search

‘ആശയങ്ങളിൽ വെള്ളം ചേർക്കാത്ത നേതാവ്; നീതിമാനായ ഭരണാധികാരി, അങ്ങനെ ഒരാളെ കേരളത്തിലുള്ളൂ’: ജി.സുധാകരനെ പുകഴ്ത്തി സതീശൻ

deltin33 1 hour(s) ago views 621
  



തിരുവനന്തപുരം∙ ആശയങ്ങളില്‍ ഒരിക്കലും വെള്ളം ചേര്‍ക്കാത്ത, തികഞ്ഞ കമ്യൂണിസ്റ്റ് നേതാവാണ് ജി.സുധാകരന്‍ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ആര്‍എസ്പി നേതാവ് ടി.ജെ. ചന്ദ്രചൂഡന്റെ പേരിലുള്ള പുരസ്‌കാരദാന വേദിയിലാണ് സതീശന്‍ സിപിഎം നേതാവ് ജി.സുധാകരനെ പുകഴ്ത്തിയത്. നീതിമാനായ ഭരണാധികാരിയാണ് അദ്ദേഹം. ആയിരം കോടി രൂപ അദ്ദേഹത്തിന് അനുവദിച്ച് കിട്ടിയാല്‍ 140 എംഎല്‍എമാര്‍ക്കും തുല്യമായി അദ്ദേഹം നല്‍കിയിരുന്നു. ഞങ്ങളുടെ കൂടെ അതുപോലെ ആരെയും കണ്ടിട്ടില്ല. അങ്ങനെ ഒരാളെ കേരളത്തില്‍ ഉള്ളൂ. അതു ജി.സുധാകരന്‍ ആണെന്നും സതീശന്‍ പറഞ്ഞു. കൃത്യമായ കൈകളിലേക്ക് എത്തുമ്പോഴാണ് ഓരോ അവാര്‍ഡും ധന്യമാകുന്നത്. ജി.സുധാകരന് അവാര്‍ഡ് നല്‍കുക എന്ന് പറഞ്ഞാല്‍ അത് തനിക്ക് കൂടിയുള്ള ആദരവായി കണക്കാക്കുന്നെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.  

  • Also Read കെപിസിസിയ്ക്ക് 17 അംഗ കോർ കമ്മിറ്റി; പട്ടികയിൽ എ.കെ.ആന്റണിയും   


മറുപടി പ്രസംഗത്തില്‍ സതീശനെ പുകഴ്ത്തിയാണ് ജി.സുധാകരനും സംസാരിച്ചത്. പ്രതിപക്ഷത്തെ പ്രഗത്ഭനായ നേതാവാണ് സതീശന്‍ എന്ന് സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ സെമിനാറില്‍ പങ്കെടുത്താല്‍ എന്താണ് പ്രശ്‌നമെന്നും ജി.സുധാകരന്‍ ചോദിച്ചു. ‘‘ഞാന്‍ കോണ്‍ഗ്രസിന്റെ വേദിയില്‍ പോയി സതീശന്റെ കൂടെ ഇരുന്നു ചിരിക്കുന്നു എന്നാണ് എന്റെ ഫെയ്‌സ്ബുക്കില്‍ വന്ന ഒരു കമന്റ്. കോണ്‍ഗ്രസിന്റെ സംഘടനായോഗത്തില്‍ ഒന്നും ഞാന്‍ പോയിട്ടില്ല. കേരളത്തിലെ രാഷ്ട്രീയം മനസിലാക്കണം. പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം കൊല്ലത്ത് നടന്നപ്പോള്‍ ശശി തരൂരിനെ വിളിച്ച് സെമിനാറില്‍ പ്രസംഗിപ്പിച്ചിരുന്നു.

  • Also Read വിഎസിനെ തിരുത്തിയതിന് കാലത്തിന്റെ മറുപടി: തീരുമാനമെടുത്താൽ പിന്നോട്ടുപോകാത്ത പിണറായിയെ സിപിഐ എങ്ങനെ വീഴ്ത്തി? മുന്നണിയില്‍ നീറിപ്പുകഞ്ഞ് ‘സംതിങ് റോങ്\“   


രാഹുല്‍ ഗാന്ധി \“വോട്ട് ചോര്‍\“ എന്ന പരിപാടി ബിഹാറില്‍ നടത്തിയപ്പോള്‍ സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി പങ്കെടുത്തിരുന്നു. അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസുമായി സഖ്യത്തില്‍ അല്ലേ ഇടതുപാര്‍ട്ടികള്‍. കേരളത്തില്‍ രണ്ടു മുന്നണികളുടെ പോരാട്ടമാണ്. അത് ആയുഷ്‌കാലം അങ്ങനെ ആയിരിക്കുമെന്ന് എനിക്കു പറയാന്‍ കഴിയുമോ. ബിജെപിയുടെ കേരളത്തിലെ വളര്‍ച്ചയെ ആശ്രയിച്ചിരിക്കും അത്. സിപിഎമ്മിന്റെ സൈന്യം പാര്‍ട്ടി മെമ്പര്‍മാരാണ്. അല്ലാതെ സൈബര്‍ സേന അല്ലെന്നും’’, സുധാകരന്‍ പറഞ്ഞു.
    

  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
      

         
    •   
         
    •   
        
       
  • ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
VD Satheesan Praises G Sudhakaran at Award Ceremony: G. Sudhakaran is praised by opposition leader V.D. Satheesan for his integrity as a true communist and righteous administrator. Sudhakaran reciprocates, discussing Left-Congress alliances and Kerala\“s political future.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469740