എൽ ഫാഷർ, സുഡാൻ∙ പടിഞ്ഞാറൻ സുഡാനീസ് നഗരമായ എൽ ഫാഷറിൽ അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്എഫ്) നടത്തിയ കൊടുംക്രൂരതകളിൽ 48 മണിക്കൂറിനുള്ളിൽ 2,000ത്തിലധികം സിവിലിയന്മാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള വിശാലമായ ഡാർഫർ മേഖലയിൽ സുഡാൻ സൈന്യത്തിന്റെ അവസാന ശക്തികേന്ദ്രമായിരുന്ന അൽ-ഫാഷറിന്റെ നിയന്ത്രണം ആർഎസ്എഫ് പിടിച്ചെടുത്തതിന് പിന്നാലെയാണ് ഈ നടുക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്.
സർക്കാരിന്റെ പ്രഖ്യാപനത്തെ തുടർന്ന് സ്ത്രീകൾ തെരുവിൽ ആഹ്ലാദപ്രകടനം നടത്തുന്നു: മുഖ്യമന്ത്രി Gulf News
വിവാഹവേഷത്തിൽ ഇരുപതിലേറെ കമ്പനികളുടെ പരസ്യം പതിച്ചു: ചെലവ് വസൂൽ US News
∙‘നൂറ്റാണ്ടിന്റെ കശാപ്പുകാരൻ’ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ ആർഎസ്എഫ് സംഘത്തിലെ അംഗമായ ബ്രിഗേഡിയർ ജനറൽ അൽ-ഫത്തേ അബ്ദുല്ല ഇദ്രിസാണ്. ഇയാൾ ‘അബു ലുലു’ എന്ന പേരിലും ‘നൂറ്റാണ്ടിന്റെ കശാപ്പുകാരൻ’ എന്നും അറിയപ്പെടുന്നു. നിരായുധരായ ആളുകൾക്ക് നേരെ തോക്ക് ചൂണ്ടി ഓരോരുത്തേയും അബു ലുലു പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ വെടിവയ്ക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിച്ചിരുന്നു.
2,000ത്തിലധികം പേരെ താൻ കൊന്നതായി അബു ലുലു പറയുന്ന വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. ജീവനുവേണ്ടി യാചിക്കുന്നവരെ പരിഹസിച്ചുകൊണ്ട് ചിരിക്കുന്നതും, അവരുടെ അഭ്യർഥനകൾ അവഗണിച്ച് വെടിവച്ചു കൊല്ലുന്നതിന്റെയും ദൃശ്യങ്ങൾ മറ്റ് വിഡിയോകളിലുണ്ട്. ടിക് ടോക്കിൽ ലക്ഷക്കണക്കിന് ഫോളോവേഴ്‌സിനെ നേടിയ അബു, തന്റെ ആർഎസ്എഫ് പാച്ച് അഭിമാനത്തോടെ പ്രദർശിപ്പിക്കാറുണ്ട്. മനുഷ്യാവകാശ സംഘടനകൾ അബുവിനെതിരെ യുദ്ധക്കുറ്റങ്ങൾ ആരോപിച്ചിട്ടുണ്ട്. അബു ലുലു. Image Credit: X/AfriMEOSINT
2023 ഏപ്രിലിൽ ഖാർത്തൂമിൽ ആരംഭിച്ച സംഘർഷം 18 മാസത്തിലേറെയായി തുടരുകയാണ്. ആഭ്യന്തരയുദ്ധത്തിൽ കുറഞ്ഞത് 150,000 ആളുകൾ കൊല്ലപ്പെട്ടതായും 14 ദശലക്ഷത്തിലധികം ആളുകൾക്ക് വീടുകൾ വിട്ട് പലായനം ചെയ്യേണ്ടി വന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. English Summary:
Sudan conflict witnesses horrific atrocities in El Fasher. The Rapid Support Forces (RSF) are accused of killing over 2,000 civilians in 48 hours, raising concerns about human rights violations during the Sudanese civil war.