search

ന്യൂയോർക്കിന്റെ പ്രതീക്ഷ, ട്രംപിന്റെ ദുഃസ്വപ്നം; മംദാനി മേയറാകുമ്പോൾ ഇന്ത്യയ്ക്കും അഭിമാനം

Chikheang 1 hour(s) ago views 277
  



ന്യൂയോർക്ക്∙ ന്യൂയോർക്കിന്റെ മേയർ സ്ഥാനത്തേക്ക് സൊഹ്റാൻ മംദാനി എന്ന 34കാരൻ എത്തുമ്പോൾ ഇന്ത്യക്കാർക്കും അഭിമാനിക്കാൻ വകയുണ്ട്. പ്രശസ്ത ഇന്ത്യൻ സിനിമാ സംവിധായിക മീരാ നായരുടെ മകനാണ് മംദാനി. സോഷ്യലിസ്റ്റ് ആശയങ്ങൾ മംദാനിയെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശത്രുവാക്കി മാറ്റിയപ്പോൾ, പുരോഗമന കാഴ്ചപ്പാടും സാധാരണക്കാർക്ക് അനുകൂലമായ നിലപാടുകളും മംദാനിയുടെ പൊതുസ്വീകാര്യത വർധിപ്പിച്ചു.   

  • Also Read ന്യൂയോർക്ക് ജയിച്ച് മംദാനി; മേയറാകുന്ന ആദ്യ ഇന്ത്യൻ വംശജൻ, ട്രംപിന് കനത്ത തിരിച്ചടി   


ഉഗാണ്ടയിലെ കാംപ്ലയിൽ 1991 ഒക്ടോബർ 18നാണ് സൊഹ്റാൻ മംദാനിയുടെ ജനനം. കൊളംബിയ സർവകലാശാലാ പ്രഫസറായ മഹ്മൂദ് മംദാനിയാണ് പിതാവ്. \“സലാം ബോംബെ,\“ \“മൺസൂൺ വെഡ്ഡിങ്,\“ \“ദ് നെയിംസേക്ക്\“ തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തയാണ് അമ്മ മീരാ നായർ. ഏഴു വയസ്സുള്ളപ്പോൾ മാതാപിതാക്കളോടൊപ്പം ന്യൂയോർക്കിലേക്ക് താമസം മാറി. സിറിയയില്‍ നിന്നുള്ള കലാകാരിയായ റാമ ദുവാജിയാണ് മംദാനിയുടെ ഭാര്യ.

  • Also Read വർഷത്തിൽ ഒരൊറ്റ വിളവെടുപ്പ്, തേയിലയെക്കാൾ ലാഭകരം, പുതിയ വരുമാന മാർഗം; തോട്ടങ്ങളിൽ ‘പൂവിടുമോ’ ഗവേഷകരുടെ സ്വപ്നം?   


2018ലാണ് മംദാനി യുഎസ് പൗരത്വം നേടുന്നത്. 2020 ൽ ക്വീൻസിൽനിന്നു ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2022 ലും 2024 ലും എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ന്യൂയോർക്കിന്റെ ആദ്യ മുസ്​ലിം മേയറായി ചുമതലയേൽക്കുന്ന മംദാനി ഗാസ വിഷയത്തിൽ ഇസ്രയേലിനെതിരെയും ട്രംപിന്റെ പിന്തുണക്കെതിരെയും നിലപാടെടുത്തിരുന്നു. ഇസ്രയേൽ ഗാസയിൽ നടത്തുന്നത് വംശഹത്യയാണെന്നു വിമർശിച്ച മംദാനി, ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകൾക്കെതിരെയും ശബ്ദമുയർത്തി. ‘കമ്യൂണിസ്റ്റ് ഭ്രാന്തൻ’ എന്നാണ് ഇതേത്തുടർന്ന് ട്രംപ് മംദാനിയെ വിളിച്ചത്.  
    

  • മാതാപിതാക്കളുടെ വിശ്വാസം തെറ്റ്, മക്കൾ മനസ്സു തുറക്കുന്നത് ‘ജീവനില്ലാത്ത’വയോടും; മന്ത്രവാദത്തിലും വിശ്വാസം! ലൈംഗിക അതിക്രമം തുറന്നു പറയുമോ?
      

         
    •   
         
    •   
        
       
  • അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ‌ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’‌; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?
      

         
    •   
         
    •   
        
       
  • ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ഥിയാകാനുള്ള ഡമോക്രാറ്റിക് പാര്‍ട്ടിക്കുള്ളിലെ തിരഞ്ഞെടുപ്പിൽ മുൻ ന്യൂയോർക്ക് സ്റ്റേറ്റ് ഗവർണർ ആൻഡ്രു കുമോയെ ആണ് മംദാനി പരാജയപ്പെടുത്തിയത്. മേയർ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായെത്തിയ കുമോ തന്നെയായിരുന്നു പ്രധാന എതിരാളി. തൊഴിലാളികളുടെ ജീവിതച്ചെലവു കുറയ്ക്കുമെന്ന പ്രഖ്യാപനവും അമിത വാടക നിയന്ത്രണം, സൗജന്യ ഡേ കെയർ, സൗജന്യ ബസുകൾ തുടങ്ങിയ പ്രഖ്യാപനങ്ങളും സാധാരണക്കാർക്കിടയിൽ മംദാനിയുടെ സ്വീകാര്യത വർധിപ്പിച്ചു. മുതിർന്ന സെനറ്റർ ബേണി സാൻഡേഴ്സ് ഉൾപ്പെടെയുള്ളവരുടെ പിന്തുണയും മംദാനിക്കുണ്ടായിരുന്നു. English Summary:
Zohran Mamdani is the newly elected mayor of New York City. His progressive policies and criticism of Donald Trump have garnered both support and opposition. Mamdani\“s victory marks a significant shift in New York politics.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160277