search

കോളജ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; 3 പ്രതികളെ വെടിവച്ചിട്ട് പൊലീസ്, പീഡിപ്പിച്ച് ഉപേക്ഷിച്ചത് കുറ്റിക്കാട്ടിൽ

cy520520 1 hour(s) ago views 502
  



കോയമ്പത്തൂർ ∙ സുഹൃത്തിനൊപ്പം കാറിൽ സംസാരിച്ചിരിക്കുകയായിരുന്ന കോളജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ 3 പേരെ അറസ്റ്റു ചെയ്തു. തവസി, കാർത്തിക്, കാളീശ്വരൻ എന്നിവരെ ചെറിയ ഏറ്റുമുട്ടലിനു ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളുടെ കാലിൽ വെടിയേറ്റു.  

  • Also Read ഇതു കേരളാ മോഡലല്ല! മൂന്നാറിൽ മുംബൈ സ്വദേശിനിക്ക് ദുരനുഭവം; 2 പൊലീസുകാർക്ക് സസ്പെൻഷന്‍, ഡ്രൈവർമാർ അറസ്റ്റിൽ   


കോയമ്പത്തൂർ നഗരത്തിലാണ് ഒന്നാംവർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയെ മൂന്നംഗ സംഘം ഭീഷണിപ്പെടുത്തി, ആക്രമിച്ചു പീഡിപ്പിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ വെട്ടിപ്പരുക്കേൽപിക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി 11 മണിയോടെ നടന്ന സംഭവം പുറത്തറിഞ്ഞതു തിങ്കളാഴ്ച പുലർച്ചെയാണ്.  

  • Also Read എന്തുകൊണ്ട് ‘കിഷ്കിന്ധാകാണ്ഡത്തെ’ ജൂറി മറന്നു? ‘മഞ്ഞുമ്മലിലേക്ക്’ എങ്ങനെയെത്തി ഇത്രയേറെ പുരസ്കാരങ്ങൾ?   


സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് സുഹൃത്തുക്കളായ മധുര സ്വദേശിനിയായ 20 വയസ്സുകാരിയും ഒണ്ടിപുതൂരിൽ മൊബൈൽ ഷോപ്പ് ഉടമയായ 25 വയസ്സുകാരനും രാത്രി കാറിൽ വിമാനത്താവള റൺവേയ്ക്ക് സമീപത്തെ വൃന്ദാവൻ നഗർ കഴിഞ്ഞുള്ള സ്ഥലത്ത് സംസാരിച്ചിരിക്കുമ്പോഴായിരുന്നു സംഭവം. 11 മണിയോടെ മദ്യലഹരിയിലെത്തിയ 3 യുവാക്കൾ ഇരുവരെയും ഭീഷണിപ്പെടുത്തി. കാറിന്റെ ചില്ലുകൾ തകർത്ത് യുവാവിനെ തലയിലും ദേഹത്തുമായി പത്തോളം സ്ഥലങ്ങളിൽ വെട്ടിപ്പരുക്കേൽപിച്ചു. അബോധാവസ്ഥയിലായ യുവാവിനെ ഉപേക്ഷിച്ച ശേഷം കാറിനുള്ളിൽ നിന്നു യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
    

  • എന്തുകൊണ്ട് ‘കിഷ്കിന്ധാകാണ്ഡത്തെ’ ജൂറി മറന്നു? ‘മഞ്ഞുമ്മലിലേക്ക്’ എങ്ങനെയെത്തി ഇത്രയേറെ പുരസ്കാരങ്ങൾ?
      

         
    •   
         
    •   
        
       
  • ഇന്ത്യയെ വിറപ്പിച്ച ലോറ, ഗുജറാത്തിന്റെ കരുത്ത്; 13ാം വയസ്സിൽ അണ്ടർ 19 ബെസ്റ്റ്; ‘പഠിപ്പി’യുടെ ടെക്സ്റ്റ്ബുക് ടെക്‌നിക്; ക്രിക്കറ്റിലെ പാട്ട് ഡോക്ടർ...
      

         
    •   
         
    •   
        
       
  • ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


രാത്രി വൈകി ബോധം തെളിഞ്ഞ യുവാവ് ഫോണിൽ പൊലീസുമായി ബന്ധപ്പെട്ട് രക്ഷപ്പെടുത്താൻ അഭ്യർഥിക്കുകയായിരുന്നു. സിഗ്നൽ കണ്ടെത്തി സ്ഥലത്തെത്തിയ പൊലീസ് അവശനായ യുവാവിനെ കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. കൂടുതൽ പൊലീസ് സ്ഥലത്തെത്തി രണ്ടു മണിക്കൂറോളം തിരച്ചിൽ നടത്തിയാണ് റെയിൽവേ ട്രാക്കിനോടു ചേർന്ന കുറ്റിക്കാട്ടിൽ യുവതിയെ വിവസ്ത്രയായി കണ്ടെത്തിയത്. ഉടൻ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി അപകടനില മറികടന്നിട്ടുണ്ട്. English Summary:
Three Men Arrested In Coimbatore Gang Rape Case: Three men were arrested after a college student was kidnapped and sexually assaulted in Coimbatore. Police shot the suspects during the arrest; the victim was found abandoned in a bush, while her friend was severely injured.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156100