search

പിറ്റ് എൻഡിപിഎസ് ആക്ട്: യുവാവിനെ കരുതൽ തടങ്കലിലാക്കി

Chikheang 2026-2-12 10:56:29 views 505
  



കൊച്ചി ∙ പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം യുവാവിനെ കരുതൽ തടങ്കലിലാക്കി. നോർത്ത് പറവൂർ ചന്തപ്പാടം പനച്ചിക്കൽ വീട്ടിൽ താമസിക്കുന്ന മാലിപ്പുറം സ്വദേശി നൗഷാദിനെ (ഇട്ടി നൗഷാദ്–38) ആണ് അറസ്റ്റ് ചെയ്ത് പൂജപ്പുര സെൻട്രൽ ജയിലിലാക്കിയത്. ഞാറക്കൽ, മുളവുകാട് എന്നീ പൊലീസ് സ്റ്റേഷനുകളിലും തമ്പാനൂർ റെയിൽവേ പൊലീസ് സ്റ്റേഷനിലും എക്സൈസിലും ഇയാൾക്കെതിരെ പത്തോളം ലഹരിമരുന്ന് കേസുകൾ ഉണ്ട്. ജില്ലാ പൊലീസ് മേധാവി എം.ഹേമലതയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ നടപടി സ്വീകരിച്ചത്. നർകോട്ടിക് സെൽ ഡിവൈഎസ്പി ജെ.ഉമേഷ് കുമാർ, നോർത്ത് പറവൂർ ഇൻസ്പെക്ടർ ഷോജോ വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. English Summary:
NDPS Act results in the preventive detention of a youth in Kochi. The individual, with multiple drug-related cases, was arrested and taken to central jail, based on police reports and the enforcement team\“s actions.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
169244