കോഴിക്കോട്∙ തിരുവള്ളൂരിൽ ഗുഡ്സ് ഓട്ടോ ഡ്രൈവറായ യുവാവിന് നേരെ സംഘം ചേർന്ന് ക്രൂരമർദനം. ബൈക്കിൽ ഓട്ടോ തട്ടിയെന്ന് ആരോപിച്ചായിരുന്നു മർദനം. കൽപത്തൂർ സ്വദേശിയായ യുവാവിനാണു മർദനമേറ്റത്. യുവാവ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
- Also Read ‘നിന്റെ തല ഞാൻ വെട്ടും’: കൗമാരക്കാരനെ കൊടുവാൾ കൊണ്ട് വെട്ടി, റീലാക്കി പ്രദർശനം
തിങ്കളാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. മർദനത്തിന്റെ വിഡിയോ ദൃശ്യം പുറത്തുവന്നു. ‘അടിക്കല്ലേ, മരിച്ചുപോകും’ എന്നു പറയുന്നതും വിഡിയോയിൽ കേൾക്കാം. ഗുഡ്‌സ് ഓട്ടോറിക്ഷയിൽ നിന്ന് താഴേക്ക് വലിച്ച് താഴെയിട്ടും യുവാവിനെ മർദിച്ചു. ചൊവ്വാഴ്ച യുവാവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. ബൈക്കിലെത്തിയ രണ്ടു പേർക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് എട്ടു പേർക്കെതിരെയുമാണു പരാതി നൽകിയതെന്നു യുവാവിന്റെ ബന്ധുക്കൾ പറഞ്ഞു.
- Also Read ഓടുന്ന വാഹനത്തിൽ യുവതിയെ പീഡിപ്പിച്ച് റോഡിലേക്ക് വലിച്ചെറിഞ്ഞു, 3 മണിക്കൂർ ക്രൂരത; മുഖത്ത് ആഴത്തിൽ മുറിവ്
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മുൻപ് മാനസിക ചികിത്സ നേടിയിരുന്നയാൾക്കാണ് മർദനമേറ്റത്. ചികിത്സയ്ക്കു ശേഷം രോഗം സുഖപ്പെട്ട യുവാവിന് ആൾക്കൂട്ട മർദനത്തിനു ശേഷം വീണ്ടും മാനസിക പ്രശ്നങ്ങളുണ്ടായെന്നും ബന്ധുക്കൾ പറയുന്നു.
- അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
- എണ്ണ വിറ്റ് സമ്പത്ത് കുമിഞ്ഞുകൂടി, മഡുറോ കുത്തുപാളയെടുപ്പിച്ചു? തലയ്ക്ക് കോടികൾ വിലയുള്ള ട്രംപിന്റെ ‘ശത്രു’; യുഎസ്– വെനസ്വേല യുദ്ധം തുടങ്ങി?
- 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
MORE PREMIUM STORIES
English Summary:
Goods Auto Driver Brutally Assaulted in Kozhikode: A young goods auto driver was brutally assaulted by a group in Thiruvallur, Kozhikode, allegedly after being accused of hitting a bike with his auto. The attackers chased, surrounded, dragged him out of the vehicle, and beat him, with the incident captured on video. The assault occurred on Monday evening, and police registered a case on Tuesday based on the victim’s complaint against two identified bikers and eight others. The victim, who had previously recovered from mental health issues after treatment, reportedly suffered a relapse following the mob attack. |