താൽക്കാലികമായി ഒഴിവാക്കണം. ഫാമിലേക്ക് പുതുതായി പന്നികളെ കൊണ്ടുവരുന്ന സാഹചര്യത്തിൽ‌ മുഖ്യഷെഡിലെ പന്നികൾക്കൊപ്പം ചേർക്കാതെ മൂന്നാഴ്ചയെങ്കിലും പ്രത്യേകം മാറ്റിപാർപ്പിച്ച് രോഗലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തണം. പ്രജനന ആവശ്യത്തിനായി കൊണ്ടുവരുന്ന ആൺപന്നികളെ ചുരുങ്ങിയത് മൂന്നാഴ്ചയെങ്കിലും എങ്കിലും ക്വാറന്റൈൽ ചെയ്യാതെ ബ്രീഡിങ് ആവശ്യത്തിന് ഉപയോഗിക്കരുത്.

  • Also Read പൊലീസ് ‘ക്രിമിനലായാൽ’ എന്താണ് പ്രതിവിധി? ആരെ സമീപിക്കും? നിയമസഹായത്തിനുള്ള വഴികൾ ഇങ്ങനെ   


വിപണത്തിനായി ഫാമിൽ നിന്നും പുറത്തുകൊണ്ടുപോവുന്ന പന്നികളെ തിരിച്ച് കൊണ്ടുവരുന്ന സാഹചര്യത്തിൽ രണ്ടാഴ്ചയെങ്കിലും പ്രത്യേകം മാറ്റിപ്പാർപ്പിച്ച് ക്വാറന്റൈൻ നൽകുന്നത് രോഗപകർച്ച തടയും. ഫാമിനകത്ത് ഉപയോഗിക്കാൻ പ്രത്യേകം പാദരക്ഷകളും വസ്ത്രങ്ങളും കരുതണം. ബ്ലീച്ചിങ് പൗഡർ 3 ശതമാനം ലായനി ഫാമുകളിൽ ഉപയോഗിക്കാവുന്ന ചുരുങ്ങിയ ചിലവിൽ എളുപ്പത്തിൽ ലഭ്യമായ അണുനാശിനിയാണ്. പന്നിഫാമുകളിൽ രോഗബാധകൾ പൊട്ടി പുറപ്പെടുന്നതിന്റെ പ്രധാന വഴികളിലൊന്ന് പന്നികൾക്ക് ഹോട്ടൽ -മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്നെല്ലാമുള്ള ഭക്ഷണ അവശിഷ്ടങ്ങൾ തീറ്റയായി നൽകുന്ന സ്വിൽ ഫീഡിങ് രീതിയാണ്. സ്വിൽ ഫീഡിങ് ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഹോട്ടൽ -മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള ഭക്ഷണ അവശിഷ്ടങ്ങൾ നന്നായി വേവിച്ചുമാത്രം പന്നികൾക്ക് നൽകാൻ ശ്രദ്ധിക്കണം.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160277