റാഞ്ചി ∙ കാമുകി ഗർഭിണിയായതിനെ തുടർന്ന് വെട്ടിക്കൊലപ്പെടുത്തി യുവാവ്. ഗുംല ജില്ലയിലെ പുരാന റൈദിഹ് ഗ്രാമത്തിലാണ് സംഭവം. അഞ്ച് മാസം ഗർഭിണിയായ 17 കാരിയായ അൻഷികയാണ് കൊല്ലപ്പെട്ടത്. 19 കാരനായ സുമൻ യാദവാണ് പ്രതി.
- Also Read വിവാഹവീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; 11 പേർക്ക് പരുക്ക്, 2 പേർ ഗുരുതരാവസ്ഥയിൽ
ഛത്തീസ്ഗഡിലെ ധരംജയ്ഗഡിലെ ശാന്തി നഗർ സ്വദേശിയായ പെൺകുട്ടി ഒരാഴ്ചയായി പ്രതിയുടെ വീട്ടിൽ താമസിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ഇവർ തമ്മിൽ വഴക്കുണ്ടായതായി അയൽവാസികൾ പൊലീസിനോട് പറഞ്ഞു. പ്രകോപിതനായ സുമൻ കോടാലി എടുത്ത് അൻഷികയെ ആക്രമിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. എന്നാൽ രക്ഷപ്പെടാനോ കുറ്റകൃത്യം മറച്ചുവെക്കാനോ ശ്രമിക്കാഞ്ഞ പ്രതി, പൊലീസ് സംഭവസ്ഥലത്ത് എത്തുന്നതുവരെ വീടിനുള്ളിൽ തന്നെ തുടർന്നു. പൊലീസ് സ്ഥലത്തെത്തി സുമൻ യാദവിനെ കസ്റ്റഡിയിലെടുത്തു. അൻഷികയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.
‘പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായതിലും അവളെ വീട്ടിലേക്ക് കൊണ്ടുവന്നതിലും കുറ്റബോധവും ഭയവും ഉണ്ടായിരുന്നു. ഈ സംഭവം കുടുംബത്തിന് അപമാനമാവുമെന്ന് കരുതി’ – പ്രതി പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സുമന് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെന്നും ഉറങ്ങാറില്ലായിരുന്നെന്നും പ്രതിയുടെ അമ്മ പൊലീസിനെ അറിയിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്‌തു വരികയാണെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
- എന്തുകൊണ്ട് ‘കിഷ്കിന്ധാകാണ്ഡത്തെ’ ജൂറി മറന്നു? ‘മഞ്ഞുമ്മലിലേക്ക്’ എങ്ങനെയെത്തി ഇത്രയേറെ പുരസ്കാരങ്ങൾ?
- ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
- ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
MORE PREMIUM STORIES
English Summary:
Ranchi: Pregnant Teen Hacked to Death by Lover in Ranchi, Accused Arrested |