search

സംഭരണത്തിലെ നെല്ലും പതിരും

cy520520 8 hour(s) ago views 467
  



ഏതു വിളയായാലും വിളവെടുത്താൽ നിശ്ചിത ദിവസത്തിനകം ന്യായവില കിട്ടുമെന്ന ഉറപ്പാണ് കർഷകർക്കു വേണ്ടതെന്ന് സർക്കാർ ഇപ്പോഴും മനസ്സിലാക്കുന്നുണ്ടെന്നു തോന്നുന്നില്ല. സംഭരണത്തിലെ അനിശ്ചിതത്വം ഓരോ വർഷവും നെൽക്കർഷകരെ തീ തീറ്റിക്കുന്നുവെന്നു മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട സാങ്കേതിക നൂലാമാലകൾ കൂടുതൽ സങ്കീർണമാകുകയുമാണ്. മുഖ്യമന്ത്രിതല ചർച്ച നടന്നിട്ടുപോലും സംസ്ഥാനത്ത് സപ്ലൈകോയുടെ നെല്ലു സംഭരണത്തിൽ സ്തംഭനാവസ്ഥ തുടരുന്നത് ഇപ്പോഴത്തെ സാഹചര്യത്തിന്റെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്നു.

  • Also Read മഴയത്ത് കിടക്കുന്നത് മുളപൊട്ടിയ ടൺ കണക്കിന് നെല്ല്; മുഖ്യമന്ത്രിയുടെ ഉത്തരവും നടപ്പായില്ല, ഇനി എന്ത് ചെയ്യുമെന്ന് കർഷകർ   


സർക്കാർ തീരുമാനമെടുത്താലേ സപ്ലൈകോയ്ക്കു തുടർനടപടികൾ സ്വീകരിക്കാനാകൂ. ഇടഞ്ഞുനിൽക്കുന്ന മില്ലുടമകളെ അനുനയിപ്പിക്കാൻ സാധിക്കാത്തതിനാലാണ് സംഭരണം പാളിപ്പോവുന്നത്. നെല്ലു സംഭരിക്കുമ്പോൾ അതിൽനിന്നു കിട്ടുന്ന അരിയുടെ അനുപാതം കുറയ്ക്കണമെന്ന് മില്ലുടമകൾ ആവശ്യപ്പെടുമ്പോൾ അധികബാധ്യത സർക്കാർ വഹിക്കണമെന്നാണു ഭക്ഷ്യവകുപ്പിന്റെ നിലപാട്. രണ്ടുദിവസത്തിനകം സംഭരണം തുടങ്ങാൻ ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗത്തിൽ ധാരണയായെങ്കിലും ഇതിലെ നെല്ല് – അരി അനുപാതം മില്ലുകൾ അംഗീകരിക്കാതിരുന്നതോടെയാണു തീരുമാനം അലസിയത്. ബാങ്കുകളിൽനിന്നു വായ്പയെടുത്തും സ്വർണം പണയംവച്ചുമെ‍ാക്കെ പണം കണ്ടെത്തിയാണു മിക്ക കർഷകരും കൃഷിയിറക്കുന്നത്. നെല്ലുസംഭരണം വൈകുന്തോറും അവരുടെ നെഞ്ചിടിപ്പേറുന്നു.   

  • Also Read നെല്ല് സംഭരണം പ്രതിസന്ധിയിൽ; മില്ലുടമകളും മുഖ്യമന്ത്രിയുമായുള്ള ചർച്ച പരാജയം, വെട്ടിലായി കർഷകർ   


പാലക്കാട് ജില്ലയിൽ കൊയ്ത്തു തുടങ്ങി ഒന്നരമാസം കഴിഞ്ഞിട്ടും നെല്ലുസംഭരണം ആരംഭിച്ചിട്ടില്ല. 90% കൊയ്ത്തും പൂർത്തിയായിരിക്കുന്നു. സപ്ലൈകോ കലണ്ടറിൽ സെപ്റ്റംബർ ഒന്നു മുതൽ നെല്ലെടുപ്പ് ആരംഭിക്കുമെന്നുണ്ട്. കേന്ദ്രമാനദണ്ഡപ്രകാരം ഒക്ടോബർ ഒന്നിനെങ്കിലും നെല്ലെടുപ്പ് തുടങ്ങണം. എന്നാൽ, സംഭരണം അനിശ്ചിതമായി നീളുന്നതിനാൽ ജില്ലയിലെ പകുതിയിലേറെ കർഷകരും കിട്ടിയ വിലയ്ക്കു നെല്ലു പുറത്തു വിറ്റു. കിലോയ്ക്ക് 10 രൂപ വരെ നഷ്ടം സഹിച്ചാണ് നെല്ലു വിറ്റത്. ജില്ലയിൽ 35,000 ഹെക്ടർ സ്ഥലത്താണു കൃഷിയിറക്കിയിട്ടുള്ളത്. സംഭരണവും നെല്ലുവിലയും നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിൽ ഭൂരിഭാഗം കർഷകരും എന്തു ത്യാഗം സഹിച്ചും സപ്ലൈകോയ്ക്കു നെല്ലളക്കാനായി സൂക്ഷിച്ചുവയ്ക്കുമായിരുന്നു.   
    

