എൽ ഫാഷർ, സുഡാൻ∙ പടിഞ്ഞാറൻ സുഡാനീസ് നഗരമായ എൽ ഫാഷറിൽ സിവിലിയന്മാരെ കൊലപ്പെടുത്തിയ അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സിന്റെ (ആർഎസ്എഫ്) ബ്രിഗേഡിയർ ജനറൽ അൽ-ഫത്തേ അബ്ദുല്ല ഇദ്രിസ് അറസ്റ്റിൽ. ഇയാൾ ‘അബു ലുലു’ എന്നും ‘നൂറ്റാണ്ടിന്റെ കശാപ്പുകാരൻ’ എന്ന പേരിലും അറിയപ്പെടുന്നു. സാധാരണക്കാരെ വധിക്കുന്നതിന്റെ ഭയാനകമായ ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പുറത്തുവന്ന സാഹചര്യത്തിലാണ് അബു ലുലുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
രണ്ടായിരത്തിലധികം പേരുടെ ജീവനെടുത്ത് ‘നൂറ്റാണ്ടിന്റെ കശാപ്പുകാരൻ’; ഭീതിയിൽ മുങ്ങി ലോകം, നടുക്കം Other Countries
സർക്കാരിന്റെ പ്രഖ്യാപനത്തെ തുടർന്ന് സ്ത്രീകൾ തെരുവിൽ ആഹ്ലാദപ്രകടനം നടത്തുന്നു: മുഖ്യമന്ത്രി Gulf News
അബു ലുലുവിനെ നോർത്ത് ഡാർഫർ ജയിലിൽ അടച്ചതായി കാണിക്കുന്ന ദൃശ്യങ്ങൾ ആർഎസ്എഫ് പുറത്തുവിട്ടു. സാധാരണക്കാർക്ക് നേരെ ആക്രമണം അഴിച്ചുവിട്ടവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള തയാറെടുപ്പിന്റെ ഭാഗമായി ‘ലീഗൽ കമ്മിറ്റികൾ’ അന്വേഷണം ആരംഭിച്ചു.
എൽ-ഫാഷർ നഗരം ആക്രമികൾ പിടിച്ചെടുത്തതിന് പിന്നാലെ എല്ലാ ആശയവിനിമയ സംവിധാനങ്ങളും വിച്ഛേദിച്ചിരുന്നു. എന്നാൽ സമീപ പട്ടണമായ തവിലയിലേക്ക് രക്ഷപ്പെട്ടവരാണ് കൂട്ടക്കൊലകളെക്കുറിച്ച് വെളിപ്പെടുത്തിയത്. മാതാപിതാക്കൾക്ക് മുന്നിൽ വെടിയേറ്റു മരിച്ച കുട്ടികളുടെയും ഓടിപ്പോകുന്നതിനിടെ കൊള്ളയടിക്കപ്പെട്ട സാധാരണക്കാരുടെയും കഥ നടുക്കത്തോടെയാണ് ലോകം കേട്ടത്.
∙പലായനം ചെയ്തത് 1.4 കോടിയിലധികം പേർ, ജീവൻ നിലനിർത്താൻ പുല്ല് ആഭ്യന്തര യുദ്ധം രൂക്ഷമായതോടെ മേഖലയിൽ നിന്ന് 1.4 കോടിയിലധികം പേർ പലായനം ചെയ്തുവെന്നാണ് റിപ്പോർട്ട്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ക്ഷാമം പടർന്നതിനാൽ ജീവൻ നിലനിർത്താനായി പലരും പുല്ല് ഭക്ഷണമായി കഴിക്കാൻ തുടങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്. ഒക്ടോബർ 26, 27 തീയതികളിൽ നിരായുധരായ 2,000ത്തിലധികം പൗരന്മാരെ ആർഎസ്എഫ് കൊലപ്പെടുത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രംHawasomalia എന്നX അക്കൗണ്ടിൽ നിന്ന് English Summary:
Sudan conflict focuses on the arrest of RSF Brigadier General Al-Fateh Abdullah Idris, known as Abu Lulu, for civilian killings in El Fasher. The arrest follows horrific images of civilian deaths and reflects efforts to investigate attacks and ensure accountability.