search

ചോരി ചോരി ചുപ്കെ..., കർണാടക, മഹാരാഷ്ട്ര വഴി ബിഹാർ

cy520520 6 hour(s) ago views 110
  



ന്യൂഡൽഹി ∙ ചില നിയമസഭാ മണ്ഡലങ്ങളിൽ വോട്ടർ പട്ടികയിലുള്ള ക്രമക്കേടാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ 2 തവണ മാധ്യമപ്രവർത്തകർക്കു മുന്നിൽ അവതരിപ്പിച്ചത്. ഇന്നലെ വിഷയം വിശാലമാക്കി; ഒരു സംസ്ഥാനത്തെയപ്പാടെ പ്രശ്നം രംഗത്തുകൊണ്ടുവന്നു. ബിഹാറിൽ ഒന്നാം ഘട്ട വോട്ടെടുപ്പു നടക്കുന്നതിന്റെ തലേന്ന് ഉന്നയിച്ച ആരോപണങ്ങൾക്കിടെ, സമാനമായ ക്രമക്കേട് അവിടെയും ആവർത്തിക്കാമെന്ന മുന്നറിയിപ്പും രാഹുൽ നൽകി.   

  • Also Read ജനവിധി തേടി ‘പൊലീസ് ഹീറോ’; മുൻ ഡിജിപി മത്സരിക്കുന്ന മണ്ഡലത്തിൽ ഇന്ന് വോട്ടെടുപ്പ്   


കഴിഞ്ഞ വർഷം ഒക്ടോബറിൽ ഹരിയാനയിലെ 90 നിയമസഭാ മണ്ഡലങ്ങളിലേക്കായി നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി 48, കോൺഗ്രസ് 37 എന്നിങ്ങനെയായിരുന്നു സീറ്റ് നില. ബിജെപിക്ക് 40.1%, കോൺഗ്രസിന് 39.09% എന്നിങ്ങനെ വോട്ട്. സംസ്ഥാനത്ത് മൊത്തത്തിൽ കോൺഗ്രസിനെക്കാൾ 1,18,198 വോട്ട് ബിജെപിക്ക് കൂടുതൽ ലഭിച്ചു. 16 മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർഥികൾ തിരഞ്ഞെടുപ്പു ഫലം ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പു കമ്മിഷനോടും പരാതിപ്പെട്ടെങ്കിലും ഒരു വർഷമായിട്ടും മറുപടി ലഭിച്ചിട്ടില്ലെന്ന ആരോപണമുണ്ട്.   

വോട്ടിങ് യന്ത്രങ്ങളിൽ ക്രമക്കേടു നടന്നെന്നാണു തിരഞ്ഞെടുപ്പു ഹർജികളിലെ പ്രധാന ആരോപണം. രാഹുൽ ഇന്നലെ ഉന്നയിച്ച പ്രശ്നം സ്ഥാനാർഥികൾ പരാതിയാക്കിയിട്ടില്ല.  ബിജെപി ഭരണം തട്ടിയെടുത്തുവെന്നു താനുൾപ്പെടെ ഉന്നയിച്ച ആരോപണം ശരിവയ്ക്കുന്നതാണു രാഹുലിന്റെ ആരോപണങ്ങളെന്നാണു ഹരിയാനയിലെ കോൺഗ്രസ് നേതാവ് ഭുപീന്ദർ ഹൂഡ പറഞ്ഞത്.   
    

  • അമ്മയോടല്ല കുട്ടിക്ക് \“സ്നേഹം\“ എഐ യോട്: അവർ നിങ്ങളോട് എല്ലാം തുറന്നു പറയുന്നുണ്ടോ? ഈ സർവേ പറയും സത്യം
      

         
    •   
         
    •   
        
       
  • അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ‌ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’‌; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?
      

         
    •   
         
    •   
        
       
  • ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


നേരത്തെ വോട്ടർ പട്ടികയെക്കുറിച്ച് രാഹുൽ ആരോപണമുന്നയിച്ചപ്പോൾ സ്വീകരിച്ച അതേ സമീപനമാണ് ഇന്നലെയും തിരഞ്ഞെടുപ്പു കമ്മിഷന്റെയും ബിജെപിയുടെയും ഭാഗത്തുനിന്ന് ഉണ്ടായത്. കഴിഞ്ഞ ഓഗസ്റ്റിൽ കർണാടകയിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ ക്രമക്കേടുകളെക്കുറിച്ച് രാഹുൽ പറഞ്ഞപ്പോൾ, സത്യവാങ്മൂലം നൽകാനാണ് കമ്മിഷൻ ആവശ്യപ്പെട്ടത്. ഇന്നലെ അതുണ്ടായില്ല. പകരം, കോൺഗ്രസിന്റെ ബൂത്ത് ലെവൽ ഏജന്റുമാർ (ബിഎൽഎ) എന്തു ചെയ്യുകയായിരുന്നു എന്ന് ചോദിച്ചു. ബിജെപിയാകട്ടെ, ആരോപണങ്ങൾക്കു മറുപടിക്കു മുതിരാതെ, രാഹുലിന്റെ വിദേശയാത്രയെക്കുറിച്ചും മറ്റുമാണ് പറഞ്ഞത്.   

