search

എസ്ഐആർ: സംശയങ്ങൾക്ക് മറുപടി നൽകാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ; മനോരമ ഓൺലൈൻ വെബിനാർ നാളെ

cy520520 3 hour(s) ago views 625
  

    



സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് (എസ്ഐആർ) കേരളത്തിലും തുടക്കം. വോട്ടർമാരുടെ സംശയങ്ങൾ ഏറെയാണ്. എന്തൊക്കെ നടപടിക്രമങ്ങളാണ് ഇതിന്റെ ഭാഗമായി നടപ്പാക്കുക, എന്തെല്ലാം വിവരങ്ങളാണ് നൽകേണ്ടത്, എന്യുമറേഷൻ ഫോം എങ്ങനെ പൂരിപ്പിക്കും, എന്തെല്ലാം തിരിച്ചറിയൽ രേഖകളാണ് സമർപ്പിക്കേണ്ടത്, പരാതികൾ ഉണ്ടെങ്കിലോ, തുടങ്ങി പല കാര്യങ്ങളിലും സംശയങ്ങൾ വോട്ടർക്കുണ്ട്. എസ്ഐആർ നടപടികളെക്കുറിച്ചുള്ള സംശയങ്ങൾ തീർക്കാൻ മനോരമ ഓൺലൈൻ പ്രീമിയം വെബിനാർ നടത്തുന്നു. നാളെ (07) വൈകിട്ട് 7ന് വെബിനാറിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു.കേൽക്കര്‍ പങ്കെടുക്കും. റജിസ്റ്റർ ചെയ്തവർക്കാണ് പങ്കെടുക്കാൻ അവസരം. റജിസ്റ്റർ ചെയ്യാൻ ഇതോടൊപ്പമുള്ള ക്യുആർ കോഡ് സ്കാൻ ചെയ്യുക. അല്ലെങ്കിൽ ഈ നമ്പറിൽ വിളിക്കുക. 79947 99404.

  • Also Read 3 കുപ്പി പെട്രോൾ, കയർ, കത്തി; കുത്തിവീഴ്ത്തിയ ശേഷം തീകൊളുത്തി കൊന്നു; കവിത കൊലക്കേസിൽ അജിന് ജീവപര്യന്തവും 5 ലക്ഷം പിഴയും   
    English Summary:
Kerala Voter List Revision: Kerala Voter List Revision (SIR) is starting. Manorama Online is conducting a webinar to clarify voters\“ doubts regarding the process. The Chief Electoral Officer will be participating in the webinar to address these concerns.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156184