  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
      

         
    •   
         
    •   
        
       
  • ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


നെല്ലുസംഭരണം വൈകുന്നതുമൂലം കുട്ടനാട്ടിലെ കൃഷിമേഖലയിലും പ്രതിസന്ധി രൂക്ഷമാണ്. കൊയ്തെടുത്ത നെല്ലുപോലും ഈർപ്പം തട്ടാതെ സൂക്ഷിക്കാൻ പറ്റാത്ത സ്ഥിതിയായി. സംഭരണത്തിലെ തീരുമാനം കാത്ത് കൊയ്യാതെയിട്ട പാടങ്ങളിലെ നെൽച്ചെടികൾ കനത്ത മഴയിൽ നശിച്ചുകഴിഞ്ഞു. ആലപ്പുഴ ജില്ലയിൽ 8,000 ഹെക്ടർ പാടശേഖരങ്ങളിലാണ് ഈ സീസണിൽ കൃഷിയിറക്കിയിട്ടുള്ളത്. ഇതിൽ 4000 ഹെക്ടറിലെ നെല്ല് വിളവെടുപ്പിനു പാകമായി. 170 ഏക്കറിലെ നെല്ലുമാത്രമാണ് സ്വകാര്യ മില്ലുകാർ സംഭരിച്ചത്. പല പാടശേഖരങ്ങളിലും കർഷകർ വിളവെടുപ്പ് ആരംഭിച്ചെങ്കിലും മഴയേൽക്കാതെ നെല്ലു സൂക്ഷിക്കാൻ ഇടമില്ലാത്തതിനാൽ പ്രതിസന്ധിയിലാണ്. പല പാടശേഖരങ്ങളിലും നെല്ലു വിളവെടുത്തു പാടത്തു കൂട്ടിയിട്ടിരിക്കുന്നു.   

  • Also Read എന്തു ചെയ്യും, ഇനി ഈ നെല്ല് ? വെയിലു കണ്ട് ഉണക്കാനിട്ടാൽ അതിനെക്കാൾ വേഗത്തിൽ മഴ എത്തും   


ഓരോ നെല്ലെടുപ്പു സീസണിലും സംഭരണം വൈകൽ പതിവാണ്. ഇതു സ്വകാര്യ മില്ലുകൾക്കു കൃഷിക്കാരിൽനിന്നു ചുരുങ്ങിയ വിലയ്ക്കു നെല്ല് ഉറപ്പാക്കാൻ വേണ്ടിയാണെന്നു കർഷകർ ആരോപിക്കുന്നുണ്ട്. ഓരോ വർഷത്തെയും നെല്ലെടുപ്പിന് ആവശ്യമായ തുക ബജറ്റിൽ വകയിരുത്തണമെന്നു കർഷകർ ദീർഘകാലമായി ആവശ്യപ്പെടുന്നതാണെങ്കിലും യാഥാർഥ്യമായിട്ടില്ല.

കേന്ദ്ര താങ്ങുവിലയും സംസ്ഥാന പ്രോത്സാഹന വിഹിതവും ചേ‍ർത്ത് കിലോയ്ക്ക് 30 രൂപ നിരക്കിൽ നെല്ലെടുക്കുമെന്ന് കേരളം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സംഭരണം കൃത്യമായി നടക്കുകകൂടി വേണം. സംഭരിച്ച നെല്ല് അരിയാക്കി നൽകുന്നതിലെ അനുപാതം (ഔട്ട് ടേൺ റേഷ്യോ) 68ൽ നിന്ന് 64.5 % ആക്കണമെന്നാണ് മില്ലുകളുടെ ആവശ്യം. 68% എന്നതു കേന്ദ്രമാനദണ്ഡമായതിനാൽ സംസ്ഥാനത്തിനു മാറ്റാനാകില്ല. ഇതു കേന്ദ്രം കുറയ്ക്കുകയോ അല്ലെങ്കിൽ ആനുപാതിക നഷ്ടം സംസ്ഥാനം വഹിക്കുകയോ വേണമെന്നാണു മില്ലുകളുടെ  ആവശ്യം.  

  • Also Read ‘ചാക്ക് സപ്ലൈകോയാണ് വാങ്ങുന്നതെന്ന് ന്യായം, മുഖ്യമന്ത്രിയുടെ യോഗത്തിൽ പങ്കെടുക്കും’: മില്ലുടമകൾ പറയുന്നു   


മികച്ച വിള, അതിനു ന്യായവില, സമയബന്ധിതമായ സംഭരണം... ഇതൊക്കെയാണു കർഷകർ ആഗ്രഹിക്കുന്നതെങ്കിലും ഈ ആവശ്യങ്ങൾക്കു വിയർപ്പിന്റെ വില കിട്ടാതെ പോകുന്നു. വിളയിറക്കാനുള്ള കാർഷിക കലണ്ടർപോലെ നെല്ലുസംഭരണത്തിനും വില വിതരണത്തിനും കൃത്യമായ കലണ്ടർ വേണമെന്നും അതു നടപ്പാക്കണമെന്നുമാണു കർഷകരുടെ ആവശ്യം. മനുഷ്യത്വവും കരുതലും കെ‍ാണ്ടാണ് നെല്ലുസംഭരണവിഷയത്തെ സമീപിക്കേണ്ടതെങ്കിലും അതില്ലാതെപോകുന്നതാണ് പ്രശ്നം ഇത്രയും വഷളാക്കുന്നതെന്നു തിരിച്ചറിയാൻ സർക്കാർ ഇനിയും വൈകിക്കൂടാ. സംഭരണത്തിലെ അപാകതകൾക്കു ശാശ്വതപരിഹാരം ഉണ്ടാക്കുകതന്നെ വേണം. English Summary:
Paddy Procurement Crisis in Kerala: Paddy procurement delays cause significant distress for Kerala farmers. Farmers are struggling with delayed procurement, forcing them to sell their produce at reduced prices, and the government needs to find a sustainable solution to the challenges in paddy procurement to support the agricultural sector.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156325