search

‘തട്ടിപ്പ് എന്ന് വിളിച്ചുകൂവുന്നത് മര്യാദയാണോ?’ : പ്രതിപക്ഷ നേതാവിനോട് 10 ചോദ്യങ്ങളുമായി എം.ബി. രാജേഷ്

deltin33 1 hour(s) ago views 338
  



തിരുവനന്തപുരം ∙ കേരളം അതിദാരിദ്ര്യമുക്തി നേടിയെന്ന് പ്രഖ്യാപിച്ചതിനെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോടും വിദഗ്ദരോടും പത്ത് ചോദ്യങ്ങളുമായി മന്ത്രി എം.ബി.രാജേഷ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ചോദ്യങ്ങൾ ഉന്നയിച്ചത്. നിയമസഭയില്‍ ഇപ്പോഴുന്നയിക്കുന്ന വിമര്‍ശനങ്ങളൊന്നും പേരിനുപോലും ഇതിനു മുൻപ് ഒരൊറ്റ സന്ദര്‍ഭത്തിലും ഉന്നയിക്കാതിരുന്നിട്ട് പ്രഖ്യാപനത്തിന്റെ തലേന്ന് ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നവരെപ്പോലെ തട്ടിപ്പ് എന്ന് വിളിച്ചുകൂവുന്നത് മര്യാദയാണോയെന്നാണ് പ്രതിപക്ഷ നേതാവിനോട് മന്ത്രിയുടെ ചോദ്യം. പ്രതിപക്ഷം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളെല്ലാം അതിദാരിദ്ര്യമുക്ത പ്രഖ്യാപനം നടത്തിയതും ശുദ്ധ തട്ടിപ്പിന്റെ ഗണത്തില്‍ വരുമോയെന്നും എം.ബി. രാജേഷ് ചോദിച്ചു.

  • Also Read ഉപരാഷ്ട്രപതി നാളെ കൊല്ലത്ത്; സ്കൂളുകൾക്ക് ഉച്ചയ്ക്കു ശേഷം അവധി, ഗതാഗത നിയന്ത്രണം   


എം.ബി. രാജേഷിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ബഹു. പ്രതിപക്ഷ നേതാവിനോടും ബഹുമാന്യ വിദഗ്ധരോടും ചില ചോദ്യങ്ങൾ.
    

  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


രണ്ടു ദിവസമായി ചർച്ചകളും വിവാദങ്ങളും നടക്കുകയാണല്ലോ. പ്രതിപക്ഷം, ചില വിദഗ്ധർ എന്നിവരാണ് പൊടുന്നനെ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. സ്വാഭാവികമായും മാധ്യമങ്ങൾ അതേറ്റെടുത്തു. തലക്കെട്ടുകളും പ്രൈംടൈം ചർച്ചകളും ധാരാളമുണ്ടായി. വളരെ സന്തോഷമുണ്ട്; ഇതാദ്യമായി ഒടുവിൽ അതിദാരിദ്ര്യ നിർമാർജനം ചർച്ചയായല്ലോ. മാധ്യമങ്ങൾ പലതും അതിദരിദ്ര കുടുംബങ്ങൾക്കുണ്ടായ മാറ്റം അന്വേഷിച്ചിറങ്ങിയതിലും സന്തോഷമുണ്ട്.

  • Also Read ഇളമുറക്കാരിയായി ടെക്കി വൈഷ്ണ; മത്സരിക്കാൻ കൗൺസിലറുടെ ഭാര്യയും മുൻ എംപിയുടെ മരുമകളും   


നാലരവർഷം നിങ്ങളെല്ലാം തീർത്തും അവഗണിച്ച ഒരു സുപ്രധാന സർക്കാർ പദ്ധതിയാണിപ്പോൾ  ചർച്ചാവിഷയമായത്. എല്ലാവരും അവഗണിച്ചപ്പോഴും 2021 മേയ് മുതൽ സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ഈ പ്രവർത്തനങ്ങൾ  ഒറ്റക്കെട്ടായി അതീവ ശ്രദ്ധയോടെയും നിഷ്കർഷയോടെയും നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. 53  മാസത്തെ ഈ കഠിന പ്രയത്നത്തിലൂടെ കൈവരിച്ച നേട്ടമാണ് ഇന്നലെ പ്രഖ്യാപിച്ചത്.