രാഹുലിന്റെ ആരോപണങ്ങൾ തിരഞ്ഞെടുപ്പു കമ്മിഷൻ തയാറാക്കിയ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിലുള്ളതാണ്. അപ്പോൾ, രാഹുൽ ഉപയോഗിക്കുന്ന അടിസ്ഥാന രേഖ കമ്മിഷന്റെ പക്കലുമുള്ളതാണ്.   

അതുകൊണ്ടുതന്നെ പട്ടികയിലെ പിഴവുകളെക്കുറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതെന്ന് പറയാനോ സ്ഥാപിക്കാനോ കമ്മിഷനു സാധിക്കില്ല. ബിജെപിക്കും ഇക്കാര്യത്തിൽ കമ്മിഷനെ സഹായിക്കാനാവില്ല. നേരത്തെ എന്തുകൊണ്ട് പ്രശ്നമുന്നയിച്ചില്ലെന്നു ചോദിക്കുക മാത്രമാണു മറുപടിയെന്ന മട്ടിൽ കമ്മിഷനു ചെയ്യാവുന്നത്. രാഹുലിനെക്കുറിച്ചു വ്യക്തിപരമായ കാര്യങ്ങൾ ഉന്നയിച്ച് ബിജെപിയും തടിതപ്പാൻ ശ്രമിക്കുന്നു.   

കോൺഗ്രസിന്റെ ബിഎൽഎമാർ എന്തു ചെയ്യുകയായിരുന്നു എന്നു ചോദിക്കുമ്പോൾ പട്ടികയിലെ പിഴവിനെക്കുറിച്ച് രാഹുൽ ഉന്നയിക്കുന്ന ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കമ്മിഷൻ പരോക്ഷമായി സമ്മതിക്കുകയാണ്. കാരണം,തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന പട്ടിക കുറ്റമറ്റതെന്നുറപ്പിക്കേണ്ട ഭരണഘടനാപരമായ ഉത്തരവാദിത്തം കമ്മിഷന്റേതാണ്. അതിൽ വീഴ്ചവന്നുവെന്നാണു രാഹുൽ പട്ടിക ചൂണ്ടിക്കാട്ടി പറഞ്ഞത്.   

ബിഹാറിൽ ഇന്നു വോട്ടെടുപ്പു നടക്കാനിരിക്കെ, രാഹുൽ ആരോപണങ്ങളുമായെത്തിയത് വൈകിയോ എന്നു ചോദിക്കുന്നവരുണ്ട്. ഹരിയാനയിലെ ക്രമക്കേട് ബിഹാറിലും ആവർത്തിക്കുമെന്നു പറഞ്ഞതിലൂടെ രാഹുൽ ബിഹാറിലും പരാജയം സമ്മതിക്കുകയാണെന്നു ബിജെപി പറയുന്നുണ്ട്. അങ്ങനൊരു വ്യാഖ്യാനത്തിൽ തെറ്റു പറയാനാവില്ല. എന്നാൽ, തിരഞ്ഞെടുപ്പ് പ്രചാരണത്തിനു മുന്നോടിയായാണു രാഹുൽ ബിഹാറിൽ വോട്ട് അധികാർ യാത്ര നടത്തിയത്. അതേ വിഷയത്തിലേക്ക് തിരികെ കൊണ്ടുപോകുകയാണ് രാഹുൽ ചെയ്തത്. ബിഹാറിൽനിന്നുള്ള ചില വോട്ടർമാരെ ഇന്നലെ മാധ്യമസമ്മേളന വേദിയിൽ രാഹുൽ അവതിരിപ്പിച്ചതും ശ്രദ്ധേയമായി. ഏതൊക്കെ വിഭാഗങ്ങളാണ് ബിഹാറിൽ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെടുന്നതെന്നു സൂചിപ്പിക്കാൻ അവരിലൂടെ രാഹുലിനു സാധിച്ചു. English Summary:
Bihar Elections in Focus: Rahul Gandhi Warns of Electoral Roll Flaws
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156262