search

‘തിരഞ്ഞെടുപ്പു സമയത്ത് വിദേശത്ത് ഉല്ലാസയാത്ര പോകും, തോൽക്കുമ്പോൾ നിലവിളിക്കും; ഇതാണോ രാഹുലിന്റെ ആറ്റംബോബ്?’

LHC0088 1 hour(s) ago views 431
  



ന്യൂഡല്‍ഹി ∙ ഹരിയാന വോട്ടെടുപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നടത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. തന്റെ പരാജയങ്ങള്‍ മറച്ചുവയ്ക്കാന്‍ രാഹുല്‍ അസംബന്ധവും യുക്തിരഹിതവുമായ കാര്യങ്ങള്‍ ഉന്നയിക്കുകയാണ്. ഹരിയാനയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് കോണ്‍ഗ്രസിനെ തോല്‍പ്പിച്ചത്. ദേശവിരുദ്ധ ശക്തികളുമായി ചേര്‍ന്നുകളിക്കുന്ന കളികള്‍ വിജയിക്കില്ലെന്നും ഇതായിരുന്നോ ആറ്റംബോംബെന്നും കിരണ്‍ റിജിജു പരിഹസിച്ചു.  

  • Also Read ‘സീമ, സ്വീറ്റി, സരസ്വതി’... ബ്രസീലിയൻ മോഡലിന് ഹരിയാനയിൽ 22 വോട്ട്; തെളിവുകളിൽ ബി.ഗോപാലകൃഷ്ണന്റെ വിഡിയോയും   


വിദേശത്തുപോയി രാജ്യത്തെയും ജനാധിപത്യ സംവിധാനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുകയാണ് രാഹുല്‍ ചെയ്യുന്നത്. പുതിയ തലമുറയെ പ്രകോപിപ്പിക്കാനാണ് രാഹുലിന്റെ ശ്രമം. എന്നാല്‍ ഈ രാജ്യത്തെ യുവജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം അണിനിരക്കുന്നവരാണ്. വോട്ടര്‍പട്ടികയില്‍ ക്രമക്കേടുകള്‍ ഉണ്ടെങ്കില്‍ പരാതിയുമായി അവര്‍ തിരഞ്ഞെടുപ്പ് കമ്മിഷനെയോ കോടതിയെയോ സമീപിക്കണമായിരുന്നു. എന്നാല്‍ രാഹുലോ കോണ്‍ഗ്രസോ അത് ചെയ്തില്ലെന്നും കിരൺ റിജിജു പറഞ്ഞു.  

രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ അഭിമുഖീകരിക്കാതെ വിദേശത്തേക്ക് ഉല്ലാസയാത്ര പോകും. എന്നിട്ട് പാര്‍ട്ടി പരാജയപ്പെടുമ്പോള്‍ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് നിലവിളിക്കുകയാണ്. രാഹുല്‍ ഗാന്ധിക്ക് ജനങ്ങളിലേക്ക് ഇറങ്ങാനും കഠിനാധ്വാനം ചെയ്യാനും മടിയാണ്. തുടര്‍ച്ചയായി പരാജയങ്ങള്‍ ഉണ്ടായിട്ടും രാഹുല്‍ ഗാന്ധി പഠിക്കുന്നില്ലെന്നും കിരൺ റിജിജു പറഞ്ഞു.

  • Also Read ‘രാജ്യത്തെ സൈന്യവും സ്ഥാപനങ്ങളുമെല്ലാം ആ 10 ശതമാനം പേരുടെ കയ്യിൽ; എല്ലാ ജോലികളും അവര്‍ക്ക്’   

    

  • മാതാപിതാക്കളുടെ വിശ്വാസം തെറ്റ്, മക്കൾ മനസ്സു തുറക്കുന്നത് ‘ജീവനില്ലാത്ത’വയോടും; മന്ത്രവാദത്തിലും വിശ്വാസം! ലൈംഗിക അതിക്രമം തുറന്നു പറയുമോ?
      

         
    •   
         
    •   
        
       
  • അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ‌ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’‌; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?
      

         
    •   
         
    •   
        
       
  • ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Kiren Rijiju Rejects Rahul Gandhi\“s Allegations: Rahul\“s Haryana vote theft claim \“baseless\“, attempt to defame country
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158447