1. 2021 മേയ് 21ന് ആദ്യ മന്ത്രിസഭാ തീരുമാനമായി ബഹു. മുഖ്യമന്ത്രി ഈ പദ്ധതി പ്രഖ്യാപിച്ചപ്പോഴും ജൂലൈ 16 ന് അതിദാരിദ്ര്യ നിർണയത്തിന്റെ മാനദണ്ഡം, നിർണയ പ്രക്രിയ എന്നിവ വിശദീകരിച്ച സമഗ്ര മാർഗരേഖ സർക്കാർ ഉത്തരവായി പുറത്തിറക്കിയപ്പോഴും  നിങ്ങളുടെ അഭിപ്രായങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ എവിടെയെങ്കിലും ഉന്നയിച്ചിരുന്നോ ? എങ്കിൽ അവ എന്തായിരുന്നുവെന്ന് വ്യക്തമാക്കാമോ ?

  • Also Read ‘തിരഞ്ഞെടുപ്പിനു ശേഷം മതി എസ്ഐആര്‍’; സുപ്രീം കോടതിയിൽ‌ ഹർജി നൽകാൻ തമിഴ്നാട്   


2. തുടർന്ന് കില തയാറാക്കിയ അതിദാരിദ്ര്യ നിർണയത്തിനും അതിനാവശ്യമായ പരിശീലനത്തിനുമുള്ള കൈപ്പുസ്തകം അന്നോ പിന്നീടിതുവരെയോ വിദഗ്ധരെങ്കിലും വായിച്ചിരുന്നോ ? കുറവുകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാതിരുന്നത് എന്തുക്കൊണ്ട് ?

3. അതിനുശേഷം തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കേരളത്തിൽ നടന്ന വിവരശേഖരണ പ്രക്രിയയെക്കുറിച്ച് എന്തെങ്കിലും വിമർശനങ്ങൾ ഉന്നയിച്ചിരുന്നോ ? എങ്കിൽ എന്തായിരുന്നു ? ഇല്ലെങ്കിൽ എന്തുകൊണ്ട് ? ശേഖരിച്ച വിവരങ്ങൾ വിശകലനം ചെയ്യാനുള്ള 58,000 ത്തിലധികം ഫോക്കസ് ഗ്രൂപ്പ് യോഗങ്ങളെക്കുറിച്ച്  നിങ്ങൾ അറിഞ്ഞിരുന്നില്ലേ ?

  • Also Read ‘മുസ്‌ലിം ലീഗ് വര്‍ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാർ തറ മന്ത്രി’   


4. മെംബർമാർ നേതൃത്വം നൽകുന്ന വാർഡ് തല ജനകീയ സമിതികൾ ചർച്ച ചെയ്ത ഗുണഭോക്തൃ പട്ടിക ഗ്രാമസഭയിലേക്ക്  ശുപാർശ ചെയ്ത കാര്യം നിങ്ങൾ അറിഞ്ഞിരുന്നില്ലേ ? വാർഡ് തല സമിതിയിൽ ആരെല്ലാമുണ്ടെന്ന് നിങ്ങൾക്കറിയാമോ ?  

5. ഇതിനെല്ലാം ശേഷം ഗ്രാമസഭകൾ ഈ പട്ടിക അംഗീകരിച്ചിരുന്നു എന്നറിയാമോ ? ഇതിനേക്കാൾ മെച്ചപ്പെട്ട ഒരു രീതിശാസ്ത്രം അതിദരിദ്രരെ കണ്ടെത്താൻ നിർദേശിക്കാനുണ്ടോ ? എങ്കിൽ അവ പങ്കുവയ്ക്കുമല്ലോ.  

6. ഏറ്റവും അവസാനം ഓരോ തദ്ദേശ ഭരണസമിതിയും ഗ്രാമസഭ അംഗീകരിച്ച പട്ടികക്ക് അന്തിമാനുമതി നൽകിയ കാര്യം പോലും നിങ്ങൾ അറിഞ്ഞില്ലെന്നോ? പ്രതിപക്ഷം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെങ്കിലും ഇതെല്ലാം പ്രതിപക്ഷ നേതാക്കളും  എംഎൽഎമാരും  അറിയാതെപോയത് ആരുടെ വീഴ്ചയാണ്?  

  • Also Read കമ്യൂണിസ്റ്റ് ചതി കണ്ട വോട്ടെടുപ്പ്: അന്ന് കൊച്ചി മേയർ മാറി, ‘ഷേണായീസ്’ ഫലകവും മാറ്റി! കാലുമാറിയത് ‘അയാൾ’: പുതിയ ഓഫിസിൽ ‘അറബിക്കടലിന്റെ റാണിയും’   


7. 2022, 23, 24  വർഷങ്ങളിലെ ഇക്കണോമിക് റിവ്യൂവിൽ പദ്ധതിയെക്കുറിച്ച് വിശദമായി പ്രതിപാദിച്ചത് വിദഗ്ധരും എംഎൽഎമാരുമൊന്നും വായിച്ചില്ലെന്നോ ? തുടർച്ചയായി മൂന്നു വർഷം  പ്ലാൻ ഫണ്ട് അനുവദിച്ചിട്ടും തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി മാർഗരേഖയിൽ ഉൾക്കൊള്ളിച്ചിട്ടും പ്ലാനിങ് ബോർഡിന് അറിവുണ്ടോ എന്ന ചോദ്യത്തിന്റെ അർഥമെന്താണ് ?

