LHC0088 • Yesterday 11:06 • views 290
മൊത്ത ആഭ്യന്തര ഉൽപാദനത്തിലൂടെയോ ഓഹരി സൂചികകളിലൂടെയോ പുരോഗതി അളക്കുന്ന ലോകത്ത്, ഒരു പൗരനും ഭക്ഷണമോ പാർപ്പിടമോ ചികിത്സയോ ലഭിക്കാതെ പോകരുതെന്ന് ഉറപ്പാക്കിക്കൊണ്ട്, അവരുടെ അന്തസ്സാർന്ന ജീവിതത്തിലാണ് കേരളം പുരോഗതി അളക്കുന്നതെന്നു ഞാൻ മനസ്സിലാക്കുന്നു. അതിദാരിദ്ര്യത്തിൽനിന്നുള്ള മോചനം പ്രഖ്യാപിച്ചത് അതിന്റെ തെളിവാണ്.
- Also Read സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടാതിരിക്കാൻ ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളിക്യാമറ; കാമുകന്റെ നിർബന്ധത്തിനു വഴങ്ങി കാമുകി, അറസ്റ്റ്
കണക്കുകൾക്കു പിന്നിൽ യഥാർഥ ജീവിതങ്ങളുണ്ട്. കുഞ്ഞിനുവേണ്ടി ഇനി സ്വന്തം ആഹാരം മാറ്റിവയ്ക്കേണ്ടതില്ലാത്ത ഒരമ്മ, ചോർന്നൊലിക്കുന്ന മേൽക്കൂരയ്ക്കു താഴെ അന്തിയുറങ്ങേണ്ടാത്ത ഒരു കുടുംബം. മരുന്നിനോ വീട്ടുവാടകയ്ക്കോ വേണ്ടി നെട്ടോട്ടമോടേണ്ടാത്ത പ്രായംചെന്നൊരാൾ. ഇവരൊന്നും വെറും സ്ഥിതിവിവരക്കണക്കുകളല്ല.
ജനാധിപത്യമെന്നതു തിരഞ്ഞെടുപ്പു സംവിധാനം മാത്രമല്ല, മറിച്ചു സഹാനുഭൂതിയുടെയും ഉത്തരവാദിത്ത ബോധത്തിന്റെയും ദൈനംദിന പ്രവൃത്തിയാണെന്ന് ഇതു നമ്മെ ഓർമിപ്പിക്കുന്നു.
- ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
- വർഷത്തിൽ ഒരൊറ്റ വിളവെടുപ്പ്, തേയിലയെക്കാൾ ലാഭകരം, പുതിയ വരുമാന മാർഗം; തോട്ടങ്ങളിൽ ‘പൂവിടുമോ’ ഗവേഷകരുടെ സ്വപ്നം?
- ‘നമ്മുടെ ശരീരത്തില്‍ 6000 ലക്ഷം രോഗങ്ങൾ’: വിവരണം കേട്ട് വീണ്ടും രോഗിയാകുന്നവരും ഭയപ്പെടുത്താതെ ചികിത്സിക്കുന്ന വൈദ്യനും!
MORE PREMIUM STORIES
ലോകോത്തര നിലവാരമുള്ള പൊതുവിദ്യാലയങ്ങൾ, ശക്തമായ ആരോഗ്യ സംവിധാനം, ലിംഗസമത്വം, പാരിസ്ഥിതികമായ വീണ്ടെടുപ്പ് എന്നിവയിലൂടെയാണ് കേരളത്തിന്റെ പുരോഗതി സാധ്യമായത്.
- Also Read കൊലക്കേസ് പ്രതിക്കെതിരെ ഗുണ്ടാ നേതാവിന്റെ ഭാര്യ; ഐശ്വര്യ റായിയുടെ സഹോദരിക്കും ബിഹാറിൽ സീറ്റ്; രാഹുൽ പറഞ്ഞില്ല, ഒടുവിൽ സ്വയം പ്രഖ്യാപിച്ച് തേജസ്വി
സമ്പത്തിലും താൽക്കാലിക നേട്ടങ്ങളിലും മാത്രം താൽപര്യം ചെലുത്തുന്നവർ ഒന്ന് ഓർക്കണം; അത്തരം വഴികൾ എപ്പോഴും ചുരുക്കം ചിലരുടെ ഭരണത്തിലേക്കാണ് നയിക്കുക. ഈ പാത അസമത്വം ശാശ്വതമാക്കുകയും ദാരിദ്ര്യം നിലനിർത്തുകയും സ്വേച്ഛാധിപത്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നു ചരിത്രം നമ്മെ ആവർത്തിച്ചു പഠിപ്പിച്ചിട്ടുണ്ട്. ജനാധിപത്യത്തിന്റെ ആരോഗ്യം അളക്കുന്നത് കുറച്ചുപേരുടെ സൗഭാഗ്യങ്ങൾ കൊണ്ടല്ല, മറിച്ചു ഭൂരിപക്ഷത്തിന്റെ ക്ഷേമം കൊണ്ടാണ്.
ജനങ്ങൾ ജനാധിപത്യ പ്രക്രിയയിലൂടെ ഒരു സർക്കാരിനെ തിരഞ്ഞെടുക്കുമ്പോൾ, അത് നമ്മുടെ ഭരണഘടനാ സ്വപ്നത്തിന്റെ ആവർത്തിച്ചുറപ്പിക്കലാകുന്നു. അത്തരം ഭരണത്തിന്റെ പ്രത്യയശാസ്ത്രം എന്തുതന്നെയായാലും, കനിവും കഴിവും ഒരുമിച്ചു പോകുമെന്ന് നമ്മെ ഓർമിപ്പിക്കുന്നു. കൂടാതെ, പുരോഗതിക്ക് മാനവികത ബലികൊടുക്കേണ്ടതില്ലെന്നും.
വ്യക്തിപരമോ രാഷ്ട്രീയമോ ആയ നേട്ടങ്ങൾക്കുവേണ്ടി ദാരിദ്ര്യം നിലനിർത്താൻ ശ്രമിക്കുന്നവർക്കു മേൽ, സദുദ്ദേശ്യത്തിനും കൂട്ടായ ക്ഷേമത്തിനും വിജയം നേടാനാകുമെന്നു കേരളം ഒരിക്കൽകൂടി തെളിയിച്ചിരിക്കുന്നു. ഭരണത്തിന്റെ യഥാർഥശക്തി മുദ്രാവാക്യങ്ങളിലോ പ്രകടനങ്ങളിലോ അല്ല, മറിച്ച് ഒരാളും പിന്തള്ളപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്ന നിശ്ശബ്ദ വിപ്ലവത്തിലാണെന്ന് കേരളം എന്നെ ഓർമിപ്പിക്കുന്നു.
(ചലച്ചിത്രതാരമായ ലേഖകൻ മക്കൾ നീതി മയ്യം പാർട്ടിയുടെ സ്ഥാപകനും അധ്യക്ഷനുമാണ്) English Summary:
Kamal Hasan: Kerala\“s progress model prioritizes the well-being of its majority over mere economic indicators. It focuses on ensuring a dignified life for every citizen by eradicating poverty and providing essential services. This approach demonstrates that true progress lies in collective welfare, not just the prosperity of a few. |
|