search

പ്ലാറ്റ്ഫോമിൽ ഉറങ്ങിയത് ചോദ്യം ചെയ്തു; ആർപിഎഫ് ഉദ്യോഗസ്ഥനു നേരെ ആക്രമണം, റെയിൽവേ ജീവനക്കാരൻ പിടിയിൽ

LHC0088 2026-2-12 11:01:45 views 912
  



കണ്ണൂർ ∙ പ്ലാറ്റ്ഫോമിൽ ഉറങ്ങിയത് ചോദ്യം ചെയ്തതിന് ആർപിഎഫ് ഉദ്യോഗസ്ഥനു നേരെ ആക്രമണം. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ശശിധരനു നേരെയാണ് ആക്രമണം ഉണ്ടായത്. റെയിൽവേ ജീവനക്കാരനാണ് മർദിച്ചത്. സംഭവത്തിൽ ഉപ്പളയിലെ റെയിൽവേ ഗെയ്റ്റ് കീപ്പർ മമ്പറം സ്വദേശി ധനേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

  • Also Read യാത്രക്കാരുടെ സുരക്ഷ പ്രഖ്യാപനങ്ങളേറെ; നടപടി പേരിന്   


ഇന്ന് പുലർച്ചെ ഒന്നാമത്തെ പ്ലാറ്റ്ഫോമിലാണ് ആക്രണമുണ്ടായത്. ധനേഷ് സ്ത്രീകളുടെ വിശ്രമ മുറിക്കു സമീപം കിടന്നുറങ്ങിയത് ശശിധരൻ ചോദ്യം ചെയ്തു. ടിക്കറ്റ് ചോദിച്ചപ്പോൾ ഇയാളുടെ കൈവശം ടിക്കറ്റുണ്ടായിരുന്നില്ല. തുടർന്ന് ശശിധരനെ മർദിക്കുകയും ചീത്ത വിളിക്കുകയുമായിരുന്നു. ഉദ്യോഗസ്ഥന്റെ കയ്യിലെ ഉപകരണങ്ങൾ നശിപ്പിച്ചതായും പരാതിയുണ്ട്. ടൗൺ പൊലീസ് ധനേഷിനെ കസ്റ്റഡിയിലെടുത്തു.  

  • Also Read അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ‌ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’‌; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?   
English Summary:
Kannur Railway Station attack involves an RPF officer assaulted by a railway employee for questioning him sleeping on the platform. The employee was arrested after the incident occurred at Kannur Railway Station.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
167126