search

ബൽത്തങ്ങാടി രൂപത ബിഷപ്പായി മാർ ജയിംസ് പട്ടേരിൽ സ്ഥാനമേറ്റു

LHC0088 1 hour(s) ago views 276
  



ബൽത്തങ്ങാടി (കർണാടക) ∙ ബൽത്തങ്ങാടി രൂപതയുടെ രണ്ടാമത് ബിഷപ്പായി മാർ ജയിംസ് പട്ടേരിൽ സ്ഥാനമേറ്റു. ബൽത്തങ്ങാടി സെന്റ് ലോറൻസ് കത്തീഡ്രലിൽ കുർബാനയ്ക്കു ശേഷം അഭിഷേകച്ചടങ്ങുകൾ നടന്നു. മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ കാർമികത്വം വഹിച്ചു. തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി, സ്ഥാനമൊഴിഞ്ഞ ബൽത്തങ്ങാടി ബിഷപ് മാർ ലോറൻസ് മുക്കുഴി, സിബിസിഐ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്ത് എന്നിവർ സഹകാർമികരായിരുന്നു.

  • Also Read ‘സീമ, സ്വീറ്റി, സരസ്വതി’... ബ്രസീലിയൻ മോഡലിന് ഹരിയാനയിൽ 22 വോട്ട്; തെളിവുകളിൽ ബി.ഗോപാലകൃഷ്ണന്റെ വിഡിയോയും   


എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയിലെ കൂത്താട്ടുകുളത്തുനിന്ന് 1960കളിൽ ബൽത്തങ്ങാടി താലൂക്കിലെ കളഞ്ചയിലേക്ക് കുടിയേറിയതാണ് പട്ടേരിലിന്റെ കുടുംബം. പരേതരായ ഏബ്രഹാം–റോസമ്മ ദമ്പതികളുടെ ഏഴുമക്കളിൽ ആറാമനാണ് മാർ ജയിംസ് പട്ടേരിൽ. ബൽത്തങ്ങാടിയിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം കുറവിലങ്ങാട്, ബെംഗളൂരു, ജർമനി എന്നിവിടങ്ങളിൽനിന്ന് പഠനം പൂർത്തിയാക്കി. 1997 മുതൽ 2025 വരെ ജർമനിയിലായിരുന്നു. വൂൾവ്സ്ബർഗ് പ്രൊവിൻസിന്റെ പ്രൊക്യുറേറ്റർ ആയിരിക്കെയാണ് ബിഷപ്പായി നിയമിക്കപ്പെട്ടത്.

  • Also Read ഹരിയാനയിൽ 25 ലക്ഷം വോ‌ട്ട് കവർന്നെന്ന് രാഹുൽ: ‘സർക്കാരിനെത്തന്നെ തട്ടിയെടുത്തു’   


1999 ലാണ് ബൽത്തങ്ങാടി രൂപത സ്ഥാപിതമായത്. മാർ ലോറൻസ് മുക്കുഴിയായിരുന്നു ആദ്യത്തെ മെത്രാൻ. മാർ ലോറൻസ് മുക്കുഴിയുടെ സ്ഥാനാരോഹണവും രൂപതയുടെ ഔപചാരിക ഉദ്ഘാടനവും 1999 ഓഗസ്റ്റ് നാലിനായിരുന്നു. അതുവരെ തലശ്ശേരി രൂപതയുടെ മിഷൻ പ്രവിശ്യയായിരുന്നു ബൽത്തങ്ങാടി.
    

  • മാതാപിതാക്കളുടെ വിശ്വാസം തെറ്റ്, മക്കൾ മനസ്സു തുറക്കുന്നത് ‘ജീവനില്ലാത്ത’വയോടും; മന്ത്രവാദത്തിലും വിശ്വാസം! ലൈംഗിക അതിക്രമം തുറന്നു പറയുമോ?
      

         
    •   
         
    •   
        
       
  • അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ‌ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’‌; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?
      

         
    •   
         
    •   
        
       
  • ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Balthangady Diocese Welcomes New Bishop: James Patteril took charge as new Bishop of Belthangady Diocese
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158447