8. 2023 നവംബർ ഒന്നിന് പദ്ധതിയിൽ അതുവരെ കൈവരിച്ച പുരോഗതി വിശദീകരിക്കുന്ന ഇടക്കാല റിപ്പോർട്ടിനെ ആസ്പദമാക്കി നിങ്ങൾ എന്തെങ്കിലും വിമർശനം ഉന്നയിച്ചിരുന്നോ? അന്ന് വിമർശനം ഉണ്ടായിരുന്നില്ലേ ?

9. നിയമസഭയിൽ ഇപ്പോൾ ഉന്നയിക്കുന്ന വിമർശനങ്ങളൊന്നും പേരിനുപോലും ഇതിനു മുൻപ്  ഒരൊറ്റ സന്ദർഭത്തിലും ഉന്നയിക്കാതിരുന്നിട്ട് പ്രഖ്യാപനത്തിന്റെ തലേന്ന് ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നവരെപ്പോലെ തട്ടിപ്പ് എന്ന്  വിളിച്ചുകൂവുന്നത് മര്യാദയാണോ ? ചോദ്യം, സബ്മിഷൻ, ശ്രദ്ധക്ഷണിക്കൽ ഇതൊന്നുമല്ലെങ്കിൽ തദ്ദേശ വകുപ്പിന്റെ ധനാഭ്യർഥന ചർച്ചകളിൽ, ബജറ്റ് ചർച്ചകളിൽ എപ്പോഴെങ്കിലും നിങ്ങൾ‌ ആരെങ്കിലും ഒരു വരി പറഞ്ഞത് കാണിച്ചുതരാമോ?  

  • Also Read കേരളത്തിന് വേണ്ടാത്ത പിഎം ശ്രീ; നാട്ടിൽ വോട്ട് ഉറപ്പിക്കാൻ ചെയ്യേണ്ടത്; ട്രംപിന് ചൈനാപ്പേടിയോ?- ടോപ് 5 പ്രീമിയം   


10. പ്രതിപക്ഷം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളെല്ലാം അതിദാരിദ്ര്യമുക്ത പ്രഖ്യാപനം നടത്തിയതും ശുദ്ധ തട്ടിപ്പിന്റെ ഗണത്തിൽ വരുമോ ബഹു. പ്രതിപക്ഷ നേതാവേ? അങ്ങയുടെ ജില്ലയിലെ ചേരാനെല്ലൂർ പഞ്ചായത്തിലെ പ്രഖ്യാപനം ഞാൻ നടത്തിയത് ശ്രീ. ഹൈബി ഈഡൻ എം പി, ശ്രീ. ടി.ജെ. വിനോദ് എംഎൽഎ  എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു. എറണാകുളം ജില്ലാ പ്രഖ്യാപനത്തിൽ അധ്യക്ഷൻ അങ്ങയുടെ പാർട്ടിയിൽ പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. അവരെല്ലാം അഭിമാനത്തോടെ ഏറ്റെടുത്ത കാര്യം അങ്ങ്  തള്ളിപ്പറയുമ്പോൾ അവരെല്ലാം തട്ടിപ്പുകാരാണോ ?  

നിങ്ങളുയർത്തിയ ചോദ്യങ്ങൾക്ക്  ഞാൻ മറുപടി നൽകിയ സ്ഥിതിക്ക് ഈ ചോദ്യങ്ങൾക്കും മറുപടി പ്രതീക്ഷിക്കുന്നു. ഒഴിഞ്ഞു മാറില്ലെന്ന് വിശ്വസിക്കട്ടെ .

സ്നേഹാദരങ്ങളോടെ, എം.ബി.രാജേഷ് English Summary:
Minister M.B. Rajesh\“s Facebook Post: Kerala extreme poverty eradication declaration faces scrutiny as Minister M.B. Rajesh poses ten pointed questions to Leader of Opposition V.D. Satheesan and experts. Rajesh challenges their \“scam\“ claims, highlighting the project\“s long-term process and the opposition\“s previous silence on the initiative.